ലത്തീന്‍ സഭയുടെ പൗരാണിക രൂപതയുടെ പുതിയ അമരക്കാരന്‍

ലത്തീന്‍  സഭയുടെ  പൗരാണിക രൂപതയുടെ പുതിയ അമരക്കാരന്‍

ഡോ. ബൈജു ജൂലിയാന്‍, എപ്പിസ്‌കോപ്പല്‍ വികാര്‍, കൊല്ലം രൂപത                 

കേരളത്തിലെ കുലശേഖര സാമ്രാജ്യത്തിന്റെ അസ്തമയത്തോടുകൂടി ഉയര്ന്നുവന്ന രാജ്യമാണ് വേണാട് അഥവാ ദേശിംഗനാട്. അതിന്റെ തലസ്ഥാനമാണ് കൊല്ലം. പൗരാണിക കാലം മുതല്‍ ഒരു തുറമുഖ പട്ടണമായി പരിലസിക്കുന്ന കൊല്ലത്ത് പേര്ഷ്യക്കാര്‍, ചൈനാക്കാര്‍, യഹൂദര്‍ എന്നിവരുടെ കച്ചവട വാണിജ്യ കേന്ദ്രങ്ങള് സജീവമായി നിലനിന്നിരുന്നതായി ചരിത്രരേഖകള് രേഖപ്പെടുത്തുന്നു. അറബിക്കടലിന്റെ തീരത്തുള്ള സുന്ദരമായ ഈ തുറമുഖത്തുതന്നെയാണ് വിശുദ്ധ തോമാശ്ലീഹാ തന്റെ ഏഴര പള്ളികളില്‍ ഒന്ന് സ്ഥാപിച്ചത് (പോര്ര്ട്ടുകൊല്ലം ഇടവകയിലെ വിശുദ്ധ തോമാശ്ലീഹായുടെ സ്മാരകം). ക്രിസ്തുവര്ഷത്തിന്റെ ആരംഭംമുതല് ഇന്നുവരെ െ്രെകസ്തവ സാന്നിദ്ധ്യത്തിന്റെ ഈറ്റില്ലമായി കൊല്ലം വിരചിക്കുന്നു.

1329 ആഗസ്റ്റ് 9ന് കൊല്ലം ഭാരതത്തിലെ ആദ്യത്തെ റോമന് കത്തോലിക്കാ രൂപതയായി ജോണ് ഇരുപത്തിരണ്ടാമന് പാപ്പാ ഉയര്ത്തി. കൊല്ലത്ത് മിഷണറി പ്രവര്ത്തനം നടത്തിക്കൊണ്ടിരുന്ന ഡൊമിനിക്കന് സന്യാസിയായ ജോര്ദാനൂസ് കത്തലാനി സെവറാക്കിനെ കൊല്ലം രൂപതയുടെ പ്രഥമ മെത്രാനായി നിയമിക്കുകയും ചെയ്തു. ചരിത്ര പണ്ഡിതനായ മോണ്. ജോര്ജ് വെളിപ്പറമ്പില് രേഖപ്പെടുത്തുന്നതുപോലെ ഭാരതത്തിലെ ലത്തീന് സഭയുടെ സ്ഥാപകനായി ജോര്ദാനൂസ് കത്തലാനിയെ പരിഗണിക്കുന്നതിന്‍ തെറ്റില്ല. കുരുമുളക് തേടിയെത്തിയ വെനീസിലെ വിശ്രുതവ്യാപാരിയായ മാര്‍ക്കോ പോളോയും ലോകസഞ്ചാരി ഇബ്‌ന് ബത്തുത്തായും (13421347) കൊല്ലം തുറമുഖ സന്ദര്ശത്തെക്കുറിച്ച് എഴുതിയ ചരിത്രരേഖകള് ആ കാലഘട്ടത്തിലെ കൊല്ലം രൂപതയുടെ മത, സാമൂഹ്യ, വാണിജ്യ സവിശേഷതകള് വ്യക്തമാക്കുന്നു.

15ാം നൂറ്റാണ്ടു മുതല്‍

  കേരളത്തിലെത്തിയ പോര്ച്ചുഗീസ്, ഡച്ച് ഇംഗ്ലീഷുകാരുടെ വാണിജ്യപ്രേഷിതപ്രവര്ത്തനങ്ങളുടെ പ്രധാനകേന്ദ്രങ്ങളില് ഒന്നായിരുന്നു കൊല്ലം. വിശുദ്ധ ഫ്രാന്‌സിസ് സേവ്യര് തന്റെ പ്രേഷിതയാത്രയില് പല പ്രാവശ്യം കൊല്ലത്ത് താമസിക്കുകയും നൂറുകണക്കിന് ആളുകള്ക്ക് മാമോദീസാ നല്കുകയും ചെയ്തിരുന്നു. 17ാം നൂറ്റാണ്ടില് കേരളത്തിലെത്തിയ കര്മലീത്താ മിഷണറിമാര് കൊല്ലത്ത് ശക്തമായ കത്തോലിക്കാ സമൂഹങ്ങളെ രൂപപ്പെടുത്തി. റോമന് അഥവാ ലത്തീന് ആരാധനക്രമവും പാപ്പായുടെ നേരിട്ടുള്ള അജപാലനശുശ്രൂഷാ നേതൃത്വവും കൊല്ലത്തു വളര്ന്നത് ഈ കാലഘട്ടത്തിലാണ്. കര്മലീത്താ മിഷണറിമാരുടെ നേതൃത്വത്തിലുള്ള പ്രേഷിതപ്രവര്ത്തനം പുനലൂര്, പത്തനംതിട്ട, കറ്റാനം, കായംകുളം, കൊല്ലം, തിരുവനന്തപുരം, നെയ്യാറ്റിന്കര, കോട്ടാര് എന്നീ പ്രധാന കേന്ദ്രങ്ങളിലായി വളര്ന്നു. കൊല്ലം രൂപതയിലെ കത്തോലിക്കാ വിശ്വാസസമൂഹം ശക്തമായി വളര്ന്നു. കേരളസമൂഹത്തില് നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്ക്കിടയില് വെന്തുനീറിയ സാധാരണ ജനങ്ങള്ക്ക് കര്മലീത്താ മിഷണറിമാരുടെ സംരക്ഷണം വലിയ ആശ്വാസവും പ്രത്യാശയുമായിരുന്നു. കൊല്ലം, തിരുവനന്തപുരം, കോട്ടാര്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ റോമന്‍ കത്തോലിക്കാ സഭ (ലത്തീന് സഭ) ശക്തമായി വളര്ന്ന് ഒരു പ്രബലസമുദായമായി വികസിച്ചിട്ടുള്ളതിനു പിന്നില് കര്മലീത്താ മിഷണറിമാരുടെ പങ്ക് അതുല്യമാണ്.

പോര്ച്ചുഗീസ് യുഗത്തില്‍ പണികഴിപ്പിച്ച മനോഹരമായ ദൈവാലയങ്ങളില്‍ പലതും പുനര്‍നിര്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും തങ്കശേരിയില്‍ ഒലിക്കര കടല്പ്പുറത്ത് ഇന്നും സ്ഥിതി ചെയ്യുന്ന പോര്ച്ചുഗീസ് പള്ളി പൂര്വകാല സ്മരണകള് സജീവമായി നിലനിര്ത്തിയിരിക്കുന്നു. ഈ പള്ളി ഇന്ന് അരമന ചാപ്പലായി പ്രവര്ത്തിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല് കൊല്ലം രൂപതയുടെ അജപാലന ഭരണകേന്ദ്രമായ അരമനയും ഇതിനോടു ചേര്ന്നാണ് പ്രവര്ത്തിക്കുന്നത്. പുണ്യശ്ലോകനായ അലോഷ്യസ് മരിയ ബെന്‌സിഗര് പിതാവിന്റെ നേതൃത്വത്തിലുള്ള അജപാലനശുശ്രൂഷയുടെയും മിഷണറി പ്രവര്ത്തനത്തിന്റെയും ഫലമായി തിരുവനന്തപുരം, കോട്ടാര് എന്നീ രൂപതകള് നിലവില് വന്നു. നാടാര് സമുദായത്തില് നിന്ന് ആയിരക്കണക്കിന് ആളുകള് ജ്ഞാനസ്‌നാനം സ്വീകരിച്ച് നെയ്യാറ്റിന്കര, നെടുമങ്ങാട് എന്നീ സ്ഥലങ്ങള് ശക്തമായ െ്രെകസ്തവ കേന്ദ്രങ്ങളായി രൂപപ്പെട്ടതും ഈ കാലയളവിലാണ്. മലങ്കര കത്തോലിക്കാ രൂപത സ്ഥാപിതമായതിലും ബെന്‌സിഗര് പിതാവിന്റെയും കൊല്ലം രൂപതയുടെയും പങ്ക് വലുതാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്ക് 10 വര്ഷങ്ങള്ക്കു മുമ്പ്, 1937ല് കൊല്ലം രൂപതക്ക് ആദ്യത്തെ തദ്ദേശീയ മെത്രാനായി ഡോ. ജെറോം മരിയ ഫെര്ണാണ്ടസിനെ ലഭിച്ചു. അദ്ദേഹത്തിന്റെ ശക്തവും ധീരവുമായ അജപാലനശുശ്രൂഷ നേതൃത്വത്തിലൂടെ കൊല്ലത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായത്. പൊതുസമൂഹത്തിന്റെയും ലത്തീന് സമുദായത്തിന്റെയും വികസനം വിദ്യാഭ്യാസത്തിലൂടെയെന്ന സത്യം തിരിച്ചറിഞ്ഞ ദീര്ഘദര്ശിയായിരുന്നു അദ്ദേഹം. കൊല്ലം പട്ടണത്തില് ഉയര്ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്, ആതുരാലയങ്ങള്, ജീവകാരുണ്യകേന്ദ്രങ്ങള്, സാമൂഹ്യവികസന സ്ഥാപനങ്ങള്, ദൈവാലയങ്ങള്, സന്യാസഭവനങ്ങള് തുടങ്ങിയവയിലൂടെ കൊല്ലം പട്ടണത്തിന് െ്രെകസ്തവികതയുടെയും മാനവികതയുടെയും മുഖമുദ്ര നല്കാന് ജെറോം പിതാവിന് സാധിച്ചു. ലാളിത്യത്തിന്റെയും വൈദിക ജീവിതവിശുദ്ധിയുടെയും പരിമളം പരത്തിക്കൊണ്ട് കേരളസഭയിലും കൊല്ലം രൂപതയിലും ജ്വലിച്ചുനിന്ന ജെറോം പിതാവിനെ വിശുദ്ധപദവിയിലേക്ക് ഉയര്ത്തണമെന്ന് ദൈവജനം റോമിലെ പരിശുദ്ധ സിംഹാസനത്തോട് അപേക്ഷിച്ചിരിക്കുകയാണ്.

1978ല് ജോസഫ് ഗബ്രിയേല് ഫെര്ണാണ്ടസ് പിതാവ് കൊല്ലം രൂപതയുടെ രണ്ടാമത്തെ തദ്ദേശീയമെത്രാനായി നിയോഗിക്കപ്പെട്ടു. അടിസ്ഥാന െ്രെകസ്തവ കൂട്ടായ്മ സജീവമായി പടര്ന്നുപന്തലിച്ച കാലഘട്ടമായിരുന്നു ഇത്. വിദ്യാഭ്യാസ ഉന്നതിക്കായി രൂപതയുടെ നേതൃത്വത്തില് ഹയര് സെക്കന്ഡറി സ്‌കൂളുകള് സ്ഥാപിച്ചു. ബിഷപ് ജെറോം നഗര് വാണിജ്യകേന്ദ്രം, ആനിമേഷന് സെന്റര്, യൂറോപ്പില് നിന്നെത്തിയ വിവിധ സന്യാസിനി സമൂഹങ്ങളുടെ ഭവനങ്ങള് എന്നിവ കൊല്ലത്ത് സ്ഥാപിക്കപ്പെട്ടു. ആത്മീയഭൗതിക വളര്ച്ചയുടെ വലിയ സംരംഭങ്ങള്ക്ക് ജോസഫ് പിതാവ് നേതൃത്വം വഹിക്കുകയും ചെയ്തു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില് കൊല്ലം രൂപതയെ നയിക്കാന് നിയോഗം ലഭിച്ചത് സ്റ്റാന്‌ലി റോമന് പിതാവിനായിരുന്നു. മൂന്നാമത്തെ തദ്ദേശീയ മെത്രാനായ ഇദ്ദേഹം അജഗണത്തെ ബഹുമുഖ വികസനപന്ഥാവിലേക്ക് ആനയിച്ചു. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ ബിഷപ് ജെറോം എന്ജിനീയറിംഗ് കോളജും ആര്ക്കിടെക്ച്ചറല്, എംബിഎ കോളജുകളും, ബൈബിള് പഠനകേന്ദ്രമായ ഹവിയര് ഇന്സ്റ്റിറ്റിയൂട്ടും, കൊട്ടിയത്തെ പുതിയ സെന്റ് റാഫേല് സെമിനാരിയും, കൊല്ലത്തെ പാസ്റ്ററല് സെന്ററും പണികഴിപ്പിച്ചുകൊണ്ട് പുതിയ ആത്മീയസാമൂഹ്യ ഉണര്വും അഭിമാനവും രൂപതക്കു നല്കി. രൂപതയുടെ മുന്നോട്ടുള്ള പ്രയാണത്തില് സ്റ്റാന്‌ലി പിതാവിന്റെ സംരംഭങ്ങള് മാര്ഗദീപമായി നിലനില്ക്കും. അങ്ങനെ ചരിത്രവഴികളില് കൊല്ലം രൂപതയുടെ നാലാമത്തെ തദ്ദേശീയ മെത്രാനായിട്ടാണ് അഭിവന്ദ്യ പോള് ആന്റണി മുല്ലശേരിയെ പരിശുദ്ധ സിംഹാസനം 2018 ഏപ്രില് 18ന് നിയോഗിച്ചത്.

വിശുദ്ധ പൗലോസ് അപ്പോസ്തലന് ഫിലിപ്പിയര്ക്ക് എഴുതിയ ലേഖനത്തിലെ ഒരു വചനം, ”അഭിവൃദ്ധിയും വിശ്വാസത്തിലുള്ള സന്തോഷവും”(1:25) തന്റെ ഇടയ ശുശ്രൂഷയുടെ ആപ്തവാക്യമായി മുല്ലശേരി പിതാവ് എടുത്തിരിക്കുകയാണ്. കൊല്ലം രൂപതയിലെ ദൈവജനത്തിന്റെ അഭിവൃദ്ധിയും െ്രെകസ്തവ വിശ്വാസത്തിന്റെ സന്തോഷവും എല്ലാവരിലും എല്ലായിടത്തും പ്രസരിപ്പിച്ചുകൊണ്ട് ജീവിക്കുവാന് അദ്ദേഹം ആഗ്രഹിക്കുന്നതായി ഇതിലൂടെ വെളിപ്പെടുത്തുന്നു. നീണ്ട 33 വര്ഷങ്ങള് കൊല്ലം രൂപതയില് വിവിധ മേഖലകളില് വൈദിക ശുശ്രൂഷ നിര്വഹിച്ച പോളച്ചന് ഉത്തമമായ മാനുഷികഗുണങ്ങളും ദൈവികഗുണങ്ങളും ഉള്‌ച്ചേര്ന്ന വ്യക്തിത്വത്തിന്റെ ഉടമയാണ്. അനുസരണത്തിന്റെയും ആത്മസമര്പ്പണത്തിന്റെയും ജീവിതവഴിയിലൂടെ നടക്കുമ്പോഴും ഹൃദയലാളിത്യം കൊണ്ടും ലളിതജീവിതംകൊണ്ടും തനിക്ക് ചുറ്റുമുള്ളവരുടെ സ്‌നേഹത്തിനും ആദരവിനും പോളച്ചന് പാത്രീഭവിച്ചു. രൂപതിയിലെ വൈദികപരിശീലനകേന്ദ്രമായ സെന്റ് റഫായേല് സെമിനാരിയില് വൈദിക വിദ്യാര്ത്ഥികള്ക്കുവേണ്ടി റെക്ടര്, പ്രീഫെക്ട്, ആധ്യാത്മികഗുരു എന്നീ നിലകളില് സേവനം ചെയ്തിട്ടുണ്ട്. തങ്കശേരി ഇന്ഫന്റ് ജീസസ് കത്തീഡ്രല്, തങ്കശേരി ഹോളിക്രോസ്, മരുതൂര്കുളങ്ങര, വടക്കുംതല എന്നീ ഇടവകകളില് വികാരിയായി ശുശ്രൂഷചെയ്ത പോളച്ചന് ദൈവജനത്തിന്റെ വിശുദ്ധീകരണത്തിന് വളരെയേറെ പ്രാധാന്യം നല്കിയിരുന്നു. നല്ല ഇടയന് ആടുകളെ തിരിച്ചറിയുന്നതുപോലെ ഇടവകയിലെ വ്യക്തികളും കുടുംബങ്ങളുമായി അച്ചന് ഊഷ്മളമായ ബന്ധം സ്ഥാപിച്ചിരുന്നു.

കാനോനിക നിയമത്തിന്റെ അന്ത:സത്തയും ലക്ഷ്യവും എന്താണെന്ന് നന്നായി മനസിലാക്കിയ വ്യക്തിയാണ് മുല്ലശേരി പിതാവ്. തന്റെ കാനോനിക നിയമപാണ്ഡിത്യം സാധാരണ ജനങ്ങള്ക്ക് ഉപകരിക്കുന്ന രീതിയില് കൂടുതലും വിവാഹകുടുംബ ജീവിതപ്രശ്‌നങ്ങളുടെ പരിഹാരത്തിനായിട്ടാണ് അച്ചന് വിനിയോഗിച്ചത്. ജീവന്റെ സംസ്‌കാരത്തിനെതിരായി ഇന്ത്യയിലും കേരളത്തിലും വെല്ലുവിളികള് ഉയര്ന്നുവന്ന സാഹചര്യത്തില് കത്തോലിക്കാ സഭയുടെ പ്രവര്ത്തനങ്ങള്ക്ക് കൊല്ലം രൂപതയില് പോളച്ചന് നേതൃത്വം നല്കി. ഗര്ഭഛിദ്രം, ദയാവധം, സ്വവര്ഗ വിവാഹം എന്നിവയ്ക്ക് നിയമാനുവാദം നല്കുന്ന സര്ക്കാരിന്റെ നീക്കങ്ങള്‌ക്കെതിരായി ജീവന്റെ സുവിശേഷം കൊല്ലം രൂപതയില് സജീവമായി നിലനിര്ത്താന് അച്ചന് പ്രോലൈഫ് മൂവ്‌മെന്റിലൂടെ ജോര്ജ്. എഫ്. സേവ്യറിനോടൊപ്പം പ്രയ്തനിച്ചിട്ടുള്ളത് ശ്ലാഘനീയമായ കാര്യമാണ്.

കൊല്ലം രൂപതയുടെ അജപാലന ഭരണനിര്വഹണ കാര്യങ്ങളില് സ്റ്റാന്‌ലി റോമന് പിതാവിന്റെ പ്രധാന സഹായി എന്നി നിലയില് വികാരി ജനറലായി പോളച്ചനെ തിരഞ്ഞെടുത്തത് വളരെ പെട്ടെന്നായിരുന്നു.തികഞ്ഞ ആത്മസംയമനത്തോടും സഹനശക്തിയോടും ദൈവാശ്രയബോധത്തോടുകൂടി രൂപതയുടെ അദ്ധ്യക്ഷനോടൊത്തു നില്ക്കുവാന് പോളച്ചന് സാധിച്ചുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്. പ്രയാസങ്ങള് ഏറുമ്പോള് പരിശുദ്ധ ദൈവമാതാവില് ആശ്രയിച്ചുകൊണ്ടുള്ള ആത്മീയത അച്ചനില് വളര്ന്നുവരുന്നത് അടുത്തറിഞ്ഞ വ്യക്തിയാണ് ഈ ലേഖകന്. 2017ല് ഫാത്തിമാ ദര്ശനശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഫാത്തിമാ മാതാവിനോടുള്ള ഭക്തി രൂപതയിലുടനീളം പ്രചരിപ്പിക്കുവാനും ജപമാലഭക്തി ആചരിക്കുവാന് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് പോളച്ചന് തീവ്രമായി ശുശ്രൂഷ ചെയ്തിരുന്നു.

വെല്ലുവിളികളും പ്രതീക്ഷകളും

ചെറുതും വലുതുമായ നൂറോളം ഇടവകകളില് എട്ടു ഫൊറോനകളിലായി മൂന്നുലക്ഷത്തോളം കത്തോലിക്കാ വിശ്വാസികളാണ് രൂപതയിലുള്ളത്. കൊല്ലം തുറമുഖഭാഗത്തോടു ചേര്ന്നുകിടക്കുന്ന തീരദേശ ഇടവകകളില് ആയിരക്കണക്കിന് കുടുംബങ്ങളാണ് തിങ്ങിപാര്ക്കുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും ഇനിയും അഭിവൃദ്ധിപ്രാപിക്കുവാനുള്ള വിശ്വാസസമൂഹമാണിത്. പാരമ്പര്യത്തിന്റെ ബലമുണ്ടെങ്കിലും മറ്റു സമുദായങ്ങളെപ്പോലെ സുസംഘടിതമല്ല ലത്തീന് കത്തോലിക്കാ സമൂഹം. അഷ്ടമുടികായലിന്റെ തീരത്തും കുണ്ടറ മേഖലയിലും മാവേലിക്കരയിലെ പമ്പയാറിന്റെ തീരത്തും നിരവധി കത്തോലിക്കാ വിശ്വാസികള് അഭിവൃദ്ധിക്കായും വിശ്വാസജീവിതത്തിന്റെ സന്തോഷം പങ്കുവെയ്ക്കുന്ന പുതിയ മേച്ചില്പ്പുറങ്ങള് അന്വേഷിച്ചും പുതിയ ഇടയന്റെ നേതൃത്വത്തില് കണ്ണുനട്ടിരിക്കുന്നു.

അജപാലന ശുശ്രൂഷാ നേതൃത്വം പോള് മുല്ലശേരി പിതാവ് ഏറ്റെടുക്കുമ്പോള് ഏറെ പ്രാധാന്യം കല്പിക്കുന്നത് ദൈവജനത്തിന്റെ ആത്മീയലക്ഷ്യം തന്നെയെന്നാണ് ഞാന് വിചാരിക്കുന്നത്. കാരണം കൊല്ലം രൂപതയില് ദൈവവചനത്തിനായി ദാഹിക്കുന്ന ധാരാളംപേര് ഉണ്ടെന്ന് ഇടയദൗത്യം ആദ്യമായി ഏറ്റെടുത്തുകൊണ്ട് കത്തീഡ്രല് ദൈവാലയത്തില് പോള് മുല്ലശേരി പിതാവ് സൂചിപ്പിക്കുകയുണ്ടായി. ദൈവജനത്തിന്റെ വചനത്തിനായിട്ടുള്ള ദാഹത്തിന് ശരിയായ സുവിശേഷപ്രഘോഷണത്തിലൂടെയും ഇടവകയിലെ സജീവമായ അടിസ്ഥാന െ്രെകസ്തവ കൂട്ടായ്മകളിലെ പങ്കുവയ്ക്കലിലൂടെയും പരിഹാരം കണ്ടെത്തുമെന്ന് പിതാവ് സൂചിപ്പിക്കുകയുണ്ടായി.

സാധാരണക്കാരുടെ ജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനും അവരെ അനുകമ്പയോടെ നോക്കുവാനും സ്‌നേഹിക്കുവാനുമുള്ള ഹൃദയം മുല്ലശേരി പിതാവിന് ദൈവം വരദാനമായി നല്കിയതുകൊണ്ട് അഭിവൃദ്ധിയുടെയും സന്തോഷത്തിന്റെയും ദിനങ്ങള് നമ്മുക്ക് പ്രതീക്ഷിക്കാം.


Related Articles

പെരുമ്പടപ്പില്‍ ‘ജീവനാദം’ പ്രചരണയജ്ഞത്തിന് തുടക്കമായി

കൊച്ചി: പെരുമ്പടപ്പ് സാന്താക്രൂസ് ഇടവകയില്‍ കെഎല്‍സിഎയുടെ നേതൃത്വത്തില്‍ ‘ജീവനാദം’ പ്രചരണയജ്ഞം ആരംഭിച്ചു. ‘ജീവനാദം’ മാനേജിംഗ് എഡിറ്ററും കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടന്‍ കളപ്പുരയ്ക്കല്‍

തിരഞ്ഞെടുപ്പു പ്രക്രിയയും ചാർളി ചാപ്ലിനും!

ഫാ. ജോഷി മയ്യാറ്റിൽ   ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന തള്ളു തള്ളി ആനന്ദതുന്തിലരായിക്കഴിയുന്ന ഇന്ത്യക്കാർക്ക് ഓരോ തെരഞ്ഞെടുപ്പും ഓരോ തമാശയായി മാറിക്കൊണ്ടിരിക്കുകയാണ്. ഞെക്കുന്നതെല്ലാം

ദൈവത്തിലുള്ള നിക്ഷേപം: ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ

  ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ First Reading: 1 Kings 17:10-16 Responsorial Psalm: Psalm 146:7, 8-9, 9-10 Second Reading: Hebrews 9:24-28 Gospel Reading: Mark 12:38-44 വിചിന്തനം:-

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*