Breaking News

റോയ് ജോര്‍ജ്കുട്ടി: ചവിട്ടുനാടകത്തെ ഹൃദയത്തോടു ചേര്‍ത്ത കലാകാരന്‍

റോയ് ജോര്‍ജ്കുട്ടി: ചവിട്ടുനാടകത്തെ ഹൃദയത്തോടു ചേര്‍ത്ത കലാകാരന്‍
ആന്‍സന്‍ കുറുമ്പത്തുരുത്ത്
പിതാവ് ജോര്‍ജ്കുട്ടി ആശാന്റെ കരം പിടിച്ച് പന്ത്രണ്ടാം വയസില്‍ കൊച്ചുഗീവര്‍ഗീസ് ആയി ചവിട്ടുനാടക രംഗത്തേക്ക് കടന്നുവന്ന ബാലന്‍. ചുവടുകളും പാട്ടും താളവും, അഭിനയവും കുട്ടിക്കാലം മുതല്‍ കണ്ടും കേട്ടും വളര്‍ന്ന റോയിക്ക് ഈ കലാരൂപം ഹൃദയത്തില്‍ ചേര്‍ക്കാന്‍ അധികനാള്‍ വേണ്ടിവന്നില്ല. റോയ് ജോര്‍ജ്കുട്ടിയുടെ വളര്‍ച്ചയില്‍ ചവിട്ടുനാടകം എന്ന കല ജീവിതത്തിന്റെ ഭാഗമായി. പിതാവ്  ജോര്‍ജ്കുട്ടി ആശാന്‍ രംഗത്ത് ആവേശമായി കടന്നുവരുമ്പോള്‍ റോയിയുടെ ഉള്ളില്‍ ആവേശം തിരതല്ലും. അങ്ങനെ ചവിട്ടുനാടകത്തെ റോയിയും ഹൃദയത്തോടു ചേര്‍ത്തു. ജോര്‍ജ്കുട്ടി ആശാന്‍ ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന് കിടന്നപ്പോഴും, ആശാന്റെ മരണം ഉള്‍പ്പെടെ  ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ കടന്നുവന്നപ്പോഴും ചവിട്ടുനാടകം എന്നും ഉള്ളില്‍ സൂക്ഷിക്കാന്‍ മാത്രമേ റോയിക്ക് കഴിഞ്ഞുള്ളു. പിന്നീടങ്ങോട്ട് ജീവിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടം. പക്ഷേ ജോര്‍ജ്കുട്ടി ആശാന്റെ മകന് ചവിട്ടുനാടകം എന്ന കലയെ ഉള്ളിലൊതുക്കി അധികനാള്‍ ജീവിക്കാന്‍ കഴിഞ്ഞില്ല.
കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് സംഘടിപ്പിച്ച ചവിട്ടുനാടക പരിശീലന കളരിയില്‍ ആശാന്മാരായി റോയ് ജോര്‍ജ്കുട്ടിയും സഹോദരിയുടെ ഭര്‍ത്താവ് ജെയ്‌സണ്‍ ജേക്കബും കടന്നുവന്നു. അത് യുവകേരളചവിട്ടു നാടക കലാസമിതി എന്ന സംഘടനയുടെ ഉദയത്തിന് നിമിത്തമായി. പിന്നീടങ്ങോട്ട് നേട്ടങ്ങളുടെ നാളുകളായിരുന്നു. കൈമാറിക്കിട്ടിയ ചുവടികള്‍ (ചവിട്ടുനാടകത്തിന്റെ സ്‌ക്രിപ്റ്റ്) അതിന്റെ പൂര്‍ണതയില്‍ വിവിധ വേദികളില്‍ അവതരിപ്പിക്കുവാന്‍ റോയിക്ക് സാധിച്ചു. ഗോതുരുത്ത് എസ്എസി സംഘടിപ്പിച്ചുവരുന്ന ചുവടി ഫെസ്റ്റ് റോയിയുടെ ഉള്ളിലുള്ള കഴിവുകളെ പുറത്തുകൊണ്ടുവരുവാന്‍ നിമിത്തമായ ഒന്നാണ്. ഓരോ വര്‍ഷവും പുതിയ നാടകം എന്ന ആശയം റോയിയുടെ ഉള്ളിലുള്ള എഴുത്തുകാരനെ കലാലോകത്തിന് പരിചയപ്പെടുത്തി. അങ്ങനെ ചവിട്ടുനാടകലോകത്തിനു നാല് പുതിയ ചുവടികള്‍ സംഭാവന ചെയ്യുവാന്‍ റോയിക്ക് സാധിച്ചു. ക്രൂശിതന്‍, വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ ജൊവാന്‍ ഓഫ് ആര്‍ക്ക്, ഛത്രപതി ശിവജി (ഏറ്റവും പുതിയത്) എന്നിവയാണ് ആ നാടകങ്ങള്‍. 
നിരവധി വേദികളില്‍ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങാന്‍ റോയിക്ക് കഴിഞ്ഞിട്ടുണ്ട്. പിഒസി സംഘടിപ്പിച്ച ചവിട്ടുനാടക മഹോത്സവത്തില്‍ മികച്ച സംവിധായകനായി അംഗീകരിച്ചതിനു പുറമെ കേരള ഫോക്ക്‌ലോര്‍ അക്കാദമിയുടെ മികച്ച ചവിട്ടുനാടക ആശാനുള്ള പുരസ്‌കാരവും റോയിയെ തേടിയെത്തി. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ക്ഷണം സ്വീകരിച്ച് ഡല്‍ഹിയിലും, കേരള സംഗീതനാടക അക്കാദമിയും കൊങ്കണ്‍ മലയാളി അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിച്ച മലയാളി സംഗമത്തില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലും റോയ് ആദരിക്കപ്പെട്ടു. ഇപ്പോള്‍ കേരള സംഗീത നാടക അക്കാദമിയുടെ ചവിട്ടുനാടക പുരസ്‌കാരവും. കല്പണിക്കു  പോയി റോയ് കുടുംബത്തെ പുലര്‍ത്തുമ്പോള്‍  പണികഴിഞ്ഞുള്ള സമയം കലയ്ക്കുവേണ്ടി വിനിയോഗിക്കുന്നു. വീടിനു മുന്നിലെ പറമ്പില്‍ രാത്രി 7.30 ന് 30ല്‍ പരം കലാകാരന്‍മാര്‍ അണിനിരക്കുമ്പോള്‍ ആശാന്റെ കരങ്ങളില്‍ നിന്നു താളത്തിന്റെ ശബ്ദം ഉയരും. പിന്നെ ചുവടുകളും താളവും പാട്ടുമൊക്കെയായി പരിശീലനത്തിന്റെ മണിക്കൂറുകള്‍.

Related Articles

കേരള സൈന്യത്തിന് നന്ദി പറഞ്ഞ് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി

തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. കെ. വാസുകി പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ എല്ലാവർക്കും നന്ദി പറയുന്നു. സേവന സന്നദ്ധരായി മുന്നോട്ട് എത്തിയ മത്സ്യബന്ധന തൊഴിലാളികൾക്കും, അവരെ

ആഹാരമില്ലാത്തവര്‍ ഇവിടെയുണ്ട്

ലോകഭക്ഷ്യദിനവും അന്താരാഷ്ട്ര ദാരിദ്ര്യനിര്‍മ്മാര്‍ജന ദിനവും അടുത്തടുത്ത ദിവസങ്ങളിലാണ് ആചരിക്കപ്പെടുന്നത്. ഒക്‌ടോബര്‍ 16, 17 തീയതികളില്‍. ഈ കുറിപ്പെഴുതുമ്പോള്‍ വാര്‍ത്തകളുടെ രണ്ടു ശകലങ്ങള്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ എന്റെ

അലമലാംബിക സ്‌കൂളിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

തേക്കടി: പ്രളയദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായുള്ള തേക്കടി അമലാംബിക കോണ്‍വെന്റ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. നെടുംകണ്ടം മേഖലയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഏറെ നാശം സംഭവിച്ച പച്ചടി, മഞ്ഞപ്പാറ,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*