രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

എസ്എസ്എല്‍സി പരീക്ഷ കുട്ടികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് ഇപ്പോഴുമൊരു പേടിസ്പ്‌നമാണ്. റിസല്‍റ്റ് വന്നാലും പേടി ഒഴിഞ്ഞുപോകില്ലെന്നുമാത്രം. കുട്ടികളുടെ ഭാവിയെക്കുറിച്ചായിരിക്കും അച്ഛനമ്മമാരുടെ അടുത്ത ഉത്കണ്ഠ. പ്ലസ് ടുവിന് ഏതു കോഴ്‌സ് തെരഞ്ഞെടുക്കണമെന്ന് പരസ്പരം ചിന്തിക്കും. അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും ചേദിക്കും. കുട്ടികളോടു മാത്രം പലരും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. കുട്ടികള്‍ക്ക് താല്പര്യമുള്ള വിഷയമായിരിക്കില്ല മാതാപിതാക്കളുടേത്. മിക്കവാറും സയന്‍സ് ഗ്രൂപ്പിലേക്കായിരിക്കും അവരുടെ എത്തിനോട്ടം.
മാത്രമല്ല എന്‍ട്രന്‍സ്- കോച്ചിങ്, ബ്രിഡ്ജ് ക്ലാസ്സുകളും ഉടന്‍ ആരംഭിക്കുന്നതിനാല്‍ കോച്ചിംഗ്-കേന്ദ്രത്തില്‍ കുട്ടികളെ ചേര്‍ക്കാനും അവര്‍ ശ്രമിക്കും. പലപ്പോഴും കുട്ടികളുമായുള്ള ഏറ്റുമുട്ടലിലാണ് ഇതവസാനിക്കാറ്. അച്ഛനമ്മാര്‍ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുന്ന കുട്ടികളാകട്ടെ പലപ്പോഴും എടുത്താല്‍ പൊന്താത്ത ഭാരം ചുമന്ന് ഒടുവില്‍ വിദ്യാഭ്യാസകാലം പൂര്‍ത്തിയാക്കാനാകാത്ത അവസ്ഥയിലെത്തും.
താല്പര്യമില്ലാത്ത വിഷയങ്ങളില്‍ ഉപരിപഠനം നടത്താന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുന്നു. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഇതു കാരണമാകുന്നു. രക്ഷിതാക്കള്‍അവരുടെ മനസില്‍ വര്‍ഷങ്ങളായി താലോലിച്ചു നടക്കുന്ന സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നു. കേരളത്തില്‍ ഇപ്പോഴിത് വ്യാപകമാണ്. സയന്‍സില്‍ താല്‍പര്യമില്ലാത്ത വിദ്യാര്‍ഥി പ്ലസ്ടു സയന്‍സ്- ഗ്രൂപ്പെടുക്കാന്‍ നിര്‍ബന്ധിതനാകുന്നു. അവന്റെ താല്‍പര്യമനുസരിച്ച്- ഹ്യുമാനിറ്റീസ്- ഗ്രൂപ്പെടുത്താല്‍ മികച്ച ഉപരിപഠന, ഗവേഷണ, തൊഴില്‍മേഖലയില്‍ അവന് എത്തിച്ചേരാന്‍ കഴിഞ്ഞേക്കും .
വിദ്യാര്‍ഥിയുടെ താല്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, നൈപുണ്യശേഷിഎന്നിവയ്ക്കനുസരിച്ചുള്ള കോഴ്‌സുകളാണ് തെരഞ്ഞെടുക്കേണ്ടത്. രക്ഷിതാക്കള്‍ വിദ്യാര്‍ഥികളുടെമേല്‍ താല്‍പര്യമില്ലാത്ത കോഴ്‌സുകള്‍ അടിച്ചേല്‍പ്പിക്കരുത്. രക്ഷിതാക്കളും വിദ്യാര്‍ഥികളും അധ്യാപകരുംചേര്‍ന്നുള്ള തീരുമാനം ഇക്കാര്യത്തില്‍ ഏറെ പ്രധാനമാണ്.
സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാവാന്‍ താല്പര്യമുള്ള പ്ലസ്ടുവിന് ബയോമാത്‌സ് ഗ്രൂപ്പെടുത്ത വിദ്യാര്‍ഥിനിയെ അച്ഛനമ്മമാര്‍ ആയുര്‍വേദ ബിരുദകോഴ്‌സായ ബിഎഎംഎസിന് ചേര്‍ക്കാന്‍ ശ്രമിക്കുന്നു. രക്ഷിതാക്കള്‍ ആയുര്‍വേദ ഡോക്ടര്‍മാരായതാണ ്കാരണം. രണ്ടുവര്‍ഷത്തിനുശേഷം മകള്‍ കോഴ്‌സുപേക്ഷിച്ച് എന്‍ജിനിയറിജ് കോളജില്‍ ബിടെകിന് ചേരുന്നു. വിദ്യാര്‍ഥിയുടെ പഠിക്കാനുള്ള കഴിവ്, സ്‌ട്രെസ്, അതിജീവനത്തിനുള്ളശേഷി, മറ്റു പ്രായോഗിക ബുദ്ധിമുട്ടുകള്‍, പാഠ്യേതര കഴിവുകള്‍ ഇവയെല്ലാം സവിസ്തരം വിലയിരുത്തിയായിരിക്കണം കോഴ്‌സുകള്‍ തെരഞ്ഞെടുക്കേണ്ടത്.
നമ്മുടെ ചുറ്റുപാടില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ വിവരിച്ച് കോഴ്‌സിനെ വിലയിരുത്താന്‍ തുനിയരുത്. ഏതു കോഴ്‌സിനും മികച്ച അവസരങ്ങളുണ്ട്. ബിരുദത്തിനുശേഷം താല്പര്യമുള്ള മേഖലകളില്‍ രാജ്യത്തിനകത്തും വിദേശത്തും ഉപരിപഠനം നടത്താം. അനലിറ്റിക്കല്‍, മാത്തമാറ്റിക്കല്‍, ആശയ വിനിമയം, ഭാഷാ, പൊതുവിജ്ഞാനം, കംപ്യൂട്ടര്‍ പ്രാവീണ്യം എന്നിവ ഇന്ന് തൊഴില്‍രംഗത്ത് അത്യന്താപേക്ഷിതമാണ്. ആഗോളഗ്രാമം എന്ന ആശയത്തിന് പ്രസക്തിയേറുമ്പോള്‍ ലോകത്തെമ്പാടും സാധ്യതകളുണ്ട്. സേവന മേഖലയിലാണ ്‌തൊഴില്‍ സാധ്യത ഏറെയും. വിദ്യാര്‍ഥിയുടെ കഴിവും കഴിവുകേടും മനസിലാക്കി മികച്ച തീരുമാനമെടുക്കാനാണ് രക്ഷിതാക്കള്‍ ശ്രമിക്കേണ്ടത്.


Related Articles

ദൈവം കൈപിടിച്ച് കടത്തിയ പീറ്റര്‍ സാജന്‍

  ? ചെറുപ്പം മുതലേ സിനിമ മനസിലുണ്ടോ. തുടക്കം എങ്ങനെയായിരുന്നു. സിനിമാ കമ്പം കുഞ്ഞുനാളിലേ തുടങ്ങി. കഥപറച്ചിലിലായിരുന്നു തുടക്കം. സ്‌കൂളില്‍ കൂട്ടുകാരോട് കഥകള്‍ പറയും. കഥ കേള്‍ക്കാന്‍

ഏകസ്ഥരുടെയും വിധവകളുടെയും സംഗമം

കോട്ടപ്പുറം: കോട്ടപ്പുറം ഫാമിലി അപ്പസ്തലേറ്റിന്റെ ആഭിമുഖ്യത്തില്‍ കോട്ടപ്പുറം വികാസില്‍ രൂപതയിലെ ഏകസ്ഥരുടെയും വിധവകളുടെയും സംഗമം നടത്തി. രൂപതയിലെ 27 ഇടവകയില്‍ നിന്നായി 400 പേര്‍ പങ്കെടുത്തു. ബിഷപ്

നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ ഭീകരതയ്ക്ക് വളംവയ്ക്കുന്നു: ടി.പി.സെന്‍കുമാര്‍

എറണാകുളം: സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയസാഹചര്യങ്ങളാണ് ഭീകരതയ്ക്ക് അനുകൂലമായ പ്രധാന ഘടകമെന്നും ജനസംഖ്യാപെരുപ്പം ലാക്കാക്കിയുള്ള ലൗ ജിഹാദ്‌പോലുള്ള പ്രവര്‍ത്തനങ്ങള്‍ ചിലര്‍ തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും ഇതിന് വ്യക്തമായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*