രോഗികളായ കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനവുമായി ഒബാമ ആശുപത്രിയിൽ എത്തി

by admin | December 20, 2018 1:14 pm

സമ്മാനങ്ങൾ ഒളിപ്പിച്ച ബാഗും തോളിൽ തൂക്കി ക്രിസ്മസ് ആശംസകളുമായി എത്തിയ സാന്താക്ലോസിനെ കണ്ട് വാഷിങ്ടൺ ഡിസിയിലെ ചിൽഡ്രൻസ് നാഷണൽ ആശുപത്രി ജീവനക്കാരും രോഗികളും ഒന്നമ്പരന്നു. അവരുടെ പ്രിയപ്പെട്ട മുൻ പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു ആ സാന്താക്ലോസ്. ആദ്യത്തെ അമ്പരപ്പ് പിന്നീട് പുഞ്ചിരിയിലേക്കും സന്തോഷത്തിലേക്കും വഴിമാറി.
രണ്ട് പെൺകുട്ടികളുടെ അച്ഛനായ തനിക്ക് രോഗികളായ കുട്ടികളുടെയും മാതാപിതാക്കളുടെയും അവസ്ഥ നന്നായി മനസിലാക്കുവാൻ കഴിഞ്ഞുവെന്നും, മിടുക്കരായ കുറെ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കാണാൻ സാധിച്ചതിൽ താൻ അതീവ സന്തുഷ്ടനാണെന്നും ഒബാമ ട്വീറ്റ് െചയ്തു. ഒബാമയുടെ സന്ദർശനത്തിന്റെ വിഡിയോ ആശുപത്രി അധികൃതരാണ് ട്വീറ്റ് ചെയ്തത്. ആ വിഡിയോ റീട്വീറ്റ് ചെയ്ത് ഒബാമ ആശുപ്ത്രി ജീവനക്കാർക്കും അധികൃതർക്കും നന്ദി പറഞ്ഞു

Source URL: https://jeevanaadam.in/%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b4%be%e0%b4%af-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%8d/