Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
ലത്തീന്‍ വിദ്യാര്‍ഥികള്‍ക്ക്

എയ്ഡഡ്, അണ് എയ്ഡഡ് മേഖലകളിലായി ആകെ 27 ആര്‍ട്സ് കോളേജുകളും, അഞ്ച് പ്രൊഫഷണല്‍ കോളേജുകളും, മൂന്നു എഞ്ചിനീയറിംഗ് കോളേജുകളും, എട്ടു പോളിടെക്നിക്/ഐടിസികളും , ഒന്‍പത് ബിഎഡ് കോളേജുകളും, 12 ടീച്ചേഴ്സ് ട്രെയിനിങ് സ്ഥാപനങ്ങളും, 12 നഴ്സിംഗ് കോളേജുകളും, 16 കമ്മ്യൂണിറ്റി കോളേജുകളും കേരളത്തിലെ ലത്തീന്‍ സഭയുടെ കീഴില്‍ വിവിധ വിഭാഗങ്ങള്‍ക്കായി ഉണ്ട്. (കെആര്‍എല്‍സിബിസി വിദ്യാഭ്യാസ കമ്മീഷന് കണക്ക്). ഇത്തരത്തിലുള്ള പല സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗം എന്നതുപോലെതന്നെ പിന്നാക്ക വിഭാഗം കൂടിയായതുകൊണ്ട് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ സ്ഥാപിത ഉദ്ദേശ്യം തന്നെ ലത്തീന്‍ കത്തോലിക്കരായ വിദ്യാര്‍ഥികള്‍ക്ക് ന്യൂനപക്ഷം എന്ന ഇനത്തില്‍ പ്രവേശനം നല്‍കാനുള്ള സാഹചര്യം കണക്കിലെടുത്ത് സമുദായത്തെ വിദ്യാഭ്യാസപരമായ ഉന്നതിയില്‍ എത്തിക്കുക എന്നതാണ്. എന്നാല്‍ ന്യൂനപക്ഷം എന്ന ഗണത്തില്‍ എല്ലാ ക്രൈസ്തവരും ഉള്‍പ്പെടും എന്ന പൊതുമാനദണ്ഡം ചൂണ്ടിക്കാട്ടി കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ ന്യൂനപക്ഷം മാത്രമല്ല പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ കൂടിയാണ് എന്ന സാഹചര്യം മറന്ന് പ്രവേശനത്തിനുള്ള അവസരം നിഷേധിക്കുകയാണ്. അവരുടേതായ കോളേജുകള്‍ക്ക് വേണ്ടി ലത്തീന്‍ കത്തോലിക്കര്‍ അല്ലാത്ത മറ്റു ചില ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇത് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി കേരള ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് തള്ളുകയും ചെയ്തു. ന്യൂനപക്ഷങ്ങള്ക്കകത്തുള്ള പിന്നാക്ക വിഭാഗങ്ങളെ പറ്റി ആ കേസില്‍ പരാമര്‍ശമില്ല.
അട്ടിമറിക്കുന്നത് ആര് ?
പതിറ്റാണ്ടുകളായി കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സ്ഥാപനങ്ങള്‍ സ്ഥാപിച്ച കാലം മുതല്‍ ഇന്നുവരെയും ന്യൂനപക്ഷം എന്ന ഗണത്തില്‍ അതാത് വിഭാഗത്തില്‍പ്പെടുന്ന സമുദായങ്ങളാണ് സമുദായ കോട്ട പ്രവേശനത്തിന് പരിഗണിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ആ അവസരം ഇല്ലാതാവുകയാണ്. ക്രിസ്ത്യന്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സമുദായ കോട്ടയില്‍ സീറ്റ് ആവശ്യപ്പെടുന്ന സാഹചര്യം വന്നിരിക്കുന്നു. ക്രിസ്ത്യന്‍ എന്ന വിഭാഗത്തില്‍ താരതമ്യേന പിന്നാക്കം നില്ക്കുന്ന, സര്‍ക്കാര്‍തലത്തില്‍ ഒബിസിയായി അംഗീകരിക്കപ്പെട്ടിട്ടുള്ള ലത്തീന്‍ കത്തോലിക്കാ വിദ്യാര്‍ഥികളെ ഇത് പ്രതികൂലമായി ബാധിക്കും. പല സ്ഥാപനങ്ങളും ദളിത് വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന അവസരത്തെയും ഇത് ബാധിക്കും.
ദേശീയ ന്യൂനപക്ഷ കമ്മീഷന് നിയമം വകുപ്പ് 2 സി പ്രകാരം ന്യൂനപക്ഷം എന്നത് ക്രൈസ്തവര്‍ എന്ന രീതിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നാണ് മറുവാദം. ഉപവിഭാഗങ്ങളെ അതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് സാങ്കേതികമായ കാര്യം. മതപരമായും ഭാഷാപരമായും ന്യൂനപക്ഷമായവരെ സംരക്ഷിക്കുന്നതിനാണ് ഭരണഘടനയില്‍ പ്രത്യേക പരിരക്ഷ. ആ ഉദ്ദേശ്യം പരിഗണിച്ചാല്‍ ന്യൂനപക്ഷവും അതില്‍ത്തന്നെ പിന്നാക്കവുമായവര്ക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കേണ്ടതാണ്. യഥാര്‍ഥത്തില്‍ ന്യൂനപക്ഷ അവകാശം നല്കുന്ന പരിരക്ഷ കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ക്ക് ലഭിക്കണമെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം. അതിനു വിവിധ തലങ്ങളില്‍നിന്ന് സമ്മര്‍ദ്ദം ഉണ്ടാകണം. വിഷയം നമ്മുടെ വേദികളില്‍ ചര്‍ച്ച ചെയ്യപ്പെടണം. ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങണം!
Related
Related Articles
മനുഷ്യസ്നേഹിയായ മത്സ്യത്തൊഴിലാളി നേതാവ് എ. ആന്‍ഡ്രൂസ്
ഫാ. ഫെര്‍ഡിനാന്‍ഡ് കായാവില്‍ കഷ്ടപ്പെടുന്നവരുടെയും വേദനിക്കുന്നവരുടെയും ഹൃദയത്തുടിപ്പുകള്‍ തന്റെ ഹൃദയത്തുടിപ്പുകളുമായി ചേര്‍ത്തുപിടിച്ചു ജീവിച്ച മനുഷ്യസ്നേഹിയായിരുന്നു ഒക്ടോബര്‍ 16ാം തീയതി നിര്യാതനായ ആന്‍ഡ്രൂസ്. ഒരു ജീവിതകാലം മുഴുവനും മത്സ്യത്തൊഴിലാളികളുടെ
അലമലാംബിക സ്കൂളിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു
തേക്കടി: പ്രളയദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായുള്ള തേക്കടി അമലാംബിക കോണ്‍വെന്റ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. നെടുംകണ്ടം മേഖലയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഏറെ നാശം സംഭവിച്ച പച്ചടി, മഞ്ഞപ്പാറ,
ജമ്മു കശ്മീര്‍ ചര്‍ച്ചയാകുമ്പോള്‍
പാര്‍ലമെന്റില്‍ താന്‍ അവതരിപ്പിച്ച ജമ്മു-കശ്മീര്‍ പ്രമേയവും ബില്ലും പാസാക്കുന്നതിന്റെയും അതിന്മേല് നടക്കുന്ന ചര്‍ച്ചയില്‍ മേല്‍ക്കൈ നേടുന്നതിന്റെയും ആഹ്ലാദം കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശരീരഭാഷയില്‍ വ്യക്തമായിരുന്നു. ഇടതുകൈ അരയില്‍ പിടിച്ച്,