Breaking News

റവ. ഡോ. ചാക്കോ പുത്തന്‍പുരക്കല്‍ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍

റവ. ഡോ. ചാക്കോ പുത്തന്‍പുരക്കല്‍ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍
എറണാകുളം: ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി റവ. ഡോ. ചാക്കോ പുത്തന്‍പുരക്കല്‍ നിയമിതനായി. 1998 മുതല്‍ അദ്ദേഹം സെമിനാരിയില്‍ ബൈബിള്‍ അദ്ധ്യാപകനാണ്. 2015 മുതല്‍ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു. റവ. ഡോ. ജേക്കബ് പ്രസാദ് വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെആര്‍എല്‍സിബിസി) പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.  എം. സൂസപാക്യമാണ് റോമില്‍നിന്നുള്ള പുതിയ നിയമനം അറിയിച്ചത്. വിജയപുരം രൂപത മൂന്നാര്‍ ഇടവകയില്‍ പരേതരായ പുത്തന്‍പുരക്കല്‍ തങ്കച്ചന്‍- ക്ലാര ദമ്പതികളുടെ മൂത്തമകനാണ് റവ. ഡോ.  ചാക്കോ.
ബൈബിള്‍, ദൈവശാസ്ത്രം, തത്വശാസ്ത്രം എന്നീ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള റവ. ഡോ. ചാക്കോ പുത്തന്‍പുരക്കലിന്  ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു, ഇറ്റാലിയന്‍, ജര്‍മന്‍ തുടങ്ങിയ ഭാഷകളില്‍ പാണ്ഡിത്യമുണ്ട്. തമിഴും നന്നായി കൈകാര്യം ചെയ്യും. ഇംഗ്ലീഷിലും മലയാളത്തിനും തമിഴിലും ഗ്രന്ഥരചന നടത്തുന്ന റവ. ഡോ. ചാക്കോ പുത്തന്‍പുരക്കലിന്റെ ഏറ്റവും ശ്രദ്ധേയമായ രചന ബൈബിള്‍പദകോശമാണ്. പുതിയ നിയമത്തിലും പഴയ നിയമത്തിലുമുള്ള ഏതുവാക്യവും എവിടെ ഏതു സന്ദര്‍ഭത്തില്‍ പ്രയോഗിച്ചിരിക്കുന്നു, അതിന്റെ വിവക്ഷയും സാംഗത്യവും തുടങ്ങിയ വിവരങ്ങള്‍ ക്ഷണനേരംകൊണ്ട് പരിശോധകന്റെ മുന്നിലെത്താന്‍ ഈ പദകോശം സഹായിക്കുന്നു.
മലയാളത്തില്‍ ഇത് പ്രഥമസംരംഭമായി വിലയിരുത്തപ്പെടുന്നു. തത്വവും പ്രയോഗവും പോലുള്ള മതാധ്യാപകസഹായകഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ മതബോധകരചനകളില്‍പ്പെടുന്നു. ബൈബിള്‍പഠനങ്ങള്‍ മുതിര്‍ന്നവരെന്നപോലെ കുട്ടികളെ ഉദ്ദേശിച്ചും എഴുതിയിട്ടുണ്ട്. കെ. പി അപ്പന്റെ ‘ബൈബിള്‍: വെളിച്ചത്തിന്റെ കവചം’ എന്ന കൃതിയുടെ ഇറ്റാലിയന്‍ പരിഭാഷ ഏറെ പ്രശംസ നേടി. ബൈബിള്‍ – മതബോധനമേഖലകളില്‍ പല പുസ്തകങ്ങളും തമിഴില്‍ രചിച്ചിട്ടുണ്ട്. ഒരു ഡസനോളം പുസ്തകങ്ങളുടെ എഡിറ്ററാണ്. സെലസ്റ്റിയല്‍ കിഡ്‌സ് എന്ന പരമ്പരയില്‍ കുട്ടികള്‍ക്കെഴുതിയ പുസ്തകങ്ങളും വലിയ പ്രചാരം നേടി. ഗ്രീക്കുഭാഷ ജനകീയമാക്കാനായി ഗ്രീക്കോ, വെരി സിംപിള്‍ എന്ന രചന നടത്തിയിട്ടുണ്ട്. ബൈബിള്‍ ഗവേഷണം ഉര്‍ബാനിയാ സര്‍വകലാശാലയിലും പോസ്റ്റ് ഡോക്ടറല്‍ പഠനം ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയിലും നടത്തി.

Related Articles

‘അധികാരത്തില്‍ പങ്കാളിത്തം തന്നേ തീരൂ’

കോട്ടപ്പുറം: നെയ്യാറ്റിന്‍കരയില്‍ കെഎല്‍സിഎയും കൊല്ലത്ത് കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലും (കെആര്‍എല്‍സിസി) സംഘടിപ്പിച്ച ലത്തീന്‍ സമുദായ സംഗമങ്ങള്‍ക്കു പിറകേ കോട്ടപ്പുറം രൂപത ഡിസംബര്‍ 15ന് പറവൂര്‍

ഔദ്യോഗിക മുദ്ര വര്‍ഗീയ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചത് അപലപനീയം: കെസിബിസി

  എറണാകുളം: കെസിബിസിയുടെ ഔദ്യോഗിക മുദ്ര വര്‍ഗീയ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചത് തികച്ചും അപലപനീയമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗികവക്താവുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി.

ജനസംഖ്യാ ഭീതിക്ക് രാഷ്ട്രീയമുണ്ട്

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞത് മൂന്നു കാര്യങ്ങളായിരുന്നല്ലോ. ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ജലനിധി പദ്ധതി, പരിസ്ഥിതി സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ പ്ലാസ്റ്റിക്ക് നിരോധനം, ജനസംഖ്യാ വര്‍ധനയ്‌ക്കെതിരെയുള്ള നിലപാടെടുക്കല്‍.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*