റവ. ഡോ. സ്റ്റീഫന്‍ ആലത്തറ സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി

Print this article
Font size -16+
ബംഗളുരു: റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി. മേയ് ആദ്യവാരം നടന്ന സിസിബിഐ നിര്‍വാഹക സമിതിയോഗമാണ് ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലുവര്‍ഷത്തേയ്ക്കു കൂടി അദ്ദേഹത്തെ നിയമിച്ചത്. 2026 ജൂണ്‍ വരെയാണ് പുതിയ കാലാവധി. ആദ്യമായാണ് ഡപ്യൂട്ടി സെക്രട്ടറി ജനറലിന് ദേശീയ മെത്രാന് സമിതി മൂന്നാം ഊഴം നല്‍കുന്നത്. സിസിബിഐയുടെ മലയാളിയായ ആദ്യത്തെ ഡപ്യൂട്ടി സെക്രട്ടറി ജനറലാണ് അദ്ദേഹം.
വരാപ്പുഴ അതിരൂപതാംഗമായ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ എട്ടുവര്‍ഷക്കാലം കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ (കെസിബിസി) ഡപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവും, കെസിബിസിയുടെ ആസ്ഥാനകാര്യാലയമായ പിഒസിയുടെ ഡയറക്ടറുമായിരുന്നു.
ഇപ്പോള്‍ നിര്‍വഹിക്കുന്ന ചുമതലകളായ രൂപതകളുടെ വിഭജനത്തിനും പുതിയ രൂപതകളുടെ സ്ഥാപനത്തിനുമായുള്ള കമ്മീഷന് സെക്രട്ടറി, ബിഷപ്സ് കോണ്‍ഫറന്‍സിന്റെ ഫിനാന്‍സ് ഓഫീസര്‍, ബംഗളൂരുവിലെയും ഗോവയിലെയും സിസിബിഐ ആസ്ഥാന കാര്യാലയങ്ങളുടെ ഡയറക്ടര്‍, ഡല്‍ഹിയിലെ പിആര്‍ കാര്യലയത്തിന്റെ പ്രത്യേക ചുമതല, ഫണ്ടിംഗ് ഏജന്‍സിയായ കമ്യൂണിയോയുടെ ദേശീയ ഡയറക്ടര്‍ എന്നീ തസ്തികകളിലും അദ്ദേഹം തുടരും.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
കാരുണ്യം നീതിനിഷേധമല്ല
‘കാരുണ്യം’ എന്ന വാക്കാണ് നാട്ടില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മാധ്യമപ്രവര്‍ത്തകര്‍ പിന്‍വാതില്‍ നിയമനം എന്ന് പേരുകൊടുത്ത സര്‍ക്കാര്‍ നടപടിയുടെ ഔചിത്യവും നീതികേടും നിയമപരമായ ചോദ്യങ്ങളും സംബന്ധിച്ച
ചെറുകടകള്‍ തുറന്നു; ഗ്രാമങ്ങളും
തിരുവനന്തപുരം: അടച്ചുപൂട്ടലില്‍ ഇളവുലഭിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെനീണ്ട ഇടവേളയ്ക്കുശേഷം ഗ്രാമങ്ങള്‍ വീണ്ടും ഉണര്‍ന്നു. ഞായറാഴ്ച മുതലാണ് ഇളവ് പ്രഖ്യാപിച്ചതെങ്കിലും ചൊവ്വാഴ്ചയോടെയാണ് സജീവമായത്. കടകള്‍ തുറന്നതോടെ ജനങ്ങള്‍ കൂടുതലായി
തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ല-മുഖ്യമന്ത്രി പിണറായി വിജയൻ
തീരനിയന്ത്രണ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ലെന്നും യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ ജനസമൂഹത്തിൻ്റെ ആശങ്കകൾ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ സന്ദർശിച്ച
No comments
Write a comment
No Comments Yet!
You can be first to comment this post!