റവ. മോൺ. തോമസ് നെറ്റോ തിരുവനന്തപുരം അതിരൂപത മെത്രാപോലിത്ത

റവ. മോൺ. തോമസ് നെറ്റോ  തിരുവനന്തപുരം അതിരൂപത മെത്രാപോലിത്ത

തിരുവനന്തപുരം അതിരൂപത വൈദീകനായ റവ. മോൺ. തോമസ് നെറ്റോ ആർച്ച്ബിഷപ്പ് സൂസൈ പാക്യത്തിൻറെ പിൻഗാമിയാകും

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെപുതിയ മെത്രാപ്പോലീത്തയായി വെരി. റെവ. മോൺ. തോമസ് ജെ നെറ്റോയെ പരി. ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇന്ന് വൈകുന്നേരം 4 മണിക്ക് സെന്‍റ് ജോസഫ്സ് കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ സൂസൈ പാക്യം പിതാവ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതേ സമയം റോമിലും വെരി. റെവ. മോൺ. തോമസ് ജെ നെറ്റോയെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായിട്ടുള്ള പ്രഖ്യാപനവും നടന്നു.

തിരുവനന്തപുരം ലത്തീൻ അതിരൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ സൂസൈ പാക്യം പിതാവിന്റെ 32- മത് മെത്രാഭിഷേക വാർഷികത്തോട് അനുബന്ധിച്ച് നടന്ന കൃതജ്ഞത ദിവ്യബലിയിലാണ് നിയമനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

കർദിനാൾ മാർ ബസേലിയോസ് ക്‌ളീമിസ്, കൊല്ലം രൂപത മെത്രാൻ പോൾ ആന്റണി മുല്ലശ്ശേരി, പുനലൂർ മെത്രാൻ സിൽവസ്റ്റർ പൊന്നുമുത്തൻ, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ, വികാരി ജനറൽ മോൺ. സി. ജോസഫ്, രൂപത വൈദികർ, സിനഡ് അംഗങ്ങൾ എന്നിവർ ദിവ്യബലിയിൽ പങ്കെടുത്തു.

നിയുക്ത മെത്രാപ്പോലീത്ത തോമസ് നെറ്റോ 1964 ഡിസംബർ 29 അം തിയതി ജേസയ്യ നെറ്റോയുടെയും, ഇസബെല്ല നെറ്റോയുടെയും മകനായി പുതിയതുറയിൽ ജനിച്ചു. സെൻ്റ് നിക്കോളാസ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ലൂർദ്പുരം സെൻ്റ്. ഹെലൻസ് സ്കൂളിലും കാഞ്ഞിരംകുളം പി. കെ. എസ്. എച്ച്. എസ്. സ്കൂളിലുമായി വിദ്യാഭ്യാസം നടത്തി. തുടർന്ന് വൈദികനാകാനായി സെൻ്റ്. വിൻസെൻ്റ് സെമിനാരിയിൽ ചേരുകയും ഡിഗ്രീ പഠനം പൂർത്തിയാക്കുകയും ചെയ്തു. സെൻ്റ് സേവ്യേഴ്സ് കോളേജിൽ പ്രീഡിഗ്രി പഠിച്ചു.

മൈനർ സെമിനാരിയിലെ പഠനത്തിനുശേഷം ആലുവയിലെ സെൻ്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും 1983-86 കാലഘട്ടത്തിൽ തത്വ ശാസ്ത്രവും 1986-89 കാലഘട്ടത്തിൽ ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കുകയും ചെയ്തു. 1989 ഡിസംബർ 19 ആം തീയതി പാളയം കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. 

തുടർന്നുള്ള 5 വർഷക്കാലം പെരിങ്ങമ്മല, പാളയം ഇടവകകളിൽ സഹ വികാരിയായും പാളയം കാത്തലിക് ഹോസ്റ്റലിലെ അസി. വാർഡനായും, സഭൈക്യ-സംവാദ കമ്മീഷൻ്റേ എക്സിക്യൂട്ടീവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. അക്കാലത്ത് തന്നെ സാമൂഹിക ശാസ്ത്രത്തിൽ ലോയോള കോളേജിൽ നിന്നും ബിരുദാനന്തരബിരുദവും നേടി. 

തുടർന്ന് ഉപരി പഠനത്തിനായി 1995 – ഇൽ റോമിലേക്ക് പോവുകയും, റോമിലെ ഉർബനിയാന യൂണിവേഴ്സിറ്റിയിൽ സഭാവിജ്ഞനീയത്തിൽ ഗവേഷണ പഠനം പൂർത്തിയാക്കി തിരിച്ചെത്തുകയും ചെയ്തു. തുടർന്ന് പേട്ട ഇടവക വികാരിയായി. 2000- 2004 കാലഘട്ടത്തിൽ ബി. സി. സി. യുടെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം 2003 മുതൽ 2010 വരെ മേനംകുളം സെന്റ്. വിൻസെന്റ് സെമിനാരി റെക്ടരുമായിരുന്നു. 2008-2010 വർഷങ്ങളിൽ ബോർഡ്‌ ഓഫ് ക്ലർജി ആൻഡ് റിലീജിയൻ ഡയറക്ടറയും സേവനം അനുഷ്ഠിച്ചുട്ടുണ്ട്.

2009- ൽ വലിയതുറ സെന്റ്. ആന്റണിസ് ഫെറോന പള്ളിയുടെ താത്കാലിക മേൽനോട്ടം വഹിക്കുന്ന വൈദികനായി. 2010- 2014 കാലഘട്ടങ്ങളിൽ തോപ്പ് സെന്റ്. ആൻസ് ഇടവക വികാരിയുമായിരുന്നു.

2014-ൽ അതിരൂപത ശുശ്രുഷകളുടെ എപ്പസ്കോപൽ വികാരിയായി. തുടർന്ന് മുരുക്കുംപുഴ സെന്റ്. അഗസ്റ്റിൻ ദേവാലയത്തിലെ ഇടവക വികാരിയായും, കഴക്കൂട്ടം ഫൊറോന വികാരിയുമായിരുന്നു.

നിലവിൽ അതിരൂപത ശുശ്രുഷകളുടെ കോർഡിനേറ്ററായി സേവനമനുഷ്ഠിച്ചു വരുകയാണ്.

 

Msgr. Thomas Netto Appointed New Archbishop of Trivandrum Latin Archdiocese

Bangalore 2 February, 2022 (CCBI): His Holiness Pope Francis has accepted the resignation of His Grace Most Rev. M. Calist Soosa Pakiam (75) from the pastoral care of the Latin Archdiocese of Trivandrum, according to Canon Law 401 § 1, and has appointed Msgr. Thomas J. Netto, (58) of the Clergy of the Latin Archdiocese of Trivandrum as Archbishop of the Latin Archdiocese of Trivandrum. This provision was made public in Rome on Wednesday, 2 February, 2022.

Rev. Fr. Thomas J. Netto was born on 29th December, 1964 in Puthiyathura in the Archdiocese of Trivandrum, and was ordained priest on 19th December 1989, for the same Archdiocese. After attending St. Vincent’s Minor Seminary in Trivandrum (1980-1983), he studied Philosophy at St. Joseph’s Pontifical Seminary, Carmelgiri, followed by Theology at St. Joseph’s Pontifical Seminary, Mangalapuzha, Alwaye. He holds a M. A. Degree in Sociology from the University of Kerala and, in 1999, he obtained a Doctorate in Dogmatic Theology (Ecclesiology) from the Pontificia Università Urbaniana.

He served the Archdiocese in the following ministries: Assistant Priest at Peringamala (1990-1991), Assistant Priest at Palayam (1991-1995), Executive Secretary for Ecumenism and Dialogue (1994-1995). From 1995 to 1999 he completed his studies in Rome. He was then appointed Parish Priest in Pettah (1999-2003), Executive Secretary of the BCC (2000-2004), Rector of St. Vincent’s Minor Seminary, Trivandrum (2003-2010), Parish Priest in Thope and Ministries Coordinator (2010-2014), Episcopal Vicar for Ministries (2014-2017), Parish Priest of St. Augustine Church, Murukumpuzha and Editor of the Diocesan Magazine (2017-2021). From 2007, he is Member of the College of Consultors; and from 2021, Episcopal Vicar and Coordinator of Ministries.

 

Click this link to join Jeevanaadam WhatsApp group


Related Articles

പ്രത്യാശയുടെ പ്രതീകമായി അലെപ്പോ കത്തീഡ്രല്‍

അലെപ്പോ: സിറിയയിലെ ഒന്‍പതു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ മൂന്നുവട്ടം കനത്ത മിസൈല്‍ ആക്രമണത്തില്‍ തകരുകയും ഇസ്ലാമിക ഭീകരവാഴ്ചയില്‍ പങ്കിലമാക്കപ്പെടുകയും ചെയ്ത അലെപ്പോ നഗരത്തിലെ വിശുദ്ധ ഏലിയായുടെ

അനന്യ മഹിമയുടെ അനശ്വര ദീപ്തി

  സ്വര്‍ഗവും കാലവും തങ്ങള്‍ക്കായി കാത്തുവച്ച സുകൃതം നിറഞ്ഞ പ്രേഷിതഭൂമിയായാണ് കര്‍മ്മലീത്താ മിഷണറിമാര്‍ മലയാളനാടിനെ ഹൃദയത്തിലേറ്റിയത്. കേരളത്തിലെ കത്തോലിക്കാസഭയുടെ നിലനില്പും ചരിത്രഭാഗധേയവും നിര്‍ണയിച്ച ദൈവിക ഇടപെടലിന്റെ വലിയ

കൊവിഡില്‍ പോര്‍മുഖം തുറന്ന് രാഷ്ട്രീയക്കാര്‍; ആശങ്കയില്‍ ജനം

ആരോപണവും പ്രത്യോരോപണവുമായി ഭരണപക്ഷവും പ്രതിപക്ഷവും തകര്‍ത്താടുമ്പോള്‍ കേരളത്തിലെ സാധാരണജനത ഇപ്പോഴും കൊവിഡ് ആശങ്കയിലാണ്. വൈറസ് വ്യാപന പ്രതിരോധത്തെ രാഷ്ട്രീയക്കാരുടെ തമ്മില്‍ത്തല്ല് പ്രതിരോധത്തിലാക്കുമോ എന്ന ശങ്കയിലാണ് ജനം. കൊച്ചി:

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*