Breaking News

രാജ്യത്ത് മതനിരപേക്ഷതയും ഐക്യവും അഭിവൃദ്ധിപ്പെടുത്തണം

രാജ്യത്ത് മതനിരപേക്ഷതയും ഐക്യവും അഭിവൃദ്ധിപ്പെടുത്തണം

-കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്‌ബെനൗളിമിന്‍, ഗോവ: രാജ്യത്തെ മതനിരപേക്ഷതയും ഐക്യവും അഭിവൃദ്ധിപ്പെടുത്താന്‍ പരിശ്രമിക്കണമെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഭാരത ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിസിബിഐ) പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഗോവയിലെ ബെനൗളിമില്‍ നിര്‍മിച്ച പുതിയ കാര്യാലയമായ ശാന്തിസദന്‍ ആശീര്‍വദിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. പൗരത്വനിയമ ഭേദഗതി രാജ്യത്തെ എല്ലാ പൗരന്മാരിലും ഉത്കണ്ഠയുണ്ടാക്കിയിട്ടുണ്ട്. മതത്തിന്റെ പേരില്‍ ധ്രുവീകരണമുണ്ടാകാനുള്ള സാധ്യത വലിയ അപകടത്തിന് കാരണമാകും. ഇത് രാജ്യത്തിന് വലിയ ഹാനിവരുത്തും. രാജ്യത്തിന്റെ ഐക്യവും മതനിരപേക്ഷതയും നിലനിര്‍ത്തുകയെന്നത് ഈ ഘട്ടത്തില്‍ എല്ലാവരുടേയും ഉത്തരവാദിത്വമാണ്. രാജ്യത്ത് സമാധാനവും ഐക്യവും പുലരാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ സിസിബിഐ ഭാരവാഹികളായ ഗോവാ ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ്പ് നേരി ഫെറാവോ, മദ്രാസ് ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് ആന്റണിസ്വാമി, ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍കുട്ടോ എന്നിവരടക്കം പന്ത്രണ്ട് മെത്രാന്മാരും പുരോഹിതരും സന്ന്യസ്തരും വിശ്വാസികളും പങ്കെടുത്തു.
ഗോവയില്‍ പുതിയ കാര്യാലയം തുറന്നതോടെ സിസിബിഐയുടെ ഭാരതത്തിലെ കാര്യാലയങ്ങളുടെ എണ്ണം അഞ്ചായി. ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന സിസിബിഐയുടെ കേന്ദ്രകാര്യാലയം കൂടാതെ മധ്യപ്രദേശിലെ പച്ചിമാഹരിയിലെ സുവാര്‍ത്താ കേന്ദ്രം, ഡല്‍ഹിയിലെ ബെദാനിയാ, ബംഗളൂരു അള്‍സൂരിലെ പൊന്തിഫിക്കല്‍ മിഷന്‍ ഓഫീസ് എന്നിവയാണ് സിസിബിഐയുടെ ഭാരതത്തിലെ ഇപ്പോഴത്തെ കാര്യാലയങ്ങള്‍.
ആധുനിക രീതിയില്‍ സജ്ജീകരിച്ചിട്ടുള്ള 25 മുറികളുള്ള പുതിയകാര്യാലയത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍, ചാപ്പല്‍, ഡൈനിംഗ് ഹാള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 17 കിലോമീറ്ററും റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് നാലുകിലോമീറ്ററും ദൂരമുള്ള സിസിബിഐയുടെ പുതിയ കാര്യാലയം സ്ഥിതി ചെയ്യുന്നത് ശ്രീലങ്കയുടെ അപ്പോസ്തലന്‍ എന്നറിയപ്പെടുന്ന വിശുദ്ധ ജോസഫ് വാസിന്റെ ജന്മസ്ഥലമായ ബെനൗളിമിലാണ്. ഗോവയിലെ പ്രസിദ്ധങ്ങളായ ബെനൗളിം-കോള്‍വാ ബീച്ചുകള്‍ സമീപത്താണെന്നുള്ളതും പ്രത്യേകതയാണ്.
സിസിബിഐയുടെ ലിറ്റര്‍ജി, ലെയിറ്റി, ഫാമിലി എന്നീ കമ്മീഷനുകള്‍ പുതിയ കാര്യാലയത്തിലായിരിക്കും പ്രവര്‍ത്തിക്കുക. മെത്രാന്‍ സമിതിയുടെ വിവിധ കമ്മീഷനുകളിലെ ദേശീയ നേതാക്കളുടെ പരിശീലനമാണ് പുതിയ കാര്യാലയത്തിന്റെ മുഖ്യലക്ഷ്യം. സിസിബിഐയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറയ്ക്കാണ് കാര്യാലയത്തിന്റെ ചുമതല. ലിറ്റര്‍ജി കമ്മീഷന്റെ സെക്രട്ടറി റവ. ഡോ. ഐറിസ് ഫെര്‍ണാണ്ടസിനെ കാര്യാലയത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായും നിയമിച്ചിട്ടുണ്ട്.


Related Articles

മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടത് നാടിന്റെ ഉത്തരവാദിത്വം – മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: നമ്മുടെ നാടിന്റെ പ്രധാന സമ്പത്താണ് മത്സ്യത്തൊഴിലാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓഖി ദുരന്തത്തിനുശേഷമുണ്ടായ മഹാപ്രളയത്തില്‍ കേരളത്തിന്റെ രക്ഷകരായത് മത്സ്യത്തൊഴിലാളികളാണ്. ലോകം മുഴുവന്‍ അവരെ കേരളത്തിന്റെ

ദളിത് ക്രൈസ്തവരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സിംഫണി ആര്‍ട്ട്‌സ് ക്ലബ് ഉദ്ഘാടനം നടത്തി.

തിരുവനന്തപുരം: പട്ടം തിരുസന്നിധിയില്‍ കെസിബിസി കമ്മീഷന്റെ നേത്യത്വത്തില്‍ ദളിത് ക്രൈസ്തവരായ വിദ്യാര്‍ത്ഥികളെ സംഗീതം അഭ്യസിപ്പിക്കുന്ന സിംഫണി ആര്‍ട്ട്‌സ് ക്ലബിന്റെ ഉദ്ഘാടനം നടത്തി. കെസിബിസിയുടെ എസ്‌സി/എസ്റ്റി/ബിസി കമ്മീഷന്‍ വൈസ്

കൊലപാതകത്തിന്‌ നിയമത്തിന്റെ പരിരക്ഷയോ? -ബിഷപ്‌ ഡോ. വിന്‍സെന്റ്‌ സാമുവല്‍

ജീവിക്കാനുള്ള അവകാശം ഏതൊരു പൗരന്റെയും മൗലിക അവകാശമാണ്‌. ആ അവകാശത്തിന്മേല്‍ കൈവയ്‌ക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. `ദൈവമായ കര്‍ത്താവ്‌ ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*