രൂപാന്തരീകരണം ഓര്മിപ്പിക്കുന്നത്

രൂപാന്തരീകരണം ഓര്മിപ്പിക്കുന്നത്

മാര്‍ക്കോസിന്റെ സുവിശേഷം അദ്ധ്യായം 9, 2 മുതല്‍ 10 വരെയുള്ള വാക്യങ്ങള്‍ യേശുവിന്റെ രൂപാന്തരപ്പെടലിനെക്കുറിച്ചു ധ്യാനിക്കാന്‍ നമ്മെ ക്ഷണിക്കുന്നു. താന്‍ പലതും സഹിക്കുകയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്‌ത്രിമാരും തന്നെ തള്ളിപ്പറയുകയും താന്‍ കൊല്ലപ്പെടുകയും മൂന്നുനാള്‍ കഴിഞ്ഞ്‌ ഉയിര്‍ത്തെഴുന്നേല്‌ക്കുകയും ചെയ്യുമെന്ന്‌ യേശു ആറു ദിവസം മുമ്പ്‌ ജെറുസലേമില്‍ ശിഷ്യന്മാരോടു വെളിപ്പെടുത്തിയ സംഭവവുമായി (മര്‍ക്കോസ്‌ 8:31) ചേര്‍ത്തുവായിക്കേണ്ടതാണിത്‌. ഈ വെളിപ്പെടുത്തല്‍ പത്രോസിലും ശിഷ്യഗണത്തിലും ഒരു പ്രതിസന്ധിയുളവാക്കി. ജനങ്ങളുടെ തലവന്മാര്‍ യേശുവിനെ തള്ളിപ്പറയുകയും വധിക്കുകയും ചെയ്യും എന്നത്‌ അവര്‍ക്ക്‌ ഉള്‍ക്കൊള്ളാനായില്ല. വാസ്‌തവത്തില്‍ അവര്‍ പ്രതീക്ഷിച്ചിരുന്നത്‌ പ്രബലനായ, ശക്തനായ, അധിപനായ ഒരു മിശിഹായെ ആണ്‌. എന്നാല്‍ യേശുവാകട്ടെ സ്വയം വെളിപ്പെടുത്തുന്നത്‌ പീഡനങ്ങളുടെയും സഹനത്തിന്റെയും മരണത്തിന്റെയും വഴിയിലൂടെ കടന്നുപോയി ജീവന്‍ ബലിയായി നല്‍കേണ്ട എളിയവനായ, ശാന്തനായ ദൈവദാസന്‍ ആയിട്ടാണ്‌, മനുഷ്യരുടെ ശുശ്രൂഷകനായിട്ടാണ്‌. ഇഹലോകവാസം ഇങ്ങനെ അവസാനിക്കുന്ന ഒരു ഗുരുവിനെ, മിശിഹായെ അനുഗമിക്കാന്‍ എങ്ങനെ സാധിക്കും? ഇങ്ങനെ ആയിരുന്നു അവരുടെ ചിന്ത. അതിനുള്ള ഉത്തരം ലഭിക്കുന്നത്‌ രൂപാന്തരീകരണ സംഭവത്തില്‍ നിന്നാണ്‌. എന്താണ്‌ യേശുവിന്റെ രൂപാന്തരപ്പെടല്‍? അത്‌ പെസഹാ പ്രത്യക്ഷീകരണത്തിന്റെ മുന്നാസ്വാദനമാണ്‌.

പത്രോസ്‌, യാക്കോബ്‌, യോഹന്നാന്‍ എന്നീ മൂന്നു ശിഷ്യരെയും കൂട്ടിയാണ്‌ യേശു മലയിലേക്കു പോകുന്നത്‌. അവിടെവച്ച്‌, ഒരു നിമിഷം അവിടന്ന്‌ തന്റെ മഹത്വം, ദൈവപുത്രന്റെ മഹത്വം വെളിപ്പെടുത്തുന്നു. ഈ സംഭവം ശിഷ്യന്മാരെ തകര്‍ന്നടിയാതെ ഭാവാത്മകമായി യേശുവിന്റെ പീഢാസഹനത്തെ നേരിടാന്‍ പ്രാപ്‌തരാക്കുന്നു.

പീഢാസഹനാന്തരം യേശുവിന്റെ മഹത്വം എപ്രകാരമായിരിക്കും എന്ന്‌ അവര്‍ കണ്ടു. അങ്ങനെ യേശു അവരെ പരീക്ഷണത്തിന്‌ ഒരുക്കുന്നു. ക്രിസ്‌തുവിന്റെ പീഢാസഹനം സര്‍വ്വോപരി യേശുവിന്റെ ഭാഗത്തുനിന്നുള്ള അനന്ത സ്‌നേഹത്തിന്റെ ഒരു ദാനമാണെന്ന്‌ മനസിലാക്കാന്‍ രൂപാന്തരീകരണം ശിഷ്യരെയും നമ്മെയും സഹായിക്കുന്നു. യേശുവിന്റെ ഉത്ഥാനം കൂടുതല്‍ ആഴത്തില്‍ മനസിലാക്കാനും മലയില്‍ യേശു രൂപാന്തരപ്പെട്ട സംഭവം നമ്മെ പ്രാപ്‌തരാക്കുന്നു.
പീഢകള്‍ സഹിച്ചവനും മഹത്വീകൃതനും ആയവന്‍ മനുഷ്യന്‍ മാത്രമല്ല തന്റെ മരണം വരെയുള്ള വിശ്വസ്‌ത സ്‌നേഹത്താല്‍ നമ്മെ രക്ഷിച്ച ദൈവസുതനും ആണെന്ന്‌ മുന്‍കൂട്ടി അറിയേണ്ടത്‌ കുരിശിന്റെ രഹസ്യം ഗ്രഹിക്കുന്നതിന്‌ ആവശ്യമാണ്‌. ജോര്‍ദ്ദാന്‍ നദിയില്‍ വച്ച്‌ യേശുവിന്റെ മാമ്മോദീസാനന്തരം ആ പുത്രനെക്കുറിച്ചു നടത്തിയ മിശിഹായ്‌ക്കടുത്ത തന്റെ പ്രഖ്യാപനം പിതാവ്‌ അങ്ങനെ നവീകരിക്കുകയും `അവനെ ശ്രവിക്കുവിന്‍’ എന്ന്‌ ആഹ്വാനം നല്‍കുകയും ചെയ്യുന്നു. ഗുരു മരണം വരിച്ചെങ്കിലും പ്രത്യാശയോടും വിശ്വാസത്തോടും കൂടെ അവിടത്തെ പിന്തുടരാന്‍ ശിഷ്യന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നു. കുരിശില്‍, അപ്രകാരമുള്ളൊരു മരണത്തില്‍, യേശുവിന്റെ ദൈവികത ആവിഷ്‌കൃതമാകേണ്ടിയിരുന്നു. ഇവിടെ മര്‍ക്കോസ്‌ സുവിശേഷകന്‍ ശതാധിപന്റെ അധരങ്ങളിലൂടെ ആ വിശ്വാസപ്രഖ്യാപനം അവതരിപ്പിക്കുന്നു: `ഈ മനുഷ്യന്‍ സത്യമായും ദൈവപുത്രനായിരുന്നു’ (മര്‍ക്കോസ്‌ 15:39).

ക്രിസ്‌തുവിന്റെ വരപ്രസാദത്താല്‍ ആന്തരിക രൂപാന്തരീകരണത്തിനു വിധേയയായ മനുഷ്യസൃഷ്ടിയായ പരിശുദ്ധ കന്യകാമറിയത്തോടു നമുക്ക്‌ ഇപ്പോള്‍ പ്രാര്‍ത്ഥിക്കാം. നോമ്പുകാല പ്രയാണം വിശ്വാസത്തോടും ഉദാരതയോടുംകൂടെ തുടരുന്നതിനു നമുക്കു നമ്മെത്തന്നെ അവളുടെ മാതൃസന്നിഭ സഹായത്തിന്‌ ഭരമേല്‌പിക്കാം.

സിറിയയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി തുടരുന്ന സംഘര്‍ഷത്തില്‍ ആക്രമണം ഏറ്റവും കൂടുതല്‍ തീവ്രതയാര്‍ജ്ജിച്ച സന്ദര്‍ഭമാണിത്‌. കുട്ടികളും സ്‌ത്രീകളും വൃദ്ധജനങ്ങളുമുള്‍പ്പെടെ ആയിരക്കണക്കിന്‌ പൗരന്മാര്‍ ഈ ആക്രമണത്തിന്‌ ഇരകളായി; ആശുപത്രികള്‍ ആക്രമിക്കപ്പെട്ടു; ജനങ്ങള്‍ക്ക്‌ ആഹാരത്തിന്‌ വഴിയില്ല. പ്രിയ സഹോദരീസഹോദരന്മാരേ, ഇത്‌ മനുഷ്യത്വരഹിതമാണ്‌. ഒരു തിന്മയ്‌ക്കെതിരെ പോരാടേണ്ടത്‌ മറ്റൊരു തിന്മകൊണ്ടല്ല. യുദ്ധം ഒരു തിന്മയാണ്‌. അക്രമം ഉടന്‍ അവസാനിപ്പിക്കാനും, ഭക്ഷണവും ഔഷധങ്ങളും ഉള്‍പ്പെടെയുള്ള മാനവിക സഹായങ്ങള്‍ എത്തിക്കുന്നതിന്‌ അനുവദിക്കാനും മുറിവേറ്റവരെയും രോഗികളെയും മാറ്റിപാര്‍പ്പിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്‌. ഇത്‌ ഉടന്‍ സംഭവിക്കുന്നതിനുവേണ്ടി നമുക്ക്‌ ഇപ്പോള്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കാം.


Related Articles

ഫ്രാൻസിസ് പാപ്പാ യുഎഇ പ്രസിഡന്‍ഷ്യല്‍ പാലസില്‍

150 ഹെക്ടര്‍ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശത്താണ് 1,60,000 ചതുരശ്രമീറ്റര്‍ വലിപ്പമുള്ള ഈ മന്ദിരം സ്ഥിതിചെയ്യുന്നത്. 2017 ലാണ് ഈ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായത്. സ്ഫടികവും സ്വര്‍ണ്ണവും പതിച്ച

ഫ്രാന്‍സിസ് പാപ്പാ അനുശോചിച്ചു

വത്തിക്കാന്‍ സിറ്റി: ഇന്ത്യയില്‍ പ്രളയദുരിതമനുഭവിക്കുന്നവരെ ഫ്രാന്‍സിസ് പാപ്പാ അനുശോചനമറിയിച്ചു. ഇന്ത്യന്‍ അധികൃതര്‍ക്കയച്ച ടെലിഗ്രാം സന്ദേശത്തില്‍ വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനാണ് പാപ്പായുടെ അനുശോചനമറിയിച്ചത്. കേരളത്തില്‍

‘വിഭജിക്കപ്പെടാത്ത ഹൃദയാര്‍പ്പണം സമൂല മാറ്റത്തിന്’: വിശുദ്ധപദത്തില്‍ ഏഴുപേര്‍

വത്തിക്കാന്‍ സിറ്റി: യുവജനങ്ങളെ സംബന്ധിച്ച ആഗോള സിനഡില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാരും മെത്രാന്മാരും ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആയിരകണക്കിന് വിശ്വാസികളും ലോകമെങ്ങും നിന്നുള്ള തീര്‍ഥാടകരും ഉള്‍പ്പെടെ എഴുപതിനായിരത്തിലേറെ വിശ്വാസികളുടെ സാന്നിധ്യത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*