രാജ്യത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ അറിയാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് മോണ്‍.ജി.ക്രിസ്തുദാസ്

രാജ്യത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ അറിയാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് മോണ്‍.ജി.ക്രിസ്തുദാസ്

നെയ്യാറ്റിന്‍കര : ഡല്‍ഹിയില്‍ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ച് നെയ്യാറ്റിന്‍ കര പോസ്റ്റ് ഓഫീസിന് മുന്‍മ്പില്‍ കെആര്‍എല്‍സിഎ ധര്‍ണ നടത്തി.

നെയ്യാറ്റിന്‍കര എംഎല്‍എ കെ.ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു. കുത്തക മുതലാളിമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കാണാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കെ.ആര്‍ ആന്‍സലന്‍ പറഞ്ഞു.നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ് മുഖ്യ സന്ദേശം നല്‍കി സംസാരിച്ചു.രാജ്യത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ അറിയാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് മോണ്‍.ജി.ക്രിസ്തുദാസ് കൂട്ടിച്ചേര്‍ത്തു.

സമരത്തില്‍ രൂപതാ പ്രസിഡന്റ് അഡ്വ. രാജു അധ്യക്ഷത വഹിച്ചു.കെഎല്‍സിഎ ആധ്യാത്മിക ഉപദേഷ്ടാവ് ഫാ.ഡെന്നീസ് കുമാര്‍, ജനറല്‍ സെക്രട്ടറി ടി.സദാനന്ദന്‍, ട്രഷറര്‍ ടി.വിജയകുമാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജി. നേശന്‍, സംസ്ഥാന നേതാക്കളായ ബി. ജസ്സസ്, സി.സുരേന്ദ്രന്‍,ജോണ്‍ തങ്കപ്പന്‍, എം.എം അഗസ്റ്റിന്‍, ലൈല രാജന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
farmersfarmers movementindia

Related Articles

യൂറോപ്പിലും ഏഷ്യയിലും വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങള്‍: അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ ആവശ്യം – കെസിബിസി

കൊച്ചി: വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക അധിനിവേശങ്ങളും അതിന് ആനുപാതികമായി അധികരിക്കുന്ന അനിഷ്ട സംഭവങ്ങളും കഴിഞ്ഞ ചില ദിവസങ്ങളായി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയങ്ങളാണ്.

21 പേര്‍ സുഖംപ്രാപിച്ചു; 6 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനുശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് 21 പേരുടെ ഫലം നെഗറ്റീവായി.

ദാസനാകുന്ന ദൈവം: ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ

  ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ First Reading: Isaiah 53:10-11 Responsorial Psalm: Ps 33:4-5,18-19,20,22 Second Reading: Hebrews 4:14-16 Gospel Reading: Mark 10:35-45 (or 10:42-45)   വിചിന്തനം:-

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*