റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി അൽമായനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു

റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി അൽമായനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു

റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി ചരിത്രത്തിലാദ്യമായി അൽമായനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ റെക്ടറായി പ്രവർത്തിക്കുന്ന വിൻസെൻസോ ബൂനമോയെയാണ് ഫ്രാൻസിസ് പാപ്പാ നിയമിച്ചത്. ഇറ്റാലിയൻ മെത്രാൻ ജിയോർജിയോ കോർബിലിനിയുടെ പിൻഗാമിയായാണ് ബൂനമോയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്.

2014-ല്‍ അന്താരാഷ്ട്ര നിയമ പ്രൊഫസര്‍ കൂടിയായ വിൻസെൻസോ ബൂനമോയെ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ ഉപദേശകനായി നിയമിച്ചിരുന്നു. കൂടാതെ വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി വഹിച്ച രണ്ട് കർദ്ദിനാളുമാരോടൊപ്പം പ്രവർത്തിച്ച അനുഭവ സമ്പത്തുമുണ്ട് ബൂനമോയ്ക്കുണ്ട്. 2018 മുതൽ ലാറ്ററൻ യൂണിവേഴ്സിറ്റിയുടെ തലവനായി നിയമിച്ചത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.

റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷനിൽ ഫ്രാൻസിസ് പാപ്പ നിയമിക്കുന്ന ഒരു പ്രസിഡന്റും, ആറ് അംഗങ്ങളുമാണുളളത്. അഞ്ചുവർഷമാണ് പ്രവർത്തന കാലാവധി.1981 ൽ ആരംഭിച്ച കമ്മീഷൻറെ ആദ്യത്തെ തലവനയിരുന്നത് വെനസ്വേലൻ കർദ്ദിനാൾ ആയിരുന്ന റൊസാലിയോ ലാറ ആയിരുന്നു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
vatican

Related Articles

മതബോധന അദ്ധ്യാപകർ പകർത്തി എഴുതിയ സമ്പൂർണ്ണബൈബിൾ ഇടവകയ്ക്ക്‌ സമർപ്പിച്ചു.

എരമല്ലുര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യഴ്‌സ് ഇടവക മതബോധന അദ്ധ്യാപകര്‍ പകര്‍ത്തി എഴുതിയ സമ്പൂര്‍ണ്ണബൈബിള്‍ കൊച്ചി രൂപതാ ചാന്‍സലര്‍ ഫാ. ഷൈജു പര്യാത്തുശ്ശേരി ഇടവകയ്ക്ക് സമര്‍പ്പിച്ചു. കൊവിഡ് പോരാളികള്‍ക്കും

എം ഐ ഷാനവാസ് എം പി അന്തരിച്ചു

ചെന്നൈ: വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*