രാജാവിന്റെ മോചനദ്രവ്യം

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ട് ഭരിച്ചിരുന്ന രാജാവായിരുന്നു റിച്ചാര്‍ഡ് ഒന്നാമന്. യുദ്ധതന്ത്രങ്ങള്‍ മെനയുന്നതില്‍ മിടുക്കനാണ്. അതേസമയം നല്ല ഒരു ഭരണകര്‍ത്താവുമായിരുന്നു അദ്ദേഹം. ക്രിസ്ത്യാനിയായിരുന്ന അദ്ദേഹം ‘റിച്ചാര്‍ഡ് ദ ലയണ്‍ഹാര്‍ട്ട്’ എന്നാണ് അറിയപ്പെട്ടിരുന്നത്. പല കുരിശുയുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
പന്ത്രണ്ട്, പതിമൂന്ന് നൂറ്റാണ്ടുകളില്‍ ഇസ്രയേലിലെ വിശുദ്ധനാടുകള്‍ ഇസ്ലാം ഭരണാധികാരികളില്‍ നിന്ന് തിരിച്ചുപിടിക്കാനായി ക്രിസ്തീയ രാജാക്കന്മാരുടെയും പുരോഹിതരുടെയും നേതൃത്വത്തില്‍ നടന്ന യുദ്ധങ്ങളെയാണ് കുരിശുയുദ്ധങ്ങള്‍ എന്ന് വിളിക്കുന്നത്. വിശുദ്ധ സ്ഥലങ്ങള്‍ വീണ്ടെടുക്കുക എന്നത് തങ്ങളുടെ പാവനകര്മമായി ഇംഗ്ലണ്ടിലെയും ഫ്രാന്‍സിലെയും രാജാക്കന്മാര് കരുതിയിരുന്നു. രാജാക്കന്മാര് തന്നെ ആ യുദ്ധങ്ങളെ നയിക്കുകയും ചെയ്തു.
ഒരിക്കല്‍ ഒരു യുദ്ധം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ അപ്രതീക്ഷിതമായി ഓസ്ട്രിയായിലെ ഇടപ്രഭുവായിരുന്ന ലിയോപോള്‍ഡ് അഞ്ചാമന് റിച്ചാര്‍ഡ് രാജാവിനെ തടവിലാക്കി. ലിയോപോള്‍ഡ് അദ്ദേഹത്തെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഹെന്റി ആറാമന്‍ കൈമാറി. ഇക്കാരണത്താല്‍ സെലസ്റ്റിന്‍ മൂന്നാമന് പാപ്പ ഹെന്റി ആറാമന്‍ ചക്രവര്‍ത്തിയെ കത്തോലിക്കാസഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
തങ്ങളുടെ പ്രിയപ്പെട്ട രാജാവിനെ വിട്ടുകിട്ടാന്‍ ഇംഗ്ലീഷ് ജനത റോമന്‍ ചക്രവര്‍ത്തിയോട് പലവട്ടം ചര്‍ച്ചകള്‍ നടത്തി. പണക്കൊതിയനായിരുന്ന ഹെന്റി ഒരു ലക്ഷത്തി അമ്പതിനായിരം മാര്‍ക്ക് (യൂറോ വരുന്നതിനു മുമ്പ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും നാണയം) ആവശ്യപ്പെട്ടു. ഇന്ത്യന്‍ രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു കോടി രൂപയോളം വരും-അതും പന്ത്രണ്ടാം നൂറ്റാണ്ടില്‍. ഇന്ന് അതിന്റെ മൂല്യം എത്രമാത്രമായിരിക്കും എന്നൂഹിക്കാമല്ലോ.
എങ്ങനെ ഇത്രയും വലിയ തുക സംഘടിപ്പിക്കാം എന്നായി ഇംഗ്ലീഷ് ജനതയുടെ ചിന്ത. രാജാവിന്റെ മോചനത്തിനായി എന്തു ത്യാഗം സഹിക്കാനും ജനങ്ങള്‍ തയ്യാറായിരുന്നു. ജനങ്ങളുടെ മേലുണ്ടായിരുന്ന നികുതി വര്‍ധിപ്പിച്ചും പള്ളികളിലും ആശ്രമങ്ങളിലും ഉണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും സ്ഥലങ്ങളും വിറ്റും പണം സ്വരൂപിച്ച് കുറച്ചു മാസങ്ങള്‍ക്കകം ഹെന്റി ചക്രവര്‍ത്തി ആവശ്യപ്പെട്ട പണം നല്കി റിച്ചാര്‍ഡ് രാജാവിനെ മോചിപ്പിച്ചു.
ഒരു വലിയ തുക രാജാവിന്റെ മോചനദ്രവ്യമായി നല്‍കിയിരുന്നതിനാലാണ് ഇന്ന് വലിയ തുക കൊടുക്കേണ്ടിവരുമ്പോള്‍ ‘ദ കിംഗ്സ് റാന്‍സം’ എന്ന് അറിയപ്പെടുന്നത്.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് രാജാധിരാജനായ ക്രിസ്തുനാഥന് നമ്മുടെ മോചനദ്രവ്യമായി നല്‍കിയത് പണമോ സ്വര്‍ണമോ അല്ല, പിന്നെയോ തന്റെ രക്തം തന്നെയാണ്. അവസാന തുള്ളി രക്തം വരെ ക്രിസ്തു രാജന് നമുക്കായി സമര്‍പ്പിച്ചു. പാപംമൂലം പിശാചിന്റെ തടവറയിലായ മനുഷ്യമക്കളുടെ മോചനത്തിനായാണ് അവിടുന്ന് സ്വയം മോചനദ്രവ്യമായി മാറിയത്. റിച്ചാര്‍ഡ് രാജാവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ മോചനത്തിനായി പ്രജകളാണ് മോചനദ്രവ്യം നല്കിയതെങ്കില് യേശുനാഥനാകട്ടെ തന്റെ ജനങ്ങള്‍ക്കുവേണ്ടിയാണ് മോചനദ്രവ്യമായി മാറിയത്.
ഇന്ന് നമ്മുടെ രാഷ്ട്രത്തലവന്മാര്ക്കുവേണ്ടിയോ സഭാധികാരികള്‍ക്കു വേണ്ടിയോ മോചനദ്രവ്യം നല്കാന് നമ്മള് തയ്യാറാകുമോ? എന്തിനു പറയുന്നു ബന്ധുമിത്രങ്ങള്ക്കുവേണ്ടി ത്യാഗം അനുഷ്ഠിക്കാന്‍ തയ്യാറാകാത്തവരാണ് പലരും. സ്നേഹത്തിന്റെ കുറവാണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ കാണുന്ന പല അസ്വസ്ഥതകളുടെയും മൂലകാരണം. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള സ്നേഹക്കുറവു മൂലം നിസാര കാര്യങ്ങളാല്‍ പിരിഞ്ഞു തമാസിക്കുന്നു. അല്ലെങ്കില്‍ നിരന്തരം ശണ്ഠകൂടുന്നു. മാതാപിതാക്കന്മാരും മക്കളും തമ്മില്‍ സ്നേഹം കുറയുമ്പോള്‍ പ്രായമായ മാതാപിതാക്കന്മാരെ ഉപേക്ഷിക്കാന്‍ പോലും മക്കള്‍ തയ്യാറാകുന്നു. സഹോദരങ്ങള്‍ തമ്മില്‍ സ്നേഹം കുറയുമ്പോള്‍ സ്വത്തിനുവേണ്ടി പരസ്പരം മത്സരിക്കുന്നു. അയല്‍ക്കാരോട് സ്നേഹം ഇല്ലാതാകുമ്പോള്‍ അവരെക്കുറിച്ച് അപവാദം പരത്തുന്നു. ഇങ്ങനെ എവിടെയെങ്കിലും മനുഷ്യബന്ധങ്ങളില്‍ വിള്ളലുണ്ടായിട്ടുണ്ടോ അവിടെയെല്ലാം സ്നേഹം കുറഞ്ഞുപോയിരിക്കുന്നതായി കാണാം.
ഇന്ന് പുരോഹിതന്മാരെയും സഭാമേലധ്യക്ഷന്മാരെയും കന്യാസ്ത്രികളെയും മോശക്കാരായി ചിത്രീകരിക്കുന്നതും സ്നേഹത്തിലധിഷ്ഠിതമായ ബഹുമാനം നഷ്ടപ്പെടുന്നതുകൊണ്ടാണ്. ആടുകള്‍ക്കു വേണ്ടി ജീവന് ബലികഴിക്കാന്‍ ഇന്ന് ഇടയന്മാര്‍ക്കും മടിയാണ്. ഇടയന് ആടുകള്‍ക്കുവേണ്ടി ജീവിക്കുകയാണെങ്കില്‍ അജഗണങ്ങള്‍ ഇടയനുവേണ്ടി ജീവന് സമര്‍പ്പിക്കാന്‍ തയ്യാറാകും.
”ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന് ആടുകള്‍ക്കുവേണ്ടി ജീവന് അര്‍പ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന് ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ച് കളയുകയും ചെയ്യുന്നു.” (യോഹ 10: 11-12)
അടുത്ത ലക്കം
നിങ്ങള്‍ ക്യൂവിലാണ്
Related
Related Articles
നിലവിളി കേൾക്കുന്ന ദൈവം: ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ First Reading: Jeremiah 31:7-9 Responsorial Psalm: Ps 126:1-2,2-3,4-5,6 Second Reading: Hebrews 5:1-6 Gospel Reading: Mark 10:46-52 വിചിന്തനം:- നിലവിളി കേൾക്കുന്ന ദൈവം
പ്രതിഷേധത്തിന്റെ ദൈവികതലം
”അവര്‍ അലസരാണ്” (പുറ 5:8). യഹൂദരെക്കുറിച്ചുള്ള ഫറവോയുടെ അഭിപ്രായമാണിത്. അവരുടെ ദൈവത്തിന് ബലിയര്‍പ്പിക്കാന്‍ മൂന്നു ദിവസത്തെ യാത്ര മാത്രമാണ് മോശ ഫറവോയോട് ആവശ്യപ്പെടുന്നത്. അത് നിരാകരിക്കുക മാത്രമല്ല
വിശ്വാസത്തിന്റെ റിസ്ക്ക്
ഒരിക്കല്‍ ഒരു വേട്ടക്കാരന് നാട്ടിലുള്ള കൂട്ടുകാരോട് വീരവാദം മുഴക്കി: ”ഞാന്‍ ഒറ്റയ്ക്ക്