ലത്തീന്‍ കത്തോലിക്ക സമുദായ ദിനം ആചരിച്ച് പ്രവാസി ലോകം

ലത്തീന്‍ കത്തോലിക്ക സമുദായ ദിനം ആചരിച്ച് പ്രവാസി ലോകം

ബഹ്‌റൈന്‍:കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി)
ബഹ്‌റൈന്‍ യൂണിറ്റിന്റെയും ആലപ്പുഴ രൂപതാ പ്രവാസികാര്യ കമ്മീഷന്‍ ബഹ്‌റൈന്‍ യുണിറ്റിന്റെയു നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ലത്തീന്‍ (റോമന്‍ ) കത്തോലിക്ക ദിനം ആചരിച്ചു.

‘സഹോദരന്റെ കാവലാള്‍ ആകുക’ എന്നതായിരുന്നു ഈ വര്‍ഷത്തെ ആപ്തവാക്യം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും സംഘടന നേതാക്കളും പങ്കെടുത്ത വെബിനാര്‍ കോഴിക്കോട് രൂപത മെത്രാനും കെ ആര്‍ എല്‍ സി ബി സി യുടെ പ്രവാസികാര്യ വിഭാഗം ചെയര്‍മാനുമായ അഭിവന്ദ്യ റൈറ്റ് .റവ: ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍  ഉദ്ഘാടനം ചെയ്തു. ക്രിസ്തു ചൈതന്യവും വിശ്വാസവും ക്രിസ്തുമാര്‍ഗ്ഗവും ആര്‍ജ്ജവത്തോടെ പ്രഖ്യാപിക്കണമെന്ന് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ ഉദ്‌ബോധിപ്പിച്ചു. അനുഗ്രഹ പ്രഭാക്ഷണം നടത്തിയ ആലപ്പുഴ ബിഷപ്പ് ജയിംസ്  ക്രിസ്ത്യാനികള്‍ മറ്റുള്ളവരുടെ ഇരകളാകാതെ സംരക്ഷകരാകണമെന്നും, കാവല്‍ക്കാരാകണമെന്നും ഓര്‍മ്മിപ്പിക്കുകയുണ്ടായി.

ജോണ്‍സണ്‍ ജോസഫ് തേറാത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെആര്‍ എല്‍ സി സി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് , കെ എല്‍സിഎ സംസ്ഥാന  ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി തോമസ്, കെസിവൈഎം ലാറ്റിന്‍ (റോമന്‍) സംസ്ഥാന  പ്രസിഡന്റ് അജിത്ത് തങ്കച്ചന്‍ , ഫാ. മെട്രോ സേവ്യര്‍ ഒഎസ്‌എ  , ഫാ.തോമസ്സ് ഷൈജു, കെആര്‍എല്‍സിസി ദുബായ് യൂണീറ്റ് പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ്, ആലപ്പുഴ രൂപത പ്രവാസ്വകാര്യ കമ്മീഷന്‍ കേന്ദ്ര കമ്മറ്റി കണ്‍വീനര്‍ പോള്‍ ഗ്രിഗറി, കെഎല്‍സികെ കുവൈറ്റ് പ്രസിഡന്റ് സുനില്‍ ജസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ‘പ്രവാസികളും സാമുദായിക ശാക്തീകരണവും എന്ന വിഷയത്തില്‍ മുന്‍ എം.പിയും ആലപ്പുഴ രൂപത പ്രവാസികാര്യ കമ്മീഷന്‍ കേന്ദ്രക്കമ്മറ്റി കോഡിനേറ്റര്‍ ഡോ: കെ.എസ് മനോജ് വിഷയം അവതരിപ്പിച്ചു. അര്‍ത്ഥസമ്പുഷ്ടവും ലക്ഷ്യബോധവും പകര്‍ന്നു നല്‍കിയ ഈ വര്‍ഷത്തെ ലത്തീന്‍ കത്തോലിക്ക ദിനം സാമുദായിക ശാക്തീകരണത്തിന്റെ കാലികപ്രസക്തി വിളിച്ചോതുന്നതായിരുന്നു. പൊതുസമ്മേനത്തിന് സനു ജോണ്‍ കക്കരിയില്‍ സ്വാഗതവും, പീറ്റര്‍ സോളമന്‍ നന്ദിയും പറഞ്ഞു. പ്രവീണ്‍ കുമാര്‍, ജിജോ ഡൊമനിക്, റോയി തോബിയാസ്, പ്രവീണ്‍ ജെറോo എന്നിവര്‍ നേതൃത്വം നല്‍കി.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

കരിക്കുറി മായ്ച്ചതിന് സ്‌കൂള്‍ മാപ്പു ചോദിച്ചു

ബൗണ്ടിഫുള്‍: നോമ്പ് ആചരണത്തിന്റെ തുടക്കം കുറിക്കുന്ന വിഭൂതി ബുധനാഴ്ച നെറ്റിയില്‍ ചാരം കൊണ്ട് കുരിശടയാളം വരച്ച് സ്‌കൂളിലെത്തിയ നാലാം ക്ലാസുകാരന്റെ കരിക്കുറി മായ്ച്ചുകളയാന്‍ അധ്യാപിക നിര്‍ബന്ധിച്ചു എന്നതിന്

ദിവ്യകാരുണ്യ കലണ്ടർ: വ്യത്യസ്തതയുമായി വീണ്ടും കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവക

തിരുസഭാ ചരിത്രത്തിലെ ആദ്യ ദിവ്യകാരുണ്യ അത്ഭുത കലണ്ടർ. കത്തോലിക്കാ തിരുസഭ ചരിത്രത്തിലെ ആദ്യ ദിവ്യകാരുണ്യ അത്ഭുത കലണ്ടർ കൊച്ചി രൂപതയിലെ കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവക പുറത്തിറക്കും

കെആര്‍എല്‍സിബിസി പ്രൊക്ലമേഷന്‍ കമ്മീഷന്‍ ഗ്രാന്‍ഡ് കോണ്‍ഫറന്‍സ്

കൊച്ചി: കെആര്‍എല്‍സിബിസി പ്രൊക്ലമേഷന്‍ കമ്മീഷന്‍ ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് പെരുമ്പടപ്പ് സിഇസിയില്‍ സംഘടിപ്പിച്ചു. കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. തോമസ് പനക്കല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. പ്രൊക്ലമേഷന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*