യുവത കരുണയുടെ മുഖങ്ങളാകണം -ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

കോട്ടപ്പുറം: കെസിവൈഎം കോട്ടപ്പുറം രൂപത യുവജന ദിനാഘോഷം കോട്ടപ്പുറം വികാസ് ആല്ബട്ടൈന് ആനിമേഷന്‍ സെന്ററില്‍ സംഘടിപ്പിച്ചു. രൂപതയിലെ 40 ഇടവകളില്‍ നിന്നായി 600 യുവജനങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ കോട്ടപ്പുറം രൂപത കെസിവൈഎം ഡയറക്ടര്‍ പതാക ഉയര്‍ത്തി. രൂപത കെസിവൈഎം പ്രസിഡന്റ് അനീഷ് റാഫേല്‍ പതാകയെ പരിചയപ്പെടുത്തി. ‘സഭയിലെ യുവജന സംഘടനകളുടെ പ്രസക്തി’ എന്ന വിഷയം ആസ്പദമാക്കി കോട്ടപ്പുറം രൂപത കെസിവൈഎം മുന്‍ പ്രസിഡന്റ് ആന്സന് കുറുമ്പത്തുരുത്ത് ക്ലാസ് നയിച്ചു.
വിശ്വാസത്തില്‍ അടിയുറച്ച് നിന്ന് ലോകം മുഴുവന്‍ സമാധാന സന്ദേശം പകര്‍ന്നു നല്കി കരുണയുടെ മുഖങ്ങളായി ഓരോ യുവതയും നിറഞ്ഞ് നില്‍ക്കണമെന്ന് യുവജനദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി പറഞ്ഞു. രൂപത കെസിവൈഎം പ്രസിഡന്റ് അനീഷ് റാഫേല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ഡെന്നീസ് അവിട്ടംപ്പിള്ളി ആമുഖപ്രഭാഷണം നടത്തി, ഐസിവൈഎം ദേശീയ ജനറല്‍ സെക്രട്ടറി പോള്‍ ജോസ് മുഖ്യാതിഥിയായിരുന്നു. കെസിവൈഎം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് അജിത്ത് കെ. തങ്കച്ചന്, അസി.ഡയറക്ടര്‍ സിസ്റ്റര്‍ ജയ, വൈസ് പ്രസിഡന്റ് ബിനോയ് തോമസ് പണിക്കവീട്ടില്‍, സെക്രട്ടറി റെയ്ച്ചല്‍ ക്ലീറ്റസ്, ട്രഷറര്‍ ഷെറിന് ഫ്രാന്‍സിസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
മതത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ക്കും ഭീകരവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെ മതേതരത്വം സംരക്ഷിക്കാന്‍ ലോകസമാധാനത്തിനായി കെസിബിസി ആഹ്വാനപ്രകാരം സമാധാന നടത്തം സംഘടിപ്പിച്ചു.
സമാധാനത്തിന്റെ പ്രതീകമായി വെള്ളപ്രാവിനെ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി വാനിലേക്ക് പറത്തി. യുവജന ദിനാഘോഷ പരിപാടികള്‍ രൂപതയിലെ വിവിധ ഇടവകകളിലും ആഘോഷിച്ചു. രൂപത സെക്രട്ടറി അരുണ്‍ ജോസ് സ്വാഗതവും രൂപത സിന്‍ഡിക്കേറ്റ് അംഗം മീഷ്മ ജോസ് നന്ദിയും പറഞ്ഞു.
Related
Related Articles
നവമാധ്യമങ്ങളിൽ നിഷ്കളങ്കരുടെ നിസ്സംഗത ആപൽകരം : ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്
നല്ല മനുഷ്യരുടെ നിശബ്ദതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമാധ്യമ പ്രവർത്തകർ അവരുടെ നിശബ്ദതയെ പിന്തുണയ്ക്കാതെ, അവരുടെ വക്താക്കളായി മാറണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത
പ്രത്യാശയുടെ സുവിശേഷം: ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായര്‍
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായര്‍ വിചിന്തനം:- പ്രത്യാശയുടെ സുവിശേഷം (മർക്കോ 13: 24-32) പ്രതിസന്ധിയും പ്രത്യാശയും ഒരേപോലെ പ്രസരിപ്പിക്കുന്ന ഒരു സുവിശേഷഭാഗം. അപ്പോഴും അത് ഭയം വിതയ്ക്കുന്നില്ല.
പ്രവാസികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കണം: കെസിബിസി
കൊച്ചി: കൊവിഡ്-19 അതിവേഗം പടരുന്ന സഹചര്യത്തില്‍ പ്രവാസി മലയാളികള്‍ക്ക് ചികിത്സാസൗകര്യവും മറ്റു സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര തീരുമാനവും നടപടികളുമുണ്ടാകണമെന്ന് കെസിബിസി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെയും