രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങളാക്കി വിദ്യാര്‍ത്ഥികളെ മാറ്റരുത്-കെസിവൈഎം

കോട്ടപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ തികച്ചും അപലനീയമാണെന്ന് കെസിവൈഎം കോട്ടപ്പുറം രൂപത വ്യക്തമാക്കി.
വിദ്യാലയങ്ങള്‍ വിദ്യ അഭ്യസിക്കാനുള്ളതാണ്. അതിനെ രാഷ്ട്രീയ കുരുതിക്കളമാക്കരുത്. വിദ്യാര്‍ത്ഥി സംഘടനയുടെ പേരില്‍ കുറച്ചു വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ചട്ടകങ്ങളാക്കി ഉപയോഗിക്കരുതെന്നും കെസിവൈഎം കോട്ടപ്പുറം രൂപത ആവശ്യപ്പെട്ടു. രൂപത സെന്‍ട്രല്‍ ഓഫീസില്‍ കൂടിയ യോഗത്തില്‍ കെസിവൈഎം കോട്ടപ്പുറം രൂപതാ പ്രസിഡന്റ് അനീഷ് റാഫല്‍ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ഡെന്നീസ് അവിട്ടംപ്പിള്ളി, ജനറല്‍ സെക്രട്ടറി മിഥുന് ജോസഫ്, ജെന്സന്, നിത, പോള്‍ ജോസ്, അജിത്ത് കെ. തങ്കച്ചന്, മെറിന് മെബിന് ഷാജു പീറ്റര്‍, സി. പ്രമീത, ഷെറിന് മിഥുന് എന്നിവര്‍ സംസാരിച്ചു.
Related
Related Articles
കുമ്പളങ്ങി സാന്‍ ജോസ് കെസിവൈഎം ന്റെ പ്രതിഷേധം
ക്രൈസ്തവ സമൂഹത്തെയും സന്യസ്തരെയും അപമാനിക്കുന്ന സംഘടിത നീക്കങ്ങളെ ചെറുക്കുന്നതിനും, സമൂഹമാദ്ധ്യമങ്ങളിലൂടെ സഭയെ മോശക്കാരക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കെതിരെയും, ചര്‍ച്ച് ആക്ട് പോലെയുള്ള നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെയും കുമ്പളങ്ങി കെ.സി.വൈ.എം സാന്‍
പാഠം ഓണ്‍ലൈനാകുമ്പോള്‍ ആശങ്കകളോടെ മുന്നേറ്റംആശങ്കകളോടെ മുന്നേറ്റം
തോമസ് കെ. സ്റ്റീഫന്‍ ഇനിയും ആശങ്കകള്‍ വിട്ടുമാറാതെ സ്കൂളുകളിലെ ഓണ്‍ലൈന്‍ പഠനസംവിധാനം മുന്നോറുകയാണ്. നിരവധി സുമനസുകളുടെയും ജനപ്രതിനിധികളുടെയും ശക്തമായ ഇടപെടലുകളിലൂടെ ടി.വി.യും കേബിള്‍ കണക്ഷനും മിക്കവാറും വീടുകളില്‍
അരൂര്‍-കുമ്പളങ്ങി ഫെറി സര്‍വിസ് പുനരാരംഭിക്കണം: കെസിവൈഎം
കൊച്ചി: അരൂര്‍-കുമ്പളങ്ങി കെല്‍ട്രോണ്‍ ഫെറി ചങ്ങാട സര്‍വിസ് പുനരാംരഭിക്കണമെന്ന് ആവശ്യപ്പെട്ട് കെസിവൈഎം കുമ്പളങ്ങി മേഖലയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി യാത്രക്കാര്‍ ദിവസവും