റവ. ഫാ. ജോസഫ് വടക്കേവീട്ടിൽ(65) നിര്യാതനായി

റവ. ഫാ. ജോസഫ് വടക്കേവീട്ടിൽ(65) നിര്യാതനായി

ഫോർട്ടുകൊച്ചി: കൊച്ചി രുപത വൈദികനായ റവ. ഫാ. ജോസഫ് വടക്കേവീട്ടിൽ(65) നിര്യാതനായി.

എറണാകുളം ലൂർദ്ദ് ഹോസ്പിറ്റലിൽ ചികത്സ തേടിയിരുന്ന അദ്ദേഹം ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. ബുധനാഴ്ച്ച ( 15.06.2022) രാവിലെ 7.00 മണി മുതൽ എഴുപുന്ന നീണ്ടകരയിലെ പരേതൻ്റെ സ്വവസതിയിൽ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കുന്നതായിരിക്കും.

വൈകീട്ട് 4 :00 മണിക്ക് ശവസംസ്ക്കാര ശുശ്രുഷകൾ അദ്ദേഹത്തിൻ്റെ ഇടവകയായ നീണ്ടകര സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ആരംഭിക്കും.

1957 ജൂലൈ 10 ന് എഴുപുന്ന നീണ്ടകരയിൽ വടക്കേവീട്ടിൽ പരേതരായ ഈശിയുടെയും ത്രേസ്യയുടെയും മകനായി ജനിച്ച അദ്ദേഹം ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കി. 1983ൽ കൊച്ചി മെത്രാൻ ജോസഫ് കുരീത്തറയിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. അദ്ദേഹം, കൊച്ചി രൂപത അസോസിയേറ്റ് പ്രൊക്യുറേറ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കൊച്ചി രൂപത പ്രൊക്യുറേറ്ററായും ഉപദേശക സമിതി അംഗമായും രൂപത കൺസ്ട്രക്ഷൻ സമിതി അംഗമായും കൊച്ചി രൂപതയിലെ സിഐപിടി പ്രിൻറിംഗ് പ്രസ്സ് മാനേജരായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.സെൻറ് ജോസഫ് വല്ലേത്തോട്, സെൻറ് ജോസഫ് കുമ്പളം, സെൻറ് ജോസഫ് നോർത്ത് കുമ്പളങ്ങി, ഹോളി ഫാമിലി നസ്രേത്ത്, സെൻറ് അഗസ്റ്റിൻസ് അരൂർ, സാൻജോസ് കുമ്പളങ്ങി, തുടങ്ങിയ ഇടവകകളിൽ വികാരിയായും സേക്രഡ് ഹാർട്ട് കുമ്പളങ്ങി, സെൻ്റ് ജോസഫ് വല്ലേത്തോട് എന്നിവിടങ്ങളിൽ പ്രീസ്റ്റ് ഇൻ ചാർജ് ആയും തോപ്പുംപടി സെൻറ് സെബാസ്റ്റ്യൻസ്, സാന്ത ക്രൂസ് കത്തീഡ്രൽ ബസിലിക്ക എന്നീ ഇടവകകളിൽ അസിസ്റ്റൻ്റ് വികാരിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറു വർഷക്കാലത്തേക്ക് ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ എസ്മെറാൾഡ് രൂപതയിൽ മിഷണറിയായും പ്രവർത്തിച്ചിരിന്നു.

ജോർജ്ജ്, സി. മേരി, സുസാനി, സി. ബെറ്റി എന്നിവർ സഹോദരങ്ങളാണ്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് ബിഷപ്പുമാര്‍

കൊച്ചി: കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേവാലയങ്ങളിലെ ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി രൂപതാ മെത്രാന്‍ ഡോ.

ഇനി പിഎഫ്, ഇഎസ്‌ഐ ഇല്ലാത്ത കാലം

തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ചാണ് തൊഴില്‍ മന്ത്രാലയം പുതിയ നിയമത്തിന് അരങ്ങൊരുക്കിയിരിക്കുന്നത്. പ്രോവിഡന്റ് ഫണ്ട് നിയമം, ഇഎസ്‌ഐ നിയമം, ഗ്രാറ്റുവിറ്റി നിയമം, പ്രസവാനുകൂല്യനിയമം, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള

വിജ്ഞാന കൈരളിയിലെ വിവാദ മുഖപ്രസംഗം ചീഫ് എഡിറ്റര്‍ ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാസികയായ വിജ്ഞാന കൈരളിയില്‍ കുമ്പസാരത്തെ വികലമായും അപഹാസ്യമായും ചിത്രീകരിച്ച് മുഖപ്രസംഗം എഴുതിയ ചീഫ് എഡിറ്റര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ ഖേദം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*