രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിനവും പെട്രോള്‍-ഡീസല്‍ വില ഉയര്‍ന്നു

രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിനവും പെട്രോള്‍-ഡീസല്‍ വില ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വിലകളില്‍ വര്‍ദ്ധന.പെട്രോളിന് ഏഴ് പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ദ്ധിച്ചത്. രണ്ട് മാസത്തോളം വില വര്‍ദ്ധിപ്പിക്കാതിരുന്ന ശേഷമാണ് എണ്ണകമ്ബനികള്‍ നാല് ദിവസം മുന്‍പ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ പെട്രോള്‍ 46 പൈസയും ഡീസല്‍ 80 പൈസയും ലി‌റ്ററിന് വര്‍ദ്ധനവുണ്ടായി. സെപ്‌തംബര്‍ 22 മുതല്‍ പെട്രോളിനും ഒക്‌ടോബര്‍ 2 മുതല്‍ ഡീസലിനും വില വര്‍ദ്ധിപ്പിച്ചിരുന്നില്ല.

മുംബയില്‍ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73രൂപയുമാണ്. ബംഗളുരുവിലും ഹൈദരാബാദിലും പെട്രോള്‍ ഏഴ് പൈസ വര്‍ദ്ധിച്ച്‌ 84.25 ഉം 84.80 രൂപയുമായി. ഇരു നഗരങ്ങളിലും ഡീസല്‍ നിരക്ക് 75.53ഉം 77.75ഉമാണ്. അന്താരാഷ്‌ട്ര എണ്ണവിലയുടെ നിലവാരം അനുസരിച്ചും വിദേശവിനിമയ നിരക്ക് അനുസരിച്ചുമാണ് പെട്രോള്‍, ഡീസല്‍ വിലകള്‍ എണ്ണകമ്ബനികള്‍ രാജ്യത്ത് പുതുക്കി നിശ്ചയിക്കുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് എന്നാല്‍ കമ്ബനികള്‍ എണ്ണവിലയില്‍ മാ‌റ്റം വരുത്തിയിരുന്നില്ല. തിരുവനന്തപുരത്ത് പെട്രോളിന് ഏഴ് പൈസ വര്‍ദ്ധിച്ച്‌ 82.08 രൂപയായി. ഡീസലിന് 19 പൈസ വര്‍ദ്ധിച്ച്‌ 75.44 രൂപയായി.


Related Articles

കോട്ടപ്പുറം രൂപതയില്‍ മാര്യേജ് ബ്യൂറോ

കോട്ടപ്പുറം: രൂപതയിലെ ഫാമിലി അപ്പോസ്തലേറ്റിന്റെ കീഴില്‍ രൂപീകൃതമായ ആര്‍സി മാര്യേജ് ബ്യൂറോ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസിയുടെ കീഴിലുള്ള 12 രൂപതകളേയും ഉള്‍ക്കൊള്ളിച്ചാണ്

ഫ്രാന്‍സിസ് പാപ്പാ അനുശോചിച്ചു

വത്തിക്കാന്‍ സിറ്റി: ഇന്ത്യയില്‍ പ്രളയദുരിതമനുഭവിക്കുന്നവരെ ഫ്രാന്‍സിസ് പാപ്പാ അനുശോചനമറിയിച്ചു. ഇന്ത്യന്‍ അധികൃതര്‍ക്കയച്ച ടെലിഗ്രാം സന്ദേശത്തില്‍ വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനാണ് പാപ്പായുടെ അനുശോചനമറിയിച്ചത്. കേരളത്തില്‍

മെയ്: മറിയത്തിന്റെ മാധുര്യമുള്ള മാസം

റവ. ഡോ. ഗ്രിംബാള്‍ഡ് ലന്തപ്പറമ്പില്‍.      ഒരാള്‍ ഒരു കവിതയെഴുതുന്നു. തന്റെ പ്രതിശ്രുതവധുവുമായുള്ള പ്രേമബന്ധം അറ്റുപോയതിന്റെ അതിതീവ്രമായ മനോവ്യഥ നിറഞ്ഞു തുളുമ്പുന്ന കവിത. മറ്റൊരാള്‍ ആ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*