Breaking News
പെട്രോളിയം വിലവര്‍ദ്ധന: സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം – കെആര്‍എല്‍സിസി
എറണാകുളം : അന്യായവും അനിയന്ത്രിതവുമായ രീതിയില്‍ പെട്രോള്‍, ഡീസല്‍, പാചകവാതകവിലകള് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കുന്നതിനായി കേന്ദ്ര – സംസ്ഥാനസര്‍ക്കാരുകള്‍
...0അമേരിക്കന്‍ കമ്പനിയുമായുള്ള കരാറില്‍ നിന്ന് പിന്മാറണം-കെഎല്‍സിഎ
എറണാകുളം: ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി കെഎസ്ഐഎന്‍സി വഴി ധാരണാപത്രം ഉണ്ടാക്കി മത്സ്യത്തൊഴിലാളി സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന നടപടിയില്‍ നിന്ന് സംസ്ഥാന
...0മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കരാര്‍ അവസാനിപ്പിക്കണം- ‘കടല്‍’
എറണാകുളം: കടലും കടല്‍ത്തീരവും മത്സ്യത്തൊഴിലാളികള്‍ക്കന്യമാക്കുന്ന നയങ്ങളും പദ്ധതികളും അസ്വീകാര്യമെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) അഭിപ്രായപ്പെട്ടു.
...0ആഴക്കടല്‍ മത്സ്യബന്ധനം എല്ലാ കരാറുകളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം-കെആര്‍എല്‍സിസി
എറണാകുളം : കടലും കടല്‍ത്തീരവും മത്സ്യത്തൊഴിലാളികള്‍ക്കന്യമാക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ല എന്ന് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി).
...0അഭിവന്ദ്യ സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം ചെയ്തിട്ടില്ല എന്ന് തിരുവനന്തപുരം അതിരൂപത പിആർഒ
തിരുവനന്തപൂരം : അഭിവന്ദ്യ സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം ചെയ്തിട്ടില്ല എന്ന് തിരുവനന്തപുരം അതിരൂപത പി ആർ ഒ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
...0തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത സൂസൈപാക്യം പിതാവ് സ്ഥാനമൊഴിയുന്നു
തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത സൂസൈപാക്യം പിതാവ് സ്ഥാനം ഒഴിയുന്നു. പ്രായാധിക്യവും തുടർച്ചയായ ചികിത്സകളും കണക്കിലെടുത്താണ് രൂപതയുടെ അധികാരങ്ങൾ സഹായമെത്രാന്‍ കൈമാറിയത്.
...0
റവ ഡോ. സ്റ്റീഫന്‍ ആലത്തറ സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായി

ബംഗളൂരു: റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ഭാതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായി. ബംഗളൂരുവില്‍ നടന്ന സിസിബിഐയുടെ നിര്‍വാഹക സമിതിയോഗമാണ് റവ. ഡോ. സ്റ്റീഫന്‍ ആലത്തറയെ ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലുവര്‍ഷത്തേക്ക് കൂടി നിയമിച്ചത്. 2022 ജൂണ്‍ വരെയാണ് പുതിയ കാലവധി. ഇപ്പോള്‍ നിര്‍വഹിക്കുന്ന ചുമതലകളായ രൂപതകളുടെ വിഭജനത്തിനും പുതിയ രൂപതകളുടെ സ്ഥാപനത്തിനുമായുള്ള കമ്മീഷന് സെക്രട്ടറി, ബിഷപ്സ് കോണ്‍ഫ്രസിന്റെ ഫിനാന്‍സ് ഓഫീസര്‍, ബംഗളൂരുവിലെ സിസിബിഐ ആസ്ഥാന കാര്യാലയത്തിന്റെ ഡയറക്ടര്‍ എന്നീ തസ്ഥികകളിലും അദ്ദേഹം തുടരും.
വരാപ്പുഴ അതിരൂപതാംഗമായ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ എട്ടുവര്‍ഷക്കാലം കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ (കെസിബിസി) ഡപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവും, കെസിബിസിയുടെ ആസ്ഥാനകാര്യാലയമായ പിഒസിയുടെ ഡയറക്ടറുമായിരുന്നു.
സിസിബിഐയുടെ ദൈവശാസ്ത്ര കമ്മീഷന് സെക്രട്ടറിയായി പൂനെ പേപ്പല്‍ സെമിനാരിയുടെ പ്രൊഫസറും ഈശോ സഭാംഗവുമായ ഡോ. ഫ്രാന്‍സിസ് ഗൊണ്‍സാല്‍വസും അല്മായ കമ്മീഷന് സെക്രട്ടറിയായി ബോംബെ അതിരൂപതാംഗം ഡോ. ആന്റണി ഫെര്‍ണാണ്ടസും, കാനോന നിയമ കമ്മീഷന് സെക്രട്ടറിയായി കൊല്‍ക്കത്ത അതിരൂപതാംഗവും കൊല്‍ക്കത്ത മോര്‍ണിംഗ് സ്റ്റാര്‍ കോളജ് പ്രൊഫസറുമായ ഡോ. ഇരുദയരാജും നിയമിതരായി. ഭാതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ കീഴില്‍ 132 രൂപതകളും 183 മെത്രാന്മാരും 564 സന്യാസ സഭകളുമുണ്ട്.
Related
Related Articles
വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട മാതൃഭൂമി റിപ്പോർട്ടർ സജിയുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: മുണ്ടാർ കല്ലറആറിൽ വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് പ്രാദേശിക
വിജ്ഞാന കൈരളിയിലെ വിവാദ മുഖപ്രസംഗം ചീഫ് എഡിറ്റര്‍ ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാസികയായ വിജ്ഞാന കൈരളിയില്‍ കുമ്പസാരത്തെ വികലമായും അപഹാസ്യമായും ചിത്രീകരിച്ച് മുഖപ്രസംഗം എഴുതിയ ചീഫ് എഡിറ്റര്‍ പ്രഫ. വി. കാര്ത്തികേയന് നായര്‍ ഖേദം
മാർ അത്തനേഷ്യസ് നിരുപാധികം ക്ഷമ ചോദിച്ചു
തീരദേശ നിവാസികളെ അവഹേളിച്ച യാക്കോബായ മെത്രാൻ നിരുപാധികം ക്ഷമ ചോദിച്ചു. പിറവം പള്ളിയുടെ മുമ്പിൽ നടത്തിയ സമരത്തോട് അനുബന്ധിച്ചാണ് മാർ അത്തേനേഷ്യസ് വിവാദ പ്രസ്താവന നടത്തിയത്. “പള്ളിയുടെ