യൗസേപ്പിതാവിന്റെ വര്‍ഷം ആചരിക്കാന്‍ പാപ്പയെ പ്രേരിപ്പിച്ചത് അമേരിക്കന്‍ വൈദീകന്

വാഷിങ്ങ്ടണ്‍: അമേരിക്കയിലെ മരിയന്‍ സഭയിലെ അംഗമായ ഫാ.ഡൊണാല്‍ഡ് കാല്‍വെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിക്കുന്നതിങ്ങനെയാണ്; എല്ലാ ദേവാലയങ്ങളിലും വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം ആചരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വര്‍ഷം താന്‍ പാപ്പയ്ക്ക് ഒരു കത്ത് എഴുതിയിരുന്നു. അര്‍ജന്റീനയിലുള്ള തന്റെ വളരെ അടുത്ത സുഹൃത്ത് സ്പാനിഷിലേക്ക് ആ കത്ത് പരിഭാഷപ്പെടുത്തുകയും അര്‍ജന്റീനയിലെ ഗ്വാലിഗൈച്ചു രൂപതയിലെ ബിഷപ്പ് ഹെക്റ്റര്‍ സോര്ഡന് മെയ് 4, 2019 ന് റോമില്‍ വച്ച് ഫ്രാന്‍സിസ് പാപ്പയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. വിശുദ്ധ യൗസേപ്പിതാവിനെ സഭയുടെ രക്ഷാധികാരിയായി വാഴ്ത്തിയതിന്റെ 150 ാം വര്ഷീകത്തില് ഫ്രാന്‍സിസ് പാപ്പ യൗസേപ്പിതാവിന്റെ വര്‍ഷം ആചരിക്കാന്‍ ലോകത്തേട് ആഹ്വാനം ചെയ്തിരുന്നു.
ഫ്രാന്‍സിസ് പാപ്പ 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ ആഗോള കത്തേലിക്കാ സഭയോട് ആവശ്യപ്പെട്ടിരുന്നു. ഈ സന്തോഷം പങ്കുവച്ച് ഫാ.കാല്‍വെ ഫ്രാന്‍സിസ് പാപ്പയ്ക്കെഴുതിയ കത്തും തന്റെ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ചേര്‍ക്കുന്നുണ്ട്. വിശുദ്ധ യൗസേപ്പിതാവിനോട് ആഴമായ വിശ്വാസം പ്രകടമാക്കി ഫാ. കാല്‍വെ പാപ്പയോട് അഭ്യര്‍ത്ഥിക്കുന്നു. കുടുംബങ്ങളും ദേവാലയങ്ങളും നിരവധി അക്രമങ്ങളും ദുരിതങ്ങളും നേരിടുന്ന ഈ കാലഘട്ടത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണം വിശ്വാസികളെ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കാനും അതുവഴി യൗസേപ്പിതാവിന്റെ അനുഗ്രഹങ്ങള്‍ നേടാനും സഹായിക്കുമെന്നാണ് ഫാ.കാല്‍വെ തന്റെ കത്തില്‍ പറയുന്നത്.
എഴുത്തുകാരന് കൂടിയായ ഫാ. ഡോണാല്ഡ് കാല്‍വെ 12 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നോ ടേര്‍ണിങ്ങ് ബാക്ക്: എ വിറ്റ്നസ് ടു മേഴ്സി, ചാമ്പ്യന്‍സ് ഓഫ് റോസറി എന്നിവയാണ് പ്രശസ്തമായ രചനകള്‍.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ഉള്‍നാടന്‍ ജലാശയങ്ങള്‍ നല്‍കിയത് 1.92 ലക്ഷം മെട്രിക് ടണ്‍ മത്സ്യം
തിരുവനന്തപുരം: സംസ്ഥാനത്തെ ഉള്‍നാടന്‍ ജലാശയങ്ങളില്‍നിന്ന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 1,92,027 മെട്രിക്ടണ്‍ മത്സ്യം. മൂന്ന് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന ഉത്പാദനമാണിത്. മത്സ്യകര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് 24,511 ടണ്‍
ഗ്വാളിയോര്‍ ബിഷപ്പ് തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു
ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ രൂപത ബിഷപ്പ് തോമസ് തെന്നാട്ട് എസ്എഎസി വാഹനാപകടത്തില്‍ മരിച്ചു. 65 വയസായിരുന്നു. 14ന് രൂപതയുടെ കീഴിലുള്ള സ്കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം
കടലും ജീവന്റെ നിലനില്‍പ്പും
ഭൂമിയില്‍ കരയിലെ ജലം ശുദ്ധജലവും ഉപ്പുകലര്‍ന്ന കടല്‍വെള്ളം അശുദ്ധജലമാണെന്നുമുള്ള ധാരണ ആരൊക്കെയോ സാധാരണക്കാരെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അതിനാലാണ് പുഴകളെ ഒഴുക്കി അതിലെ മാലിന്യം മുഴുവന്‍ കടലിലെത്തിക്കുമ്പോള്‍ സാധാരണക്കാരില്‍