റവ. ഡോ.സെല്വരാജന് മോണ്‍സിഞ്ഞോര്‍ പദവി, മോണ്‍. വി.പി ജോസ് ശുശ്രൂഷാ കോ-ഓര്‍ഡിനേറ്റര്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ ജൂഡീഷ്യല്‍ വികാരി റവ. ഡോ.സെല്‍വരാജനെ മോണ്‍സിഞ്ഞോര്‍ പദവിയിലേക്കുയര്‍ത്തി. ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്രൂപതയുടെ ശുശ്രൂഷാ കോ-ഓര്‍ഡിനേറ്ററായി മോണ്‍. വി. പി ജോസിനെ നിയമിച്ചു. രൂപതയുടെ 9 ശുശ്രൂഷാ സമിതികളുടെ കോ-ഓഡിനേറ്ററായിട്ടാണ് മോണ്‍. വി.പി ജോസ് നിയമിതനായത് .
മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട റവ. ഡോ.സെല്വരാജന് നെയ്യാറ്റിന്‍കര റീജിയണല്‍ കോ-ഓര്ഡിനേറ്ററാവും. നിലവില്‍ വഹികുന്ന ജൂഡീഷ്യല്‍ വികാരി സ്ഥാനത്ത് തുടരും. വലിയവിള ഡി. എം സദനത്തില്‍ പരേതരായ ദാസന്-മുത്തമ്മ ദമ്പതികളുടെ 6 മക്കളില്‍ രണ്ടാമനാണ് റവ. ഡോ.സെല്വരാജന്.
വലിയവിള ക്രിസ്തുരാജ ഇടവകാംഗമായ റവ. ഡോ. സെല്വരാജന് നിലവില്‍ ഓലത്താന്നി തിരുഹൃദയ ദൈവാലയ വികാരിയാണ്. 2000ല്‍ ബെല്‍ജിയം ലൂവൈന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു കാനോന്‍ നിയമത്തില്‍ ഡോക്റ്ററേറ്റ് നേടിയിരുന്നു. രൂപതാചാന്സലര്, പാസ്റ്ററല്‍ മിനിസ്ട്രി ഡയറക്ടര്‍, കോര്‍പറേറ്റ് മാനേജര്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മോണ്‍.വി പി ജോസ് നിലവില്‍ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ വികാരിയാണ്. ഇരുവരെയും ബിഷപ് ഡോ. വിന്‍സെന്റ് സാമുവലും വികാരി ജനറല്‍ മോണ്‍. ക്രിസ്തുദാസും അഭിനന്ദിച്ചു.
വഌങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന പ്രത്യേക ചടങ്ങിലാണ് ബിഷപ് പ്രഖ്യാപനം നടത്തിയത്.
രൂപതാ ചാന്‍സലര്‍ ഡോ. ജോസ് റാഫേല്‍, നെടുമങ്ങാട് റീജിയന് കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. റൂഫസ് പയസലീന്, രൂപതാ വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ. ജോണി കെ. ലോറന്‍സ്, ഫാ.സാബു വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Related
Related Articles
മൂലമ്പള്ളി പിഴല പാലത്തിനുവേണ്ടി കളക്ടറേറ്റ് മാർച്ച്
എറണാകുളം:പിഴല ദ്വീപുനിവാസികളുടെ മൗലികാവകാശമായ മൂലമ്പിള്ളി-പിഴല പാലം എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ‘പിഴല കരമുട്ടിക്കല്‍ സമര’ സമിതി സമിതിയുടെ നേതൃത്വത്തിൽ പിഴല മൂലമ്പള്ളി നിവാസികൾ കലക്ടറുടെ ക്യാമ്പ്
മ്യൂണിക്കിലെ കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങര്‍
ജീവിതം ഹൃദ്യവും സമ്പന്നവും അനുഭവവേദ്യവുമാകുന്നത് അതിന്റെ നിര്‍വിഘ്നമായ പ്രയാണം കൊണ്ടുമാത്രമല്ല, അതിന്റെ ഏടുകളിലൂടെ സ്വര്‍ണം അഗ്നിയിലെന്നപോലെ ശുദ്ധീകരിക്കപ്പെടുന്നതുകൊണ്ടുകൂടിയാണ്. നാസി പട്ടാള ക്യാമ്പില്‍ അനുഭവിച്ച കഷ്ടപ്പാടുകളും ഹിറ്റ്ലറുടെ മൃഗീയ
നാലു കോടിയുടെ സാമ്പത്തിക സഹായവുമായി പ്രഭാസ്
ഹൈദരാബാദ്: കൊവിഡ്-19 മഹാമാരിയുടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ‘ബാഹുബലി’യിലൂടെ പ്രശസ്തനായ തെന്നിന്ത്യന്‍ താരം പ്രഭാസ് നാലുകോടി രൂപ സംഭാവന നല്കി. മൂന്നു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അമ്പത് ലക്ഷം