Breaking News

മോൺ. ആന്റണി കുരിശിങ്കല്‍ കോട്ടപ്പുറം രൂപതാ വികാരി ജനറല്‍

മോൺ. ആന്റണി കുരിശിങ്കല്‍ കോട്ടപ്പുറം രൂപതാ വികാരി ജനറല്‍
കോട്ടപ്പുറം: കോട്ടപ്പുറം രൂപതാ വികാരി ജനറലായി റവ ഡോ. ആന്റണി കുരിശിങ്കലിനെ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി നിയമിച്ചു. വികാരി ജനറലായിരുന്ന മോണ്‍. സെബാസ്റ്റിയന്‍ ജക്കോബി ഒഎസ്‌ജെ, ഒബ്ലേറ്റ്‌സ് ഓഫ് സെന്റ് ജോസഫ്(ഒഎസ്‌ജെ) സഭയുടെ ഇന്ത്യയിലെ സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രാവിന്‍ഷ്യലായി ചുമതല ഏല്‍ക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. കോട്ടപ്പുറം രൂപത ജുഡീഷ്യല്‍ വികാരിയായും ആലുവ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയില്‍ കാനന്‍ലോ പ്രൊഫസറായും സേവനം ചെയ്യുകയാണ് റവ. ഡോ. ആന്റണി കുരിശിങ്കല്‍. മാര്‍ച്ച് 9ന് ചുമതലയേല്ക്കും. കോട്ടപ്പുറം രൂപത മണലിക്കാട് നിത്യസഹായമാതാ ഇടവക പരേതനായ കുരിശിങ്കല്‍ അന്തപ്പന്റെയും സെലീനയുടെയും മകനാണ്. 

Tags assigned to this article:
kottapuramvicar genral

Related Articles

അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് ദൈവദാസ പദത്തിലേക്ക്

വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത പുണ്യസ്മരണാര്‍ഹനായ അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് ദിവംഗതനായിട്ട് 2020 ജനുവരി 21-ാം തീയതി 50 വര്‍ഷം തികയുകയാണ്. 1894 ജൂണ്‍

തപം തളിരിടുന്ന നാളുകളില്‍

നോമ്പുകാലത്ത് യേശുവിന്റെ പീഢാസഹനം നിരന്തരം ധ്യാനവിഷയമാകുന്നതുകൊണ്ടാണ് നാം കൂടെകൂടെ കുരിശിന്റെ വഴി ധ്യാനിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നത്. ഒരു ഭക്താഭ്യാസം എന്ന നിലയില്‍ സഭയില്‍ പിന്തുടര്‍ന്നു വന്ന പതിനാല്

ഫുട്ബോള്‍ ഇതിഹാസത്തിന് ലോകത്തിന്റെ യാത്രാമൊഴി

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ ഓര്‍മ്മയാകുമ്പോള്‍ ബാക്കിയാകുന്നത് അദ്ദേഹത്തിന്റെ കാല്‍പ്പന്താരവങ്ങള്‍ മാത്രമാണ്.ലോകത്തെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ട ഡീഗോക്ക് ഇനി ബ്യൂണസ് അയേഴ്സിന്റെ പ്രാന്തപ്രദേശത്തുള്ള ബെല്ല

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*