രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 55,342 പേര്‍ക്ക് രോ​ഗം, 706 മരണം

ന്യൂഡല്‍ഹി: ആശ്വാസമായി രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 71,75,881 ആയി.

706 മരണം കൂടി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 1,09,876 പേ‌ര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചുവെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. നിലവില്‍ 8,38,729 പേ‌‍‌ര്‍ ചികിത്സയിലുണ്ടെന്നും കേന്ദ്ര സ‌ര്‍ക്കാരിന്‍റെ കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ അഞ്ച് ആഴ്ചകളായി രാജ്യത്ത് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ കുറവ് വന്നിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ഇന്നലെ രാജ്യത്ത് 10,73, 014 സാമ്ബിള്‍ പരിശോധനകളാണ് നടന്നത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 7089 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 7,606, തമിഴ്നാട്ടില്‍ 4879, ആന്ധ്രയില്‍ 3224, ദില്ലിയില്‍ 1849 എന്നിങ്ങനെയാണ് പ്രതിദിന വര്‍ധന.


Tags assigned to this article:
covid

Related Articles

പ്രമേഹബാധിതരിലെ ഹൃദ്രോഗം ദുഷ്‌കരമാകുന്ന ചികിത്സ

പ്രമേഹരോഗത്തിന്റെ ഏറ്റവും സങ്കീര്‍ണമായ പ്രത്യാഘാതം ഹൃദ്രോഗബാധ തന്നെ. പ്രമേഹരോഗികളില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത ഏതാണ്ട് നാലിരട്ടിയാണ്. 70 ശതമാനം പ്രമേഹബാധിതരും മരണപ്പെടുന്നത് ഹൃദയാഘാതം കൊണ്ടുതന്നെ. പ്രമേഹമില്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്‍സുലിന്‍

വിജയപുരം രൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണം

  വിജയപുരം: 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാനുള്ള ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനമാനുസരിച്ച് വിജയപുരം രൂപതയില്‍ ‘വിശുദ്ധ

നന്മയും സേഹവും പകര്‍ന്നു നല്‍കുന്ന മാലാഖമാരായി വളരുക – ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കണ്ണൂര്‍: ഹൃദയത്തില്‍ വെണ്മയുള്ളവരായി, വെളിച്ചം പകര്‍ന്നു കൊടുക്കുന്ന നിഷ്‌ക്കളങ്കരായി, സമൂഹത്തിന് നന്മയും സ്‌നേഹവും പകര്‍ന്നു നല്‍കുന്ന മാലാഖമാരായി വളരുവാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല കുട്ടികളെ ആഹ്വാനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*