രാജ്യാന്തര ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ റാഫേല്‍ ജോണിന് കഴിയുമോ?

രാജ്യാന്തര ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ റാഫേല്‍ ജോണിന് കഴിയുമോ?
കൊച്ചി: ഒരു രാജ്യാന്തര ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കുക എന്നത് നിസാരകാര്യമല്ല. ടീമിലിടം ലഭിച്ചതിന്റെ ആഹഌദത്തിലായിരുന്നു ചെല്ലാനത്തുകാരന്‍ റാഫേല്‍ ജോണ്‍. പക്ഷേ ഇന്തോനേഷ്യയില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റുമോ എന്ന ഉത്കണ്ഠയിലാണ് ഈ യുവാവിപ്പോള്‍. മത്സരത്തില്‍ പങ്കെടുക്കണമെങ്കില്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കണം. ഈ രാജ്യാന്തര മത്സരത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാത്തതാണ് പ്രശ്‌നമുണ്ടാക്കിയിരിക്കുന്നത്. അംഗീകാരമുണ്ടെങ്കിലേ സര്‍ക്കാരില്‍ നിന്നും ടീമംഗങ്ങള്‍ക്ക് സഹായവും സഹകരണവും ലഭിക്കുകയുള്ളു. സ്വന്തം പണം മുടക്കി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട അവസ്ഥയിലാണ് ടീമംഗങ്ങളിപ്പോള്‍. മത്സ്യത്തൊഴിലാളിയുടെ മകനായ റാഫേലിന് ലക്ഷങ്ങള്‍ കയ്യില്‍ നിന്നും മുടക്കുന്ന കാര്യം ആലോചിക്കാനേ കഴിയില്ല. നിര്‍ധനകുടുംബത്തിലെ അംഗമായ റാഫേലിന് ഫുട്‌ബോള്‍ ജീവനാണ്. ചെറുപ്പം മുതലേ ഫുട്‌ബോള്‍ കളിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ട്. ഗോള്‍കീപ്പറായാണ് റാഫേല്‍ തന്റെ കഴിവു തെളിയിച്ചത്. വലതുകൈപ്പത്തി ഇല്ലാത്തത് ഗോള്‍വലയം കാക്കാന്‍ അവന് തടസമേ അല്ല.
ശാരീരിക വൈകല്യമുള്ളവര്‍ക്കായി നവംബറില്‍ ഇന്തോനേഷ്യയില്‍ നടക്കുന്ന രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ ലഭിച്ചത് ചെറിയ കാര്യമായിരുന്നില്ല. തൃശൂരില്‍ സംസ്ഥാനതലത്തിലും പിന്നീട് രാജസ്ഥാനില്‍ ദേശീയതലത്തിലും നടന്ന സെലക്ഷന്‍ ട്രയലില്‍ റാഫേല്‍ മികച്ചപ്രകടനമാണ് കാഴചവച്ചത്്.
നവംബര്‍ 1ന് തൃശൂരില്‍ ക്യാമ്പ് ആരംഭിക്കും. നവംബര്‍ 30നാണ് ഇന്തോനേഷ്യയില്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. കേരളത്തില്‍ നിന്ന് റാഫേല്‍ ജോണ്‍ അടക്കം നാലുപേര്‍ക്കാണ് സെലക്ഷന്‍ ലഭിച്ചിരിക്കുന്നത്. കായികപ്രേമികള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് റാഫേല്‍ ജോണും കുടുംബവും സുഹൃത്തുക്കളും.

Related Articles

എംജി വാഴ്‌സിറ്റി ചരിത്രവിരുദ്ധ പ്രസ്താവന തിരുത്തണം: കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍

ആലുവ:  മഹാത്മാഗാന്ധി സര്‍വകലാശാല   കുര്യാക്കോസ്   ഏലിയാസ്   ചാവറ   ചെയര്‍, സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ്, കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍

ചെല്ലാനം സേവ്യർദേശ് പള്ളിയിൽ നവീകരിച്ച കൊടിമരം ആശീർവദിച്ചു

ചെല്ലാനം സേവ്യർ ദേശ്പള്ളിയിൽ വിശദ്ധന്റ തിരുനാൾ കൊടിയേറ്റ കർമ്മവും നവീകരിച്ച കൊടിമരത്തിന്റെ ആശീർവ്വാദകർമ്മം ആലപ്പുഴ രൂപത ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിർവ്വഹിച്ചു. തുടർന്ന് നടന്ന ആഘോഷമായ

ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്റെപൗരോഹിത്യസുവര്‍ണജൂബിലി ആഘോഷിച്ചു

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ പ്രഥമ മെത്രാന്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്റെ പൗരോഹിത്യസുവര്‍ണ ജൂബിലി കോട്ടപ്പുറം രൂപതയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*