റവ. ഡോ. സുനില്‍ കല്ലറക്കല്‍ പെറു പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍; ഫാ. പോള്‍ തോട്ടത്തുശേരി ഇന്ത്യന്‍ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍

റവ. ഡോ. സുനില്‍ കല്ലറക്കല്‍ പെറു പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍; ഫാ. പോള്‍ തോട്ടത്തുശേരി ഇന്ത്യന്‍ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍

കൊടുങ്ങല്ലൂര്‍: ഒബ്ലേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് (ഒഎസ്‌ജെ) സന്യാസസഭയുടെ ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പരിയര്‍ റവ. ഡോ. സുനില്‍ കല്ലറക്കല്‍ ഒഎസ്‌ജെ സൗത്ത് അമേരിക്കയിലെ പെറു ഒഎസ്‌ജെ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരീയറായി നിയമിതനായി. ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പുതിയ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായി ഇപ്പോഴത്തെ വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ. പോള്‍ തോട്ടത്തുശേരി ഒഎസ്‌ജെയും നിയമിതനായി.
1992 ല്‍ പൗരോഹിത്യം സ്വീകരിച്ച റവ.ഡോ. സുനില്‍ കല്ലറക്കല്‍ റോമില്‍ സെന്റ് ജോസഫ് കഫാസോ ദേവാലയത്തില്‍ സഹവികാരി, ഒഎസ്‌ജെ ഇന്റര്‍നാഷണല്‍ സ്റ്റഡി ഹൗസില്‍ പ്രീഫെക്റ്റ്, നൈജീരിയയിലെ ലാഗോസില്‍ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍, സെന്റ് മേരീസ് ഇടവക വികാരി, നോവിസ് മാസ്റ്റര്‍ എന്നീ നിലകളിലും അമേരിക്കയില്‍ കലിഫോര്‍ണിയയിലും സേവനം അനുഷ്ഠിച്ചു. ആറു വര്‍ഷത്തോളം നൈജീരിയന്‍ ഡെലഗേഷന്റെ ഡെലഗേറ്റ് സുപ്പീരിയറായും സേവനം അനുഷ്ഠിച്ചു.
2013ല്‍ ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ട റവ.ഡോ. സുനില്‍ കല്ലറക്കല്‍ കേരള ലാറ്റിന്‍ മെന്‍ റിലീജിയസ് അസോസിയേഷന്‍ (കെഎല്‍എംആര്‍എ) പ്രസിഡന്റ്, കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് (കെസിഎംഎസ്) എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു വര ികയായിരുന്നു. 2018 ഡിസംബര്‍ ഒന്നാം തീയതി പെറുവില്‍ സ്ഥാനം ഏറ്റെടുക്കും.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും, റോമിലെ തെരേസിയാനും യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്പിരിച്വല്‍ തിയോളജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. പുതിയ ശുശ്രൂഷാമേഖലയിലെ വെല്ലുവിളികളെ ഉത്കണ്ഠകളോടെ കാണുമ്പോഴും, ദൈവപരിപാലനയിലുള്ള വിശ്വാസത്തില്‍ അടിയുറച്ച് ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് റവ. ഡോ. സുനില്‍ കല്ലറക്കല്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പുതിയ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായി ഇപ്പോഴത്തെ വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ. പോള്‍ തോട്ടത്തുശേരി ഒഎസ്‌ജെ സഭയുടെ നിയമാവലി അനുസരിച്ച് സ്ഥാനം ഏറ്റെടുക്കും. 1997 ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. പോള്‍ തോട്ടത്തുശേരി ഒഎസ്‌ജെ കേരളത്തില്‍ പെരുമ്പിള്ളി വിനയാലയ കമ്യൂണിറ്റി റെക്ടര്‍, മറെല്ലോ ക്യാംപസ് ഡയറക്റ്റര്‍, മഞ്ഞനക്കാട് സെന്റ് സേവ്യേഴ്‌സ് ഇടവക വികാരി, ആലുവ മറെല്ലോ ഹോം റെക്ടര്‍, പൂനെ സാന്‍ജോഭവന്‍ റെക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.
2016 ല്‍ ഇന്ത്യന്‍ പ്രൊവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യാള്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ സെന്റ് തോമസ് മിഷന്‍ ഹോമിന്റെ റെക്റ്ററായും, കോട്ടപ്പുറം സിആര്‍ഐ യൂണിറ്റിന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിക്കുന്നു. പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ നിന്നും ദൈവശാസ്ത്രത്തില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയും, പൂനെ സിംബയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 2018 നവംബര്‍ 13ന് തന്റെ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കും.


Related Articles

പ്രളയം: സെന്റ് ആല്‍ബര്‍ട്‌സ് കോളജ് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

എറണാകുളം: സെന്റ് ആല്‍ബര്‍ട്‌സ് കോളജ് (ഓട്ടോണമസ്) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമഴ്‌സിന്റെ നേതൃത്വത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും (സിഐഐ), വരാപ്പുഴ അതിരൂപത ഇഎസ്എസ്എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ റീബില്‍ഡ് കേരള

സെബീന ടീച്ചറിന്റെ അനുഗ്രഹം – അജിത്കുമാര്‍ ഗോതുരുത്ത്

  2020 ജൂണ്‍ 22ന് സെബീന ടീച്ചര്‍ വിടവാങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു പൂര്‍ത്തിയായി. ടീച്ചറിന്റെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായ ഒരാളാണ് ഞാന്‍. ടീച്ചറിന്റെ തറവാടുമായി ഞങ്ങളുടെ കുടുംബത്തിനു

കൊറോണ വിറയലിന് മദ്യക്കുറിപ്പടിയോ?

മദ്യലഭ്യത നിലച്ചിരിക്കുന്ന അവസ്ഥ പരമാവധി പ്രയോജനപ്പെടുത്തി മദ്യാസക്തരെ ആത്മനിയന്ത്രണത്തിന്റെയും ലഹരി നിര്‍മുക്തിയുടെയും പാതയിലേക്ക് കൊണ്ടുവരാനാണ് സാമൂഹിക ക്ഷേമത്തിനു മുന്‍ഗണന നല്കുന്ന ഏതൊരു ഭരണകൂടവും ശ്രമിക്കേണ്ടത്. കൊറോണ വൈറസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*