രാജസ്ഥാനിലെ ബിജെപി എംപി ഓം ബിര്‍ള ലോക്സഭാ സ്പീക്കര്‍

ലോക്സഭാ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയായ ഓം ബിര്‍ള, രണ്ടാം തവണയാണ് ലോക്സഭയില്‍ എത്തുന്നത്. നേരത്തെ രാജസ്ഥാനില്‍ മൂന്നു തവണ എംഎല്‍എ ആയിരുന്നു. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം ഇന്ന് ലോക്സഭ പിരിയും. നാളെ രാഷ്ട്രപതി ഇരുസഭകളിലെയും എംപിമാരെ അഭിസംബോധന ചെയ്യും. എന്‍.ഡി.എയുടെ ഘടകകക്ഷികള്‍ അല്ലാത്ത വൈ.എസ്.ആര് കോണ്‍ഗ്രസും ബിജു ജനതാദളും ഉള്‍പ്പെടെ പത്ത് കക്ഷികള്‍ ഓം ബിര്‍ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുതിര്‍ന്ന പാര്ലമെന്റേറിയന് സുമിത്ര മഹാജന് പിന്‍ഗാമിയായിട്ടാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്.തിങ്കളാഴ്ച സഭാ സമ്മേളനം തുടങ്ങിയത് മുതല്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുകയാണ്. പ്രോ ടേം സ്പീക്കറുടെ മേല്‍നോട്ടത്തിലാണ് സത്യപ്രതിജ്ഞ. ബുധനാഴ്ച പുതിയ സ്പീക്കര്‍ എത്തുന്നതോടെ പ്രോ ടേം സ്പീക്കര്‍ പദവി കൈമാറും.
Related
Related Articles
ഫാറ്റിമ ആശുപത്രിക്ക് ഡയാലിസിസ് ഉപകരണം നൽകി
കൊച്ചി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി നടത്തിവരുന്ന സൗജന്യ ഡയാലിസിസ് പദ്ധതിക്ക് സംഭവനയായി ലഭിച്ച പുതിയ ഡയാലിസിസ് യന്ത്രത്തിന്റെ ഉദ്ഘാടനകര്‍മം കെ.ജെ.മാക്സി എംഎല്‍എ നിര്‍വഹിക്കുന്നു.
കേരളത്തിന് അതീവ ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ബുറേവി ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ. എ കൗശിക്. സഞ്ചാര പാതയെപ്പറ്റി നാളെ രാവിലെ വ്യക്തത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര കാലാവസ്ഥ
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തെ കെആര്‍എല്‍സിസി സ്വാഗതം ചെയ്തു
കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തെ കെആര്‍എല്‍സിസി സ്വാഗതം ചെയ്തു. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനം