ലത്തീന്‍ കത്തോലിക്കാദിനം സമ്മേളനം 5ന്

ലത്തീന്‍ കത്തോലിക്കാദിനം സമ്മേളനം 5ന്

എറണാകുളം: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഏകോപന നയരൂപീകരണ സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്ന് ലത്തീന്‍ കത്തോലിക്കാ ദിനമായി ആചരിക്കും. ഭാരതത്തിന്റെ രണ്ടാം അപ്പസ്തോലനെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുന്നാള്‍ ദിനമാണ് ഡിസംബര്‍ മൂന്ന്. അന്ന് കേരളത്തിലെ എല്ലാ ലത്തീന്‍ കത്തോലിക്കാ ഇടവകകളിലും സ്ഥാപനങ്ങളിലും കെആര്‍എല്‍സിസിയുടെ പതാക ഉയര്‍ത്തും.

അഞ്ചാം തീയതി ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് ‘സിനഡാത്മകതയിലൂടെ വ്യതിരിക്തസഭയിലേക്ക്’ എന്ന വിഷയത്തെ ആധാരമാക്കി ലത്തീന്‍ കത്തോലിക്കാദിന സമ്മേളനം നടത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിശിഷ്ടാതിഥികള്‍ എറണാകുളം കച്ചേരിപ്പടി പ്രൊവിഡന്‍സ് റോഡിലുള്ള എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ഇഎസ്എസ്എസ്) ഓഡിറ്റോറിയത്തിലും മറ്റുള്ളവര്‍ ഓണ്‍ലൈനായും സമ്മേളനത്തില്‍ സംബന്ധിക്കും. കെആര്‍എല്‍സിസി-കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ ആമുഖപ്രസംഗം നടത്തും. കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയശക്തീകരണം ലക്ഷ്യമാക്കി കെആര്‍എല്‍സിസി ആരംഭിക്കുന്ന പഠനക്കളരി (പരിശീലനപരിപാടി) പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, സിഎസ്എസ് ദേശീയ പ്രസിഡന്റ് ബെന്നി പാപ്പച്ചന്‍, കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ഡിസിഎംഎസ് ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, കെസിവൈഎം-ലാറ്റിന്‍പ്രസിഡന്റ് ഷൈജു റോബിന്‍, കെഎല്‍എം പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്, കെആര്‍എല്‍സിസി സെക്രട്ടറി പുഷ്പ ക്രിസ്റ്റി എന്നിവര്‍ പ്രസംഗിക്കും. കെആര്‍എല്‍സിസി ട്രഷറര്‍ എബി കുന്നേപ്പറമ്പില്‍, സെക്രട്ടറിമാരായ തോമസ് പി.ജെ., ഷിബു ജോസഫ് എന്നിവര്‍ നേതൃത്വം നല്കും.


Related Articles

മാലാഖയുടെ ത്രാസ്

ഗ്രേറ്റ്ഫാദര്‍ എന്ന ഒറ്റചിത്രം കൊണ്ട് കൊതിപ്പിച്ചു തുടങ്ങിയ ആളാണ് അദേനി. മമ്മൂട്ടിയുടെ മാസ് അപ്പിയറന്‍സും കലക്കന്‍ ബാക്ഗ്രൗണ്ട് മ്യൂസിക്കും ചേര്‍ന്ന് ആളത്ര നിസ്സാരനല്ല എന്ന് ഒരിക്കല്‍ തെളിയിച്ചതാണ്.

ആരുമറിയാതെ കടന്നുപോയി നമ്മുടെ മാതൃഭാഷാദിനം

ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി സമാചരിച്ചുവരികയാണ്. സ്വത്വാവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പിറന്നാളാണ് മാതൃഭാഷാദിനം. ആത്മാവിന്റെ ഭാഷയെ മൂര്‍ത്തമാക്കുന്ന മാതൃഭാഷാദിനാചരണം എന്നാല്‍, മലയാളിക്ക് വേണ്ടെങ്കിലോ? വൈദേശികമായെന്തും മെച്ചപ്പെട്ടതാണെന്ന മലയാളികളുടെ മിഥ്യാധാരണയ്ക്ക് എന്ന് അറുതിയുണ്ടാകും?

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം: സുപ്രീംകോടതി

ഡല്‍ഹി: രാജ്യത്തെ കോവിഡ് സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ ഇറക്കുന്ന മാര്‍ഗരേഖ നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തുന്നതായി കോടതി വിമര്‍ശിച്ചു. നിലവിലെ കോവിഡ് വ്യാപനത്തിന്റെ പൊതുസാഹചര്യം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*