Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
റോമിലാ ഥാപ്പര്‍ അടയാളമാകുമ്പോള്‍

നീലാദ്രി ഭട്ടാചാര്യയും റമീന്‍ ജഹന്‍ ബെഗ്ലുവും ചേര്‍ന്ന് പ്രശസ്ത ചരിത്രകാരി റോമിലാ ഥാപ്പറോട് നടത്തുന്ന വിശദമായ വര്‍ത്തമാനത്തിന്റെ സമാഹാരമാണ് ടോക്കിംഗ് ഹിസ്റ്ററി. ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് 2017ല്‍ പ്രസിദ്ധീകരിച്ചത്. നീലാദ്രി ജെഎന്‍യുവിലെ ചരിത്രപഠന വിഭാഗത്തിലെ പ്രൊഫസറാണ്. ജഹന്ബെഗ്ലു മഹാത്മഗാന്ധി സെന്റര്‍ ഫോര്‍ പീസ് സ്റ്റഡീസിലെ പ്രൊഫസര്‍ (ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റി ഹരിയാന.) ടോക്കിംഗ് ഹിസ്റ്ററി എന്ന പുസ്തകപ്പേരിനെ മലയാളിത്തിലാക്കുമ്പോള് ചരിത്രത്തെപ്പറ്റി സംസാരിക്കുമ്പോള്‍ എന്നും സംസാരിക്കുന്ന ചരിത്രം എന്നും എഴുതാനാകും. രണ്ടും അപകടം നിറഞ്ഞ കാര്യങ്ങളാണ്, സമകാലീന ഇന്ത്യന്‍ പശ്ചാത്തലത്തില്‍. (സന്ദര്‍ഭവശാല്‍ മറ്റൊന്നു കൂടിയുണ്ട്. മലയാളം പറയുന്നതും അപകടംപിടിച്ച കാര്യമായി മാറുന്നുണ്ട് ഇന്നത്തെ കേരളത്തില്‍. ഈ കുറിപ്പ് കേള്‍ക്കുമ്പോള്‍ മലയാളഭാഷാ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ കേരളത്തിന്റെ പിഎസ്സി ഭരണസിരാകേന്ദ്രത്തിനുമുന്നില്‍ നിരാഹാരസമരത്തിലാണ്. പിഎസ്സി പരീക്ഷാ മാധ്യമമായി മലയാളം വേണമെന്ന ആവശ്യം ഉയര്‍ത്തിയാണ് സമരം. എം.ടി.വാസുദേവന്‍ നായരടക്കമുള്ള എഴുത്തുകാര്‍ പ്രതികരിച്ചിട്ടും മാധ്യമങ്ങള്‍ കണ്ടമട്ടില്ല. അവര്‍ പാലായിലെ രണ്ടിലയില്‍ താണ്ടിനില്പാണ്). സംസാരിക്കുന്ന ചരിത്രത്തിലേക്കുതിരിച്ചുവരാം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കും അതിനെ നയിക്കുന്ന രാഷ്ട്രീയ-സാംസ്ക്കാരിക അജണ്ട നിര്ണയിക്കുന്നവര്ക്കും ഒട്ടുമേ ദഹിക്കാത്ത ചരിത്രപാഠങ്ങള്‍ പറയുന്നു. കണ്ണിലെ കരടായി മാറിയവരില്‍ ആദ്യസ്ഥാനത്തുനില്ക്കുന്ന ചരിത്രകാരിയും ദാര്ശനികയുമാണ് റോമിലാ ഥാപ്പര്‍. ജെഎന്‍യുവിന്റെ സ്ഥാപനകാലമായ എഴുപതുകളുടെ തുടക്കം മുതല്‍ അതിന്റെ ചരിത്ര വിഭാഗത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തി. രണ്ടു ദശകങ്ങള്‍ പ്രൊഫസര്‍ സ്ഥാനം അലങ്കരിച്ചയാള്‍. പ്രൊഫസര്‍ എമിറിറ്റയായി ഇക്കാലംവരെ അക്കാദിമിക ജീവിതം നയിക്കുന്നയാള്‍. ജെഎന്‍യു എന്ന ചിന്താകേന്ദ്രത്തിന്റെ തലയെടുപ്പുള്ള ദാര്‍ശനികരില്‍ മുന്‍നിര സ്ഥാനം പ്രൊഫ. ഥാപ്പറിനാണ്. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ അക്കാദമികമായി ഏറ്റ ആദരിക്കപ്പെടുന്നയാള്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യത്തെ ഊഴത്തിലും ഇപ്പോഴത്തെ വരവിലും ഏറെ വിമര്‍ശിക്കപ്പെടുന്ന കാര്യങ്ങളിലൊന്ന് വിമര്‍ശത്തിനുള്ള ജനാധിപത്യ സ്ഥലം ഈ നാട്ടില്‍ കുറയുന്നുവെന്നതാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ക്കും നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വിരുദ്ധമായ നയങ്ങളും കാഴ്ചപ്പാടുകളും കൊണ്ടുനടക്കുന്നവരെ ദേശദ്രോഹികളായും ദേശീയതാ വിരുദ്ധരായും കാണുന്ന പ്രവണത ജനാധിപത്യത്തിനു നിരക്കാത്തതുതന്നെ. സാഹിത്യ-സാംസ്ക്കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ഈ രാജ്യം നല്കിയ ബഹുമതികള്‍ തിരികെ നല്‍കിക്കൊണ്ട് നടത്തിയ പ്രതിഷേധം മോദി സര്‍ക്കാരിന്റെ ഒന്നാംഘട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യമായിരുന്നല്ലോ. സ്വതന്ത്രചിന്തയുടെ പേരില്‍ വധിക്കപ്പെട്ടവര്‍, ആള്‍ക്കൂട്ടക്കൊലകള്‍, ജനാധിപത്യത്തിലെ പ്രതിപക്ഷ നിരാസങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഈ നാട്ടില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. എന്തിനുമേതിനും വാതോരാതെ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ഇക്കാര്യങ്ങളില്‍ തുടരുന്ന ജനാധിപത്യവിരുദ്ധ മൗനം ജനാധിപത്യപരമായി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ആള്‍ക്കൂട്ടക്കൊലയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ പെഹ്ലുവാന് സംഭവവും കോടതി വിധിയും മറ്റും നാട്ടിലെ സമിതിയുടെ അളവുകോല്‍ തന്നെ. കലാ-സാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പ്രധാനമന്ത്രിക്ക് നല്കിയ കുറിപ്പില്‍ രാജ്യത്തിന്റെ ജനാധിപത്യ സല്‍പ്പേര് കളങ്കപ്പെടുത്തുന്ന ഇത്തരം കാര്യങ്ങള്‍ക്കെതിരെ സൂചിപ്പിച്ചിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന് അടക്കമുള്ളവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. അതിനെതിരെ വാളെടുത്തവര്‍ പലരും ഈ നാട്ടില്‍ മാധ്യമ ചര്‍ച്ചാവേദികളിലെ സ്ഥിരം സാന്നിധ്യമാണ്. എംടിക്കെതിരെയും നേരത്തെ ഇവര്‍ വാളെടുത്തിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനോ എംടിയോ വിമര്ശനാതീതരാണെന്ന ധ്വനിയില്ല. പക്ഷേ, ആനയെന്നു പറയുമ്പോള്‍ ചേനയെന്നു കേള്‍ക്കരുത്. രാഷ്ട്രീയ-സാംസ്ക്കാരിക ഭൂപടങ്ങളില്‍ സ്വയം അടയാളപ്പെടാന്‍ മാധ്യമങ്ങളുടെ ഒത്താശയോടെ പൊതുജനശ്രദ്ധയിലേക്ക് ഇടിച്ചുകയറാന്‍ ഏറ്റവും ഫലപ്രദവും എളുപ്പവുമായ വഴി കൊള്ളാവുന്നവരെ നാലു ചീത്തപറയുകയെന്നതാണ്. ഈ മാധ്യമ സ്ട്രാറ്റജിയിലൂടെ പരസ്യക്കമ്പോളത്തില്നിന്ന് പത്തു പുത്തനുണ്ടാക്കിക്കൊണ്ടിരിക്കുന്ന രീതികള്‍ കേരളത്തില്‍ നിര്‍ലജം ഇപ്പോള്‍ നടക്കുന്നുണ്ടല്ലോ?
റോമിലാ ഥാപ്പറോട് കരിക്കുലം വീത്തേ ചോദിച്ച് ജെഎന്‍യു അക്കാദമിക ഭരണവൃത്തത്തിലുള്ളവര് സ്വയംപരിഹാസ്യരായിരിക്കുന്നു. ഥാപ്പറോടും മറ്റു അക്കാദമികശ്രേഷ്ഠരോടും ജെഎന്‍യുവിന് തുടരണമെങ്കില്‍ സിവി ടൈപ്പ് ചെയ്ത് ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ നിര്‍ദേശം നല്കുന്ന വിഡ്ഢിത്തത്തിലേക്ക് ജെഎന്‍യുവിന്റെ അക്കാദമിക അന്തരീക്ഷം ചുരുങ്ങിയോ?
കഴിഞ്ഞമാസം ജെഎന്‍യു കാമ്പസില്‍ അക്കാദമിക് സ്റ്റാഫ് കോളജിന്റെ ഭാഗമായി സംഘടിപ്പിച്ച തത്വശാസ്ത്ര വിഭാഗ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. കാമ്പസില്‍ താമസിച്ച രണ്ടാഴ്ചക്കാലംകൊണ്ട് മനസിലായ കാര്യം ജെഎന്‍യു ഒരുപാട് മാറിയിരിക്കുന്നുവെന്നാണ്. കോഴ്സിന്റെ ഭാഗമായി ക്ലാസെടുക്കാന്‍ വന്ന പല അക്കാദമീഷ്യന്സിനോടും ഞങ്ങള്‍ക്ക് ഇടയേണ്ടിവന്നു. അവരുടെ അജണ്ട വ്യക്തമാണ്. ഇന്ത്യയുടെ ലിബറല്‍ അക്കാദമിക അന്തരീക്ഷത്തെ അവര്‍ക്ക് താല്പര്യമുള്ള രാഷ്ട്രീയ അജണ്ടയുടെ കൈപ്പിടിയിലൊതുക്കുക, ആര്‍എസ് എസിന്റെ രാഷ്ട്രീയ-സാംസ്കാരിക ദര്‍ശനങ്ങള്‍ എല്ലാ രംഗത്തേയ്ക്കും കടത്തിവിടുക, ചോദ്യങ്ങള്‍ ചോദിക്കുന്ന വിമര്‍ശിക്കുന്ന, തുറവിയുടെ ജനാധിപത്യ ഇടങ്ങള്‍ അടച്ചുകളയുക. പ്രാചീന ഇന്ത്യാ ചരിത്രത്തെപ്പറ്റി ഗഹനമായ പഠനങ്ങള്‍ നടത്തിയിട്ടുള്ള ഥാപ്പറിന്റെ പല നിരീക്ഷണങ്ങളും ആര്‍എസ്എസിനെ പ്രകോപിച്ചിട്ടുള്ളതുപോലെ മറ്റാരെയും കോപിഷ്ഠരാക്കിയിട്ടില്ല. ഇന്ത്യയെക്കുറിച്ചുള്ള സംഘിന്റെ അവകാശവാദങ്ങളുടെ അടിസ്ഥാന അടിസ്ഥാനമില്ലായ്മ തന്റെ ഗവേഷണ പഠനങ്ങളിലൂടെ ഥാപ്പര്‍ പൊളിച്ചെടുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എണ്പതിനാലുകാരിയായ അവരെ ഇനിയും ജെഎന്‍യുപോലുള്ള തുറന്ന ചര്‍ച്ചകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് തുടരാന്‍ അനുവദിച്ചുകൂടാ എന്ന ഭരിക്കുന്നവരുടെ അജണ്ട നടപ്പാക്കുകയാണ്. എന്തും സാധ്യമാക്കുന്ന മൃഗീയ ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ ഈ നാട് ഇനിയും പലതും ഈ സര്‍ക്കാരിന്റെ കാലത്ത് കാണാനിരിക്കുന്നതേയുള്ളൂ. പെന്‍ ഇന്റര്‍ നാഷണല്‍ സംഘടിപ്പിക്കുന്ന ആര്തര്മില്ലര് പ്രഭാഷണത്തില്‍, ന്യൂയോര്‍ക്കിലെ അപ്പോളോ തിയറ്ററില്‍വച്ച് അരുന്ധതി റോയി നടത്തിയ പ്രഭാഷണത്തില്‍ അവര്‍ തുറന്നടിച്ചു പറയുന്ന നിരവധി കാര്യങ്ങളിലൊന്ന് ഇന്ത്യയില്‍ പിടിമുറിക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാംസ്ക്കാരിക അജണ്ടയുടെ സ്വഭാവത്തെപ്പറ്റിയാണ്. അവസരങ്ങളൊത്തുവരുന്നതുവരെ കൗശലക്കാരനായ മൃഗത്തെപ്പോലെ അത് പതുങ്ങിക്കിടക്കുന്നു സാവകാശത്തില്‍ കൈകളും കാലും നാവും നീട്ടുന്നു. വിഷം ചീറ്റുന്നു. സൂക്ഷ്മമായ ഇടങ്ങളിലേക്ക് തന്റെ ഗന്ധവും സ്പര്ശവുമെത്തിക്കുന്നു. സര്‍വതലസ്പര്‍ശിയായ ഒന്ന്, അത് സകലതിനെയും വിഴുങ്ങുന്നു. അറിയേണ്ടത് ഒന്നുമാത്രം. നമ്മളും ഇപ്പോള്‍ അതിന്റെ ഇരയായിക്കഴിഞ്ഞോ? തന്റെ കരിക്കുലം വീത്തേ നല്കി ഏതായാലും ജെഎന്‍യുവിന് തുടരാന്‍ താല്പര്യമില്ലെന്ന് പ്രൊഫ. ഥാപ്പര്‍ അറിയിച്ചുകഴിഞ്ഞു. എല്ലാവര്‍ക്കുമറിയാവുന്ന രീതിയില്‍ അക്കാദമിക പ്രൊഫൈല്‍ ഉള്ള പ്രൊഫസറെപ്പറ്റി അറിയാത്തത് അവര്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച കാമ്പസിലെ ശിശുപ്രായരായ ഭരണകര്‍ത്താക്കള്‍ക്കു മാത്രം! ജെഎന്‍യുവിന്റെ വൈസ് ചാന്‍സലര്‍ വളരെ മധുരമായി സംസാരിക്കാറുണ്ട്! ഞങ്ങളോടും സംസാരിച്ചിരുന്നു.!
Related
Related Articles
മറിയം ത്രേസ്യ വിശുദ്ധപദം ചൂടി
വത്തിക്കാന്‍ സിറ്റി: കുടുംബങ്ങള്‍ക്കുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളിലൂടെ പുണ്യജീവിതം നയിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്ടോബര്‍ 13ന് ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കുശേഷം 1.30ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ
മോഹന്‍ലാലിനെതിരെ വ്യാജപ്രചരണം
തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് നടന് മോഹന്‍ലാലിനെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പോലീസ്. മോഹന്‍ലാലിന്റെ സിനിമയിലെ ദൃശ്യം ഉള്‍പ്പെടുത്തി തിരുവനന്തപുരം സ്വദേശി ‘മോഹന്‍ലാല്‍ കൊറോണ
പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് താങ്ങായി മാറാന്‍ വിശ്വാസികള്‍ക്ക് കഴിയണം : ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും കൈത്താങ്ങായി മാറുവാന്‍ കത്തോലിക്ക വിശ്വാസിസമൂഹങ്ങള്‍ കഴിയണമെന്നും അതിനുള്ള വഴികാട്ടിയായി സഭകള്‍ മാറണമെന്നും ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. കണ്ണൂര്‍