റീറ്റ ജോര്‍ജ് രചിച്ച ‘ആരുമറിയാതെ പെയ്ത മഴ’ പ്രകാശനം ചെയ്തു

റീറ്റ ജോര്‍ജ് രചിച്ച ‘ആരുമറിയാതെ പെയ്ത മഴ’ പ്രകാശനം ചെയ്തു

എറണാകുളം: റീറ്റ ജോര്‍ജ് രചിച്ച ‘ആരുമറിയാതെ പെയ്ത മഴ’ എന്ന പന്ത്രണ്ട് ചെറുകഥകളുടെ സമാഹാരം പ്രകാശനം ചെയ്തു. അംബികാപുരം സന്ദേശനിലയത്തില്‍ ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരിയാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. പെരുമാനൂര്‍ പള്ളി വികാരി ഫാ. സാബു നെടുനിലത്ത് അധ്യക്ഷത വഹിച്ചു. ഡോ. മുഞ്ഞിനാട് പത്മകുമാര്‍, ഫാ. ഡിനോയ് റിബേര, ടി. ജി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഡോണ്‍ ബുക്‌സ് പ്രസാധനവും നാഷണല്‍ ബുക്ക്സ്റ്റാള്‍ വിതരണവും ചെയ്യുന്ന കൃതി ഒരു വീട്ടമ്മയുടെ തൂലികയില്‍നിന്നുള്ള പെണ്ണെഴുത്തിന്റെ അനുഭവം പകരുന്നു. 224 പേജുള്ള പുസ്തകത്തിന്റെ വില 201 രൂപയാണ്.


Related Articles

പ്രകാശവിളംബരത്തിന്റെ പൊരുള്‍

വചനം അതിന്റെ അര്‍ത്ഥത്തില്‍ സ്വപ്രകാശമാനമാകുന്നു എന്നു വേദപുസ്തകത്തില്‍ പറയുന്നുണ്ട്. കാലം കടന്നും പ്രകാശമാനമാര്‍ന്ന ഒരാന്തരികസ്വത്വം അതിന്റെ ആഴങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മോണ്‍. ഡോ. ഫെര്‍ഡിനാന്‍ഡ് കായാവിലിന്റെ കര്‍മ്മപഥങ്ങള്‍ക്ക് അത്തരമൊരു

വിശുദ്ധ ചാവറയച്ചനും വരാപ്പുഴ അതിരൂപതയും: കെഎല്‍സിഎ വെബിനാര്‍

എറണാകുളം: കെഎല്‍സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ വിശുദ്ധ ചാവറയച്ചനും വരാപ്പുഴ അതിരൂപതയും എന്ന വിഷയത്തില്‍ ഒക്ടോബര്‍ പതിനൊന്നാം തിയതി വൈകീട്ട് 5 മണിക്ക് വെബിനാര്‍ നടത്തും. മുതിര്‍ന്ന

മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റർസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ.ആർ.എൽ.സി.സി

ചെല്ലാനത്തുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠം കെ.ആർ.എൽ. സി.സി.ഭാരവാഹികൾ സന്ദർശിച്ചു ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു. കാരുണ്യപ്രവർത്തനങ്ങൾക്ക് രാജ്യത്തു മാതൃകയായ മിഷനറീസ് ഓഫ് ചാരിറ്റിസിന്റെ ശിശു സംരക്ഷണ കേന്ദ്രങ്ങൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*