രാജന് കോട്ടപ്പുറത്തിനെ അനുസ്മരിച്ചു

കോട്ടപ്പുറം: വികലാംഗ അസോസിയേഷന് ഓഫ് ഇന്ത്യ കൊടുങ്ങല്ലൂര്‍ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യകാരന് രാജന് കോട്ടപ്പുറത്തിനെ അനുസ്മരിച്ചു. വികലാംഗ അസോസിയേഷന് ഓഫ് ഇന്ത്യയുടെ താലൂക്ക് പ്രസിഡന്റ് പി. എം. മജീദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുനിസിപ്പല്‍ ചെയര്മാന് കെ. ആര് ജൈത്രന്‍ ഉദ്ഘാടനം ചെയ്തു. പൊലീസ് ടൂറിസം അവാര്‍ഡ് ജേതാവ് വി. ബി റഷീദിനെ കിഡ്സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍ അവാര്‍ഡ് നല്കി ആദരിച്ചു. സംഘടനയുടെ അംഗത്വകാര്‍ഡ് വിതരണം കൗണ്‍സിലര്‍ ബിന്ദു പ്രദീപ് നിര്‍വഹിച്ചു. എന്‍. എസ് ഷൗക്കത്തലി, ടി. എം കുഞ്ഞുമൊയ്തീന്, സി. എ കാദര്‍, ആദം വേലിക്കകത്ത്, സോമലത കെ. ആര്, അംബിക കണിയത്ത്, പി. കെ അബ്ദുകുഞ്ഞി എന്നിവര്‍ സംസാരിച്ചു. സി. പി മത്തായി സ്വാഗതവും, സിനി ലത്തീഫ് നന്ദിയും പറഞ്ഞു.
Related
Related Articles
കെസിവൈഎം ഭക്ഷ്യധാന്യ സമാഹരണം നടത്തി
എറണാകുളം: കെസിവൈഎം നസ്രത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഈസ്റ്റര്‍ ദിനത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനായി ഭക്ഷ്യധാന്യ സമാഹരണം നടത്തി. കെസിവൈഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തപസ്സു കാലത്ത്
ദുരന്തമുഖത്ത് ഉറങ്ങാതെ കാര്‍മല്‍ഗിരി
2018 എന്ന വര്‍ഷം കാര്‍മല്‍ഗിരി ചരിത്രത്തില്‍ ഒരു വലിയ ദുരന്തത്തിന്റെ പേരിലായിരിക്കും അറിയപ്പെടുക. അടുത്ത തലമുറയ്ക്ക് പറഞ്ഞുകൊടുക്കാന്‍ ഇനി നമുക്ക് പുതിയൊരു അതിജീവനത്തിന്റെ കഥയുണ്ട്. ജലംകൊണ്ട് മുറിപ്പെട്ടവരുടെ,
അന്ന് മട്ടാഞ്ചേരിയില്‍ സംഭവിച്ചത്
സത്യത്തിന് പഴയ മുഖവും പുതിയമുഖവും ഇല്ല; ഒരൊറ്റ മുഖം മാത്രം. കേരള സഭയുടെ ചരിത്രത്തില്‍ വ്യക്തമായ ചേരിതിരിവുകള്‍ വരുത്തിയ ഒരു ചരിത്ര സംഭവത്തിന് 2020 ജനുവരി 3ന്