രൂപതാതലത്തിലുള്ള യുവജന ദിനാചരണം ക്രിസ്തുരാജ മഹോത്സവത്തില്‍

ലോക യുവജന സംഗമങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ട് 35 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇപ്പോള്‍ യുറോപ്പിലും മറ്റു വിവിധ രാജ്യങ്ങളിലും ഓശാന ഞായര്‍ ദിനത്തില്‍ ആചരിച്ചുപോരുന്ന രൂപതാ തലത്തിലുള്ള യുവജനദിനം ആണ്ടുവട്ടത്തിലെ അവസാന ഞായറാഴ്ച, ക്രിസ്തുരാജന്റെ മഹോത്സവത്തില്‍ അടുത്ത വര്‍ഷംമുതല്‍ ആചരിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.
ആഗോള യുവജന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ വിശുദ്ധനായ ജോണ്‍ പോള്‍ 2-Ɔമന് പാപ്പാ ഊന്നിപ്പറഞ്ഞിട്ടുള്ളതുപോലെ യുവജനാഘോഷങ്ങളുടെ കേന്ദ്രം മനുഷ്യകുലത്തിന്റെ രക്ഷകനായ യേശു ക്രിസ്തുവിന്റെ ദിവ്യരഹസ്യങ്ങളായിരിക്കണം എന്ന വസ്തുത പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിച്ചു. ക്രിസ്തു ഇന്നും ജീവിക്കുന്നു, ഭരിക്കുന്നു എന്ന് അനുദിന ജീവിതങ്ങള്‍കൊണ്ട് ഉറക്കെ പ്രഘോഷിക്കണമെന്ന് യുവജനങ്ങളോട് പാപ്പാ ആഹ്വാനംചെയ്തു. അവര്‍ മിണ്ടാതിരുന്നാല്‍ ഓരോ കല്ലും അവിടുത്തെ നാമം പ്രഘോഷിക്കുമെന്ന ലൂക്കാ സുവിശേഷകന്റെ വാക്കുകള്‍ പാപ്പാ ആവര്‍ത്തിച്ചുകൊണ്ടാണ് ഹ്രസ്വപ്രഭാഷണം ഉപസംഹരിച്ചത് (ലൂക്കാ 19, 40).
ലിസ്ബണ്‍ ലോകയുവജന മേളയ്ക്കുള്ള ആത്മീയചിഹ്നങ്ങളുടെ കൈമാറ്റം
2023 ആഗസ്റ്റില്‍ പോര്‍ച്ചുഗലിലെ ലിസ്ബണ്‍ നഗരത്തില്‍ സമ്മേളിക്കുവാന്‍ പോകുന്ന ലോക യുവജന ദിനോത്സവത്തിന് ഒരുക്കമായി ആത്മീയ ചിഹ്നങ്ങളായ വലിയ മരക്കുരിശും കന്യകാനാഥയുടെ വര്‍ണ്ണനാചിത്രവും പോര്‍ച്ചുഗലില്‍നിന്നും എത്തിയ പ്രതിനിധികള്‍ക്ക് കൈമാറി.
തന്നോടൊപ്പം ക്രിസ്തുരാജ മഹോത്സവത്തിന്റെ ദിവ്യബലിയര്‍പ്പണത്തില്‍ നേരിട്ടും മാധ്യമങ്ങളിലൂടെയും പങ്കുചേര്‍ന്ന എല്ലാവരെയും പാപ്പാ അഭിവാദ്യംചെയ്തു. പങ്കെടുക്കുന്ന പനാമയുടെയും പോര്‍ച്ചുഗലിന്റെയും യുവജനപ്രതിനിധികള്‍ക്കും പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ലിസ്ബണ്‍ ലോക യുവജനോത്സവത്തിലേയ്ക്കുള്ള പ്രധാന കാല്‍വയ്പാണ് ബസിലിക്കയില്‍ ആരംഭിക്കുന്ന ആത്മീയചിഹ്നങ്ങളുടെ കൈമാറ്റവും പ്രയാണവുമെന്ന് പാപ്പാ വിശേഷിപ്പിച്ചു.
Related
Related Articles
ലത്തീന്‍ സമുദായദിനാഘോഷം ഡിസംബര്‍ 9ന് തിരുവനന്തപുരത്ത്
ആലുവ: 2018ലെ ലത്തീന്‍ സമുദായദിനാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം അതിരൂപത ആതിഥേയത്വം വഹിക്കുമെന്ന് സമുദായവക്താവും കെആര്‍എല്‍സിസി വൈസ്പ്രസിഡന്റുമായ ഷാജി ജോര്‍ജ് അറിയിച്ചു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുന്നാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ്
സ്വർണ്ണ തിളക്കവുമായി സുൽത്താൻപേട്ടിൽ നിന്നും റോസറി നവീന. എസ്
ന്യൂറോ സൈക്കോളജി ബിരുദാനന്തര ബിരുദ ത്തിൽ ഗോൾഡ് മെഡലിന് റോസറി നവീന എസ് അർഹയായി. സുൽത്താൻപേട്ട് രൂപതയിലെ വളയാർ ഇടവകകാരിയാണ് റോസറി. ഗുജറാത്തിലെ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുടെ
പുതുക്കുറിച്ചിയിലെ മിന്നാധാരത്തിന് നൂറുമാര്‍ക്ക്
തിരുവനന്തപുരം: യുവജനദിനത്തോടനുബന്ധിച്ച് പരോപകാരപ്രദമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കെസിവൈഎം പുതുക്കുറിച്ചി ഫൊറോനയിലെ യുവജനങ്ങളുടെ മനസില്‍ ഉടലെടുത്തപ്പോഴാണ് ഒരു നാടിന്റെ നന്മ പൂവണിഞ്ഞത്. നിര്‍ധനരായ രണ്ടു സഹോദരിമാരുടെ വിവാഹച്ചെലവുകള്‍