റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി

റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി

എറണാകുളം: റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറയെ കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെആര്‍എല്‍സിബിസി) അസോസിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറിയും കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയുമായി കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ നിയമിച്ചു. കോട്ടപ്പുറം രൂപത അംഗമാണ് റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ.

കെആര്‍എല്‍സിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി, വടക്കന്‍ പറവൂര്‍ കൂട്ടുകാട് ലിറ്റില്‍ ഫ്ളവര്‍ ഇടവക വികാരി, പറവൂര്‍ ഡോണ്‍ ബോസ്‌കോ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ നിലകളില്‍ സേവമനുഷ്ഠിച്ചുവരികയായിരുന്നു. 2008 ഏപ്രില്‍ അഞ്ചിന് പൗരോഹിത്യം സ്വീകരിച്ചതിനു ശേഷം ആറ് ഇടവകകളില്‍ സഹവികരിയായും രണ്ട് ഇടവകകളില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ആയും സേവനം ചെയ്തിട്ടുണ്ട്. കോട്ടപ്പുറം രൂപതയിലെ കെസിഎസ്എല്‍ ഡയറക്ടര്‍, കെസിവൈഎം ഡയറക്ടര്‍, ജിസസ് യൂത്ത് പ്രഫഷണല്‍ മിനിസ്ട്രി സ്റ്റേറ്റ് ആനിമേറ്റര്‍ എന്നീ നിലകളില്‍ സേവമനുഷ്ഠിച്ചതിനുശേഷം ഫിലിപ്പീന്‍സിലെ സാന്തോ തോമസ് പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടി. Stress Management, Resilience Enhancement, Promotion of Wellbeing എന്നീ മേഖലകളിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

അധ്യാപകന്‍, പരിശീലകന്‍, പ്രഭാഷകന്‍, സൈക്കോളജിസ്റ്റ് എന്നീ മേഖലകളില്‍ മികവ് തെളിയിച്ച ജിജു ജോര്‍ജ് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യന്‍ ഇടവക അംഗമാണ്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ശ്രീ.അലക്‌സ് താളൂപ്പാടത്തിന് ദേശീയ അവാര്‍ഡ്

വൈപ്പിന്‍:അരങ്ങ് മലയാള നാടക ദേശീയ സംഘടന, ചവിട്ടുനാടക വിഭാഗത്തില്‍ നല്‍കുന്ന അവാര്‍ഡിന് അര്‍ഹനായി പള്ളിപ്പുറം നാലാം വാര്‍ഡിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി അലക്‌സ് താളൂപ്പാടത്ത്. ചവിട്ടുനാടക കലാകാരനും, കെഎല്‍സിഎ കോട്ടപ്പുറം

ആനി മസ്‌ക്രീന്‍ സ്‌ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി

തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനി ആനി മസ്‌ക്രീന്റെ ചരമദിനാചരണത്തോടനുബന്ധിച്ച് കെഎല്‍സിഎ തിരുവനന്തപുരം അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ വഴുതക്കാടുള്ള ആനി മസ്‌ക്രീന്‍ സ്‌ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി. അതിരൂപത ശുശ്രൂഷ സമിതി കോ-ഓര്‍ഡിനേറ്റര്‍

ഔദ്യോഗിക മുദ്ര വര്‍ഗീയ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചത് അപലപനീയം: കെസിബിസി

  എറണാകുളം: കെസിബിസിയുടെ ഔദ്യോഗിക മുദ്ര വര്‍ഗീയ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചത് തികച്ചും അപലപനീയമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗികവക്താവുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*