യൂത്ത് സെന്‍സസ് ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു

എറണാകുളം: കെആര്‍എല്‍സിബിസി യുവജന കമ്മീഷന്റെയും എല്‍സിവൈഎം സംസ്ഥാന സമിതിയുടെയും നേതൃത്വത്തില്‍ നടക്കുന്ന യൂത്ത് സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം കെആര്‍എല്‍സിസി ഓഫീസില്‍ ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ നിര്‍വഹിച്ചു. യുവജനങ്ങളുടെ നിജസ്ഥിതി അറിയുന്നത് വരും കാലങ്ങളില്‍ സഭയ്ക്കും സമുദായത്തിനും ബിഷപ് വലിയ മുതല്‍കൂട്ടാകുമെന്ന് അഭിപ്രായപ്പെട്ടു. 12 ലത്തീന്‍ രൂപതകളുടെ യുവജനങ്ങളുടെ നിജസ്ഥിതി അറിയുകയാണ് സര്‍വേയുടെ ലക്ഷ്യം. എല്‍സിവൈഎം സംസ്ഥാന സമിതിയും, യുവജനകമ്മീഷനും സംയുക്തമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ജോയി ഗോതുരുത്ത്, ജുഡ് ആന്റണി എന്നിവരാണ് പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. എല്‍സിവൈഎം സംസ്ഥാന പ്രസിഡന്റ് അജിത്ത് തങ്കച്ചന് കാനപ്പിള്ളി, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, കെആര്‍എല്‍സിബിസി യുവജന കമ്മീഷന് സെക്രട്ടറി ഫാ. പോള്‍ സണ്ണി, എല്‍സിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം. എ ജോണി, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കിള്‍, ഐസിവൈഎം ലാറ്റിന്‍ ദേശീയ ജനറല്‍ സെക്രട്ടറി പോള്‍ ജോസ്, കെആര്‍എല്‍സിസി അസോസിയേറ്റ് സെക്രട്ടറി ഫാ. തോമസ് തറയില്‍, സിസ്റ്റര്‍ നോര്‍ബട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.
Related
Related Articles
കൂടുതല്‍ നല്ല മനുഷ്യരാകാന്‍ ക്രിസ്തുമസ് നമ്മെ പ്രാപ്തരാക്കട്ടെ
കന്യക ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും .ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന് വിളിക്കപ്പെടും (മത്തായി 1 , 22 23 )
ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിൽ
ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തകർ വലിയ സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ച്ലറ്റ് പ്രസ്താവനയിൽ പറഞ്ഞു. പൗരാവകാശ പ്രവർത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്നു യുഎൻ മനുഷ്യാവകാശ
EWS വിഷയത്തിൽ പിന്നോക്ക സമുദായങ്ങളുടെ ആശങ്കൾ പരിഹരിക്കുവാൻ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം.
EWS വിഷയത്തിൽ പിന്നോക്ക സമുദായങ്ങളുടെ ആശങ്കൾ പരിഹരിക്കുവാൻ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം. മുന്നോക്കസംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയതമൂലം ഇപ്പോൾ കേരളത്തിൽ സംഭവിച്ചിരിക്കുന്ന സംവരണ അട്ടിമറിക്കെതിരെ കെ.സി.വൈ.എം കൊച്ചി