യൂറോപ്പില്‍ ക്രൈസ്തവ വിദ്വേഷ കുറ്റകൃത്യങ്ങള്‍ അരങ്ങുവാഴുന്നു

യൂറോപ്പില്‍ ക്രൈസ്തവ വിദ്വേഷ കുറ്റകൃത്യങ്ങള്‍ അരങ്ങുവാഴുന്നു

യൂറോപ്പിലെ ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോര്‍പപ്പറേഷന്റെ കണക്കുകള്‍ പ്രകാരം 2019 ല്‍ 500ല്‍ അധികം ക്രിസ്ത്യന്‍ വിദ്വേഷ കുറ്റകൃത്യങ്ങളാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെയും പുരോഹിതര്‍ക്കെതിരെയുമുള്ള അക്രമണങ്ങള്‍, കന്യകാമറിയത്തിന്റെ ചിത്രങ്ങള്‍ നശിപ്പിക്കല്‍, ദേവാലയങ്ങളിലെ പൂജിതമായ തിരുവോസ്തി ദുരുപയോഗം ചെയ്യല്‍ എന്നിങ്ങനെ നിരവധി സംഭവങ്ങളാണ് നടക്കുന്നത്.
ഫ്രാന്‍സിലും ക്രിസ്ത്യാനികള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്. 2019ല്‍ തന്നെ 144 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടുതല്‍ അക്രമണങ്ങളും കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നേരെയാണ്. ഒഎസ്‌സിഇ ജര്‍മ്മനിയില്‍ മാത്രം 81 സംഭവങ്ങളും, സ്‌പെയിനില്‍ 75, ഇറ്റലിയില്‍ 70 ഉം വിദ്വേഷ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി വിലയിരുത്തുന്നു. ആകെ 595 കുറ്റകൃത്യങ്ങള്‍ ഒഎസ്‌സിഇ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതില്‍ 459 സംഭവങ്ങളും ക്രിസ്ത്യന്‍ വസ്തുവകകള്‍ക്ക് നേരെയും, 80 ഓളം അക്രമണങ്ങള്‍ വ്യക്തികള്‍ക്ക് നേരെയുമാണ്.Related Articles

വിശ്വാസം ആഴപ്പെടണം: ഡോ. ഡാനിയേല്‍ ബഷീര്‍

(പാക്കിസ്ഥാനിലെ കറാച്ചി അതിരൂപതയിലെ ജീസസ് യൂത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍) 2011ല്‍ തന്റെ കുടുംബം നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. മാനസികമായും ശാരീരികമായും ഏറെ തളര്‍ന്ന ദിവസങ്ങള്‍. പ്രശ്‌നങ്ങള്‍ കൂടിവന്നപ്പോള്‍

ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ് സ്ഥാനത്തു നിന്നും നീക്കി; ബിഷപ് ഡോ. ആഗ്നലോ റൂഫിനോ ഗ്രേഷ്യസിന് ചുമതല

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തു നിന്നും തന്നെ താല്ക്കാലികമായി മാറ്റണമെന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭ്യര്‍ത്ഥന ഫ്രാന്‍സിസ് പാപ്പാ സ്വീകരിച്ചതായി സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ്

ധാര്‍മ്മികതയും മനഃസാക്ഷിയും പുലര്‍ത്തണം – ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍

വിജയപുരം: ധാര്‍മ്മികതയോടും മനഃസാക്ഷിയോടുംകൂടി ജീവിക്കുക ഏതൊരു സമൂഹത്തിന്റെയും കടമയാണെന്ന് വിജയപുരം ബിഷപ് സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പ്രസ്താവിച്ചു. വിജയപുരം രൂപതയുടെ 10-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമയോഗം വിമലഗിരി പാസ്റ്ററല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*