യൂറോപ്പിലും ഏഷ്യയിലും വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങള്‍: അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ ആവശ്യം – കെസിബിസി

യൂറോപ്പിലും ഏഷ്യയിലും വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങള്‍: അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ ആവശ്യം – കെസിബിസി

കൊച്ചി: വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക അധിനിവേശങ്ങളും അതിന് ആനുപാതികമായി അധികരിക്കുന്ന അനിഷ്ട സംഭവങ്ങളും കഴിഞ്ഞ ചില ദിവസങ്ങളായി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയങ്ങളാണ്. ഈ വിഷയം ലോകരാജ്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കുകയും വ്യക്തമായ നയരൂപീകരണം നടത്തുകയും വേണ്ട സാഹചര്യമാണ് വന്നുചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം നിരവധി ആക്രമണങ്ങളും ജീവഹാനികളുമാണ് ഫ്രാന്‍സ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രം സംഭവിച്ചിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. ഇത്തരത്തില്‍, മതമൗലികവാദവും ഭീകരവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ പഠനങ്ങള്‍ നടത്തി അതിനനുസൃതമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയും അന്താരാഷ്ട്ര ഏജന്‍സികളും തയ്യാറാകണം.

 

എല്ലാ ഭൂഖണ്ഡങ്ങളിലും ഭീതിയും ആശങ്കയും വിതയ്ക്കുന്ന ഒന്നായി ഇസ്ലാമിക തീവ്രവാദം മാറിക്കഴിഞ്ഞിരിക്കുന്നതിനെ ഇനിയുള്ള നാളുകളിലെങ്കിലും ലോകരാജ്യങ്ങളും അന്വേഷണ ഏജന്‍സികളും അതീവ ഗൗരവമായി കണ്ട് യുക്തമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ. ശ്രീലങ്കയില്‍ 2019 ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണം കേരളത്തില്‍ നടക്കാന്‍ ഇടയുണ്ടായിരുന്നു എന്ന വെളിപ്പെടുത്തല്‍ മുതല്‍, കേരളത്തിലെ ഇസ്ലാമിക ഭീകര സംഘടനകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് വരെ കൂടുതല്‍ ഗൗരവത്തോടെ നാമും പരിഗണിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം.

 

നല്ലവരായ മുസ്ലീം സഹോദരങ്ങള്‍ ലോകം മുഴുവന്‍ നിറയുന്ന ഈ ആശങ്കയെ മുഖവിലയ്‌ക്കെടുത്ത് മതമൗലികവാദത്തെയും ഭീകരവാദത്തെയും തള്ളിപ്പറയാന്‍ പരസ്യമായി രംഗത്ത് വരണം. ഇത്തരം വിഷയങ്ങളില്‍ നിസംഗത പുലര്‍ത്തുകയും വാസ്തവങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്യുന്ന കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സാംസ്‌കാരിക നേതാക്കളുടെയും നിലപാടുകള്‍ ആശങ്കാജനകമാണ്.

 

എല്ലാ ലോകരാജ്യങ്ങളുടെയും, ആഗോള മതേതര സമൂഹത്തിന്റെയും, മാധ്യമങ്ങളുടെയും വിശിഷ്യാ മുസ്ലീം സമുദായത്തിന്റെയും ഒത്തൊരുമിച്ചുള്ള പരിശ്രമത്തിലൂടെയേ ലോകസമൂഹത്തെ അസമാധാനത്തിലേക്ക് തള്ളിവിടുന്ന ഇസ്ലാമിക തീവ്രവാദത്തെ ഇല്ലാതാക്കുകയും, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ശക്തികളെ ഒറ്റപ്പെടുത്തുകയും ചെയ്യാന്‍ കഴിയൂ. വര്‍ദ്ധിച്ചുവരുന്ന ഭീകരവാദ-മതമൗലികവാദ പ്രവര്‍ത്തനങ്ങളെയും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വരെയും പിന്തുണയ്ക്കുന്നവരെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലായെന്ന് നടിക്കുന്നവരേയും കേരളകത്തോലിക്കാസഭ അപലപിക്കുന്നതോടൊപ്പം ലോകസമാധാനത്തിനായി ഒറ്റക്കെട്ടായി പൊരുതാന്‍ മതേതര സമൂഹത്തോട് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

 

 


Related Articles

ഓഖി: മൂന്ന് ഭവനങ്ങളുടെ ആശീര്‍വാദം നിര്‍വഹിച്ചു

കോട്ടപ്പുറം: ഓഖിചുഴലിക്കാറ്റില്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് കോട്ടപ്പുറം ഇന്റര്‍ഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്)യും കെസിബിസിയും സംയുക്തമായി കാര, എറിയാട്, അഴീക്കോട് എന്നീ സ്ഥലങ്ങളില്‍ മൂന്ന് പുതിയ ഭവനങ്ങള്‍ നിര്‍മിച്ചു

തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ ഇടവക യുവജന സംഗമം നടത്തി

തോപ്പുംപടി: സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക യുവജന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തില്‍ ‘come and see’ യുവജന സംഗമം സംഘടിപ്പിച്ചു. ഇടവകയിലെ യുവജനങ്ങള്‍ തമ്മില്‍ സൗഹൃദം വളര്‍ത്തുയെടുക്കുക, യുവജനങ്ങളെ

നാടാര്‍ സംവരണം സംബന്ധിച്ച ഉത്തരവിലെ അവ്യക്തതനീക്കണമെന്ന് കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍.

കൊച്ചി- എസ്.ഐ.യു.സി, ലത്തീന്‍ കത്തോലിക്കര്‍ എന്നിവര്‍ ഒഴികെയുള്ള നാടാര്‍ ക്രൈസ്തവര്‍ക്ക് സംവരണം നല്കുമെന്നാണ് സര്‍ക്കാര്‍ വ്യക്താമാക്കിയിരുന്നത്.  എന്നാല്‍ ഇതു സംബ്നധിച്ച  ഉത്തരവിറങ്ങിയപ്പോള്‍ ഹിന്ദു, എസ്ഐ യു സി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*