റവ. ഡോ പോള്‍ മുല്ലശേരി കൊല്ലം രൂപതയുടെ മെത്രാനായി അഭിഷിക്തനായി

കൊല്ലം: ഏഷ്യയിലെ പ്രഥമ രൂപതയായകൊല്ലം രൂപതയുടെ 4-ാമത് തദ്ദേശീയമെത്രാനായി നിയമിക്കപ്പെട്ട റവ. ഡോ. പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകചടങ്ങുകളുടെ ഒരുക്കം പൂര്‍ത്തിയായി. 2018 ജൂണ്‍ 3ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന്കൊല്ലം ഫാത്തിമമാതാ നാഷണല്‍ കോളജ്മൈതാനിയില് പ്രത്യേകം തയ്യാറാക്കിയവേദിയിലാണ് മെത്രാഭിഷേക ചടങ്ങുകള്നടക്കുന്നത്. കൊല്ലത്തെ അപ്പോസ്തോലിക്അഡ്മിനിട്രേറ്റര് ബിഷപ് ഡോ. സ്റ്റാന്‍ലിറോമന്‍ അഭിഷേകചടങ്ങുകളില്‍ മുഖ്യകാര്‍മികത്വം വഹിക്കും. പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ്വടക്കുംതലഎന്നിവര് സഹകാര്‍മികരായിരിക്കും. തൃശൂര്‍ ആര്‍ച്ചബിഷപ് മാര്‍. ആന്‍ഡ്രൂസ്താഴത്ത് വചനസന്ദേശം നല്‍കും.കെസിബിസി അദ്ധ്യക്ഷന്‍ ആര്ച്ച്ബിഷപ്ഡോ. സൂസപാക്യം ആശംസകള്‍നേരും.സ്ഥാനാരോഹണം ഹരിത ചട്ടങ്ങള്‍ പാലിച്ച് ലളിതമായ ചടങ്ങായിരിക്കണമെന്ന്നിയുക്ത മെത്രാന് അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് മെത്രാഭിഷേകസംാടക സമിതി ചെയര്മാന് റവ. ഡോ.ബൈജു ജൂലിയാന് വ്യക്തമാക്കി. ഫഌക്സ്, പ്ലാസ്റ്റിക് ബാനറുകള്‍ എന്നിവ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മെത്രാഭിഷേകത്തിന്റെസ്മരണയ്ക്കായി രൂപതയിലെ എല്ലാഇടവകകളിലും വൃക്ഷതൈ നട്ടുപിടിപ്പിക്കും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം എന്‍. പിപ്രേമചന്ദ്രന് എംപി നിര്‍വഹിച്ചു.
കോളജ് മൈതാനത്ത്തയ്യാറാക്കിയിരിക്കുന്ന പന്തലില്‍ 15,000 പേര്‍ക്ക് ഇരിക്കുവാനുള്ള സൗകര്യമുണ്ട്.ദിവ്യബലി മധ്യേയുള്ള ഗാനങ്ങള്‍ 250 പേരടങ്ങുന്ന ഗായകസംഘമാണ്ആലപിക്കുന്നത്. വിവിധ ഇടവകകളില്‍ നിന്നുമുള്ള ഗായകരും സംഗീതജ്ഞരുംഇതില് ഉള്‍പ്പെടുന്നു. ഫാ. റോള്ഡന്റെനേതൃത്വത്തിലാണ് ഗായകസംഘംഒരുങ്ങുന്നത്.
പുതിയ ഇടയന്റെ മുഖ്യകാര്മികത്വത്തില്ജൂണ് നാലിന് വൈകീട്ട് 3 മണിയ്ക്ക്തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രലില്‍ ദിവ്യബലി അര്‍പ്പിക്കും.ദിവ്യബലിയ്ക്കുശേഷം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്റെ ജന്മദിനാഘോഷവുംവിടവാങ്ങല് ചടങ്ങും ഉണ്ടായിരിക്കും. 4.30 ന്പൊതുസമ്മേളനം ചേരും. രൂപതയിലെവൈദികരും അല്മായ നേതാക്കളുംപങ്കെടുക്കും.
ജൂണ്‍ 9ന് കൊല്ലം പൗരാവലി പുതിയ ഇടയന്സ്വീകരണം നല്‍കും. പട്ടത്താനംഭാരതരാജ്ഞി ഓഡിറ്റോറിയത്തില്‍ ചേരുന്നചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി മേഴ്സിക്കുട്ടിയമ്മ, ജനപ്രതിനിധികള്‍, അല്മായ നേതാക്കള്‍ പങ്കെടുക്കും. കൊല്ലം മേയര്‍ വി. രാജേന്ദ്രബാബുവാണ് സംഘാടകസമിതിചെയര്‍മാന്‍.
1960 ജനുവരി 15നാണ് കൊല്ലം രൂപതയിലെകാഞ്ഞിരകോട് ഇടവകയില്‍ കൈതകോടിയില് ആന്റണിഗബ്രിയേലിന്റെയും മര്ഗരീറ്റയുടെയുംമകനായി നിയുക്ത ബിഷപ്പിന്റെ ജനനം. കൊല്ലം സെന്റ് റാഫേല്‍സ് മൈനര്‍സെമിനാരിയിലും ആലുവ സെന്റ്ജോസഫ്സ് പൊന്തിഫിക്കല്സെമിനാരിയിലുമായിരുന്നു വിദ്യാഭ്യാസം. 1984 ഡിസംബര്‍ 22ന്പൗരോഹിത്യശുശ്രൂഷയില് പ്രവേശിച്ചു.
റോമിലെ പൊന്തിഫിക്കല്‍ ഊര്ബാനിയയൂണിവേഴ്സിറ്റിയില് നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും (1990-95) ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുജൂറിസ്പ്രുഡന്സില് ഡിപ്ലോമയുംനേടിയിട്ടുണ്ട്. പുനലൂര്‍ രൂപതയിലെ സെന്റ്മേരീസ് കത്തീഡ്രലിലും കുമ്പളം സെന്റ്മൈക്കിള്‍സ് ഇടവകയിലുംസഹവികാരിയായും ത്രീ കിംഗ്സ് ചര്ച്ച്വടക്കുംതല, മരുതൂര്‍കുളങ്ങര, സെന്റ്ജോസഫ്സ് പടപ്പക്കര, ഇന്‍ഫന്റ്ജീസസ് കത്തീഡ്രല്‍ കൊല്ലം, തങ്കശേരിഹോളിക്രോസ് തുടങ്ങിയ ഇടവകകളില്‍ ഇടവക വികാരിയായും രൂപത ബൈബിള്‍, മതബോധന അപ്പസ്തൊലേറ്റുകളില് അസിസ്റ്റന്റ് ഡയറക്ടര്‍ ആയും കൊല്ലംസെന്റ്റാഫേല്സ് മൈനര്‍ സെമിനാരിയില്‍ പ്രീഫെക്ട് (1988-90) ആയും റെക്ടര്‍ (2004-06) ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചാന്‍സലര്‍ (1997-2006), എപ്പിസ്കോപ്പല്‍ വികാരി (2006-10), പ്രൊ വികാരി ജനറല്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുള്ളമോണ്. പോള്‍ ആന്റണി മുല്ലശേരിജുഡീഷ്യല് വികാരിയായും (2013-18) രൂപതകോടതി ജഡ്ജ് (1995-2015) ആയുംസെന്റ്റാഫേല് മൈനര്‍ സെമിനാരിസ്പിരിച്വല് ഡയറക്ടര്‍ (2015-17)ആയുംഔവര് ലേഡി ഓഫ് ഫാത്തിമ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ റെക്ടര്‍ ആയും തങ്കശേരിഹോളിഫേസ് കോണ്‍വെന്റ് ചാപ്ലിനായുംസേവനം ചെയ്തുവരുന്നു. 2017 ഫെബ്രുവരിഒന്നിനാണ് അദ്ദേഹത്തെ വികാരിജനറലായി നിയമിച്ചത്. ജയിനമ്മ ജോര്‍ജ്, സ്റ്റെല്ല ബെയ്സല്‍, ദലീമ ലോറന്‍സ്, വിന്‍സന്റ് എ. മുല്ലശേരി, റീത്ത മുല്ലശേരി, ജോണ്സണ് എ. മുല്ലശേരി, ഫാ. ജോസി എ. മുല്ലശേരി, ജിം ആന്റണി എന്നിവര്‍സഹോദരങ്ങളാണ്.
Related
Related Articles
ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും
കടലിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിശോധിക്കാതെയും പഠനം നടത്താതെയും ലഭ്യമായ ഇടങ്ങള്‍ക്കും പൊഴികള്‍ക്കും പ്രാധാന്യം നല്‍കിയാണ് തുറമുഖ വകുപ്പ് പല തുറമുഖങ്ങളും ആരംഭിച്ചിട്ടുള്ളത്. നിര്‍മാണം പൂര്‍ത്തിയായതും പണി നടക്കുന്നതും
തീരദേശത്തിന് നവകേരള നിര്‍മിതിയില്‍ പ്രത്യേക പാക്കേജ് അനുവദിക്കണം
കൊച്ചി: കടല്‍ത്തീര സംരക്ഷണത്തിനും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരദേശവാസികളുടെ സുരക്ഷയ്ക്കും പുരോഗതിക്കുംവേണ്ടി നവകേരള നിര്‍മിതിയില്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന് കെഎല്‍സിഎ കൊച്ചി രൂപതയുടെ പുനര്‍സൃഷ്ടിയാത്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമുദായദിനത്തോടനുബന്ധിച്ച്