Breaking News

റവ. തോമസ് നോര്‍ട്ടന്‍ നവോത്ഥാനത്തിന് അടിസ്ഥാനമിട്ടു: ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹീം

റവ. തോമസ് നോര്‍ട്ടന്‍ നവോത്ഥാനത്തിന് അടിസ്ഥാനമിട്ടു: ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹീം

ആലപ്പുഴ: റവ.തോമസ് നോര്‍ട്ടനെപ്പോലുള്ള അനേകം മഹാമനീഷികളുടെ നിരന്തരമായ അത്യധ്വാനത്തിന്റെ സല്‍ഫലങ്ങളാണ് ഇന്ന് നമുക്ക് അനുഭവവേദ്യമാകുന്ന നവോത്ഥാനമെന്ന് ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹിം പറഞ്ഞു. കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ 44-ാം വാര്‍ഷിക സമ്മേളനവും നവോത്ഥാന ചരിത്ര സെമിനാറും കോമ്പൗണ്ട് സിഎംഎസ് എല്‍പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവ.തോമസ് നോര്‍ട്ടന്‍ 202 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ സ്ഥാപിച്ചതാണ് കോമ്പൗണ്ട് സിഎംഎസ് എല്‍പി സ്‌കൂള്‍. രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗ്രേറ്റ് ബ്രിട്ടണില്‍ നിന്നും പായ്ക്കപ്പലില്‍ ദുര്‍ഘടമായ യാത്ര ചെയ്ത് ആലപ്പുഴയില്‍ എത്തി തിരുവിതാംകൂറില്‍ ആദ്യമായി 11 സ്‌കൂളുകള്‍ സ്ഥാപിച്ച് സാര്‍വ്വജനീന വിദ്യാഭ്യാസം നല്‍കി നവോത്ഥാനത്തിന് അടിത്തറ പാകിയ റവ. തോമസ് നോര്‍ട്ടനെ നാം എക്കാലവും സ്മരിക്കണമെന്നും അദ്ദേഹത്തിന്റെ സ്മാരകങ്ങള്‍ ചരിത്രതാളുകളില്‍ ഉറങ്ങിയാല്‍ പോരെന്നും ജസ്റ്റീസ് ഓര്‍മ്മിപ്പിച്ചു.
ആധുനിക കാലത്ത് ഭാരത സ്വാതന്ത്ര്യപ്രാപ്തിയും ഇന്ത്യന്‍ യൂണിയന്റെ രൂപീകരണവും സുപ്രധാനങ്ങളായ രണ്ടു നവോത്ഥാന പ്രവര്‍ത്തനങ്ങളാണ്. അഭിമാനകരമായ ഈ പ്രയാണത്തിനിടയിലും ചില പ്രവണതകള്‍ നമ്മെ ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞകാലങ്ങളില്‍ അക്രമപ്രവര്‍ത്തനങ്ങളിലും അധാര്‍മ്മിക വ്യാപാരങ്ങളിലും മുഴുകിയിരുന്നത് നിരക്ഷരരും സാംസ്‌ക്കാരികമായി താഴെത്തട്ടില്‍ ഉള്ളവരുമായിരുന്നെങ്കില്‍ അടുത്തകാലത്തായി സ്ഥിതിയാകെ തകിടം മറിഞ്ഞിരിക്കുന്നു. ഇന്നു രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കുറ്റവാളികളില്‍ അധികപങ്കും ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചവരും സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ ഉള്ളവരുമാണ്. ഇതിന്റെ കാരണം തേടുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഈശ്വര ചിന്തയ്ക്കും മതവിശ്വാസങ്ങള്‍ക്കും സ്ഥാനം നിഷേധിച്ചതാണോ കാരണമെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ജസ്റ്റിസ് അബ്ദുള്‍ റഹീം പറഞ്ഞു.
ഡോ. കുര്യാസ് കുമ്പളക്കുഴി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ദളിത്ബന്ധു എന്‍. കെ. ജോസ് നവോത്ഥാന സന്ദേശം നല്‍കി. ഡോ. ബാബു കെ. വര്‍ഗ്ഗീസ്, പ്രൊഫ. ഷെവലിയാര്‍ ഏബ്രഹാം അറയ്ക്കല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. സാമുവല്‍ നെല്ലിമുകള്‍, റവ.ഡോ. ജോസ് തച്ചില്‍ എന്നിവര്‍ക്ക് ഹിസ്റ്ററി കോണ്‍ഗ്രസ് അവാര്‍ഡുകള്‍ സമ്മാനിച്ചു. ദ്വിശതാബ്ദി ആഘോഷിക്കുന്ന മുല്ലയ്ക്കല്‍ സിഎംഎസ്എല്‍പി സ്‌കൂളിന് അച്ചാമ്മ ചന്ദ്രശേഖരന്‍ ആശംസാഫലകം സമ്മാനിച്ചു.
അഡ്വ. ജേക്കബ് അറയ്ക്കല്‍ റവ. തോമസ് നോര്‍ട്ടന്‍ അനുസ്മരണം നടത്തി. റവ. അലക്‌സ് പി. ഉമ്മന്‍, ഡോ. അശോക് അലക്‌സ് ഫിലിപ്പ്, റവ.ഡോ. എബ്രഹാം മുളമൂട്ടില്‍, ജോണ്‍ പുളിക്കപ്പറമ്പില്‍, മാത്തച്ചന്‍ പ്ലാത്തോട്ടം, ബേബി മൂക്കന്‍ പയസ് നെറ്റോ, വയലാര്‍ രാജീവന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വി. പത്മനാഭന്‍, ഹരികുമാര്‍ വാലേത്ത്, ജയാകുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles

നവമാധ്യമങ്ങളിൽ  നിഷ്കളങ്കരുടെ നിസ്സംഗത ആപൽകരം : ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്

  നല്ല മനുഷ്യരുടെ നിശബ്ദതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമാധ്യമ പ്രവർത്തകർ അവരുടെ നിശബ്ദതയെ പിന്തുണയ്ക്കാതെ, അവരുടെ വക്താക്കളായി മാറണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത

ദിവ്യകാരുണ്യ നാഥന്‍ ഏവര്‍ക്കും തുണ-ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

കോഴിക്കോട്: ദിവ്യകാരുണ്യ നാഥനായ ഈശോ ആരേയും ഉപേക്ഷിക്കുകയില്ലെന്ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. ലോകസമാധാനത്തിനും സാഹോദര്യ കൂട്ടായ്മയ്ക്കും ഉയിര്‍പ്പ് തിരുനാളിന് ഒരുങ്ങാനുമായി കോഴിക്കോട് രൂപതയുടെ നേതൃത്വത്തില്‍ സിറ്റി

പെട്രോള്‍, ഡീസല്‍ നികുതി കൂട്ടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ നികുതി കൂട്ടി കേന്ദ്രസര്‍ക്കാര്‍. എക്സൈസ് തീരുവയില്‍ മൂന്ന് രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. അന്താരാഷ്ട്ര വിപണിയില്‍ വില

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*