രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു; 78,524പേര്‍ക്ക് കൂടി രോഗം, 971 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,524പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 971പേര് മരിച്ചു. 68,35,656പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 9,02,425പേര് ചികിത്സയിലാണ്. 58,27,705പേര് രോഗമുക്തരായി. 1,05,526പേരാണ് ഇതുവരെ മരിച്ചത്.
കോവിഡ് വ്യാപനം അതിരൂക്ഷമായി തുരടുന്നത് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,578 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,80,489 ആയി. 2,52,277 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,606 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.22 മരണവും റിപ്പോര്‍ട്ട് ചെയ്തു. 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,60,253 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
തമിഴ്നാട്ടില്‍ 5,447പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 5,524പേര് രോഗമുക്തരായി. 67പേര് മരിച്ചു.6,35,855പേര്‍ക്കാണ് തമിഴ്നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5,80,736പേര് രോഗമുക്തരായി. 9,984പേര് മരിച്ചു. 45,135പേരാണ് ചികിത്സയിലുള്ളത്.കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ 5,120പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 34പേര് മരിച്ചു.
Related
Related Articles
ലിത്വാനിയന്‍ വനിതയും ശ്രീജിത്തും നമ്മുടെ പൊലീസും
കോവളത്ത് ഞാന്‍ ആദ്യമായല്ല വരുന്നത്. ഇന്ത്യയില്‍ വിദേശവിനോദസഞ്ചാരികള്‍ക്ക് പല വിധത്തിലുള്ള അനുഭവങ്ങളാണ് നേരിടേണ്ടി വരിക. അതില്‍ നല്ലതും ചീത്തയുമുണ്ടാകും. തീര്‍ച്ചയായും വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ
കൗമാര പ്രായക്കാരനില്‍ ഉണ്ടായ ഹാര്‍ട്ടറ്റാക്ക്
പാതിരാത്രി ഏതാണ്ട് രണ്ടുമണിയോടുകൂടി ഗാഢനിദ്രയില്‍ ആയിരുന്ന എന്നെ പെട്ടെന്ന് ഉണര്‍ത്തിയത് സുഹൃത്തായ വൈദികന്റെ ടെലഫോണ്‍ വിളിയാണ്. അച്ചന്റെ സഹോദരന്റെ കേവലം 17 വയസുള്ള മകന് കലശലായ നെഞ്ചുവേദന.
തീരദേശവാസികളെ അവഹേളിച്ചതിനെതിരെ ആർച്ച്ബിഷപ് സൂസപാക്യം
കുരിശു വരച്ചുകൊണ്ടാണോ കുരിശു വഹിച്ചുകൊണ്ടാണോ സമൂഹമധ്യത്തിൽ വിശ്വാസത്തിനു സാക്ഷ്യം വഹിക്കേണ്ടത് എന്ന് ആത്മപരിശോധന ചെയ്യാൻ യാക്കോബായ മെത്രാനെ ഓർമിപ്പിച്ചു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. സൂസപാക്യം.