ലത്തീന്‍ സമുദായത്തിന് അധികാരപങ്കാളിത്തം നിഷേധിക്കപ്പെടുന്നു – ഷാജി ജോര്‍ജ്

കൊല്ലം: രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള ലത്തീന്‍ സമുദായത്തെ രാഷ്ട്രീയ, സാമൂഹ്യ മേഖലകളില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ഷാജി ജോര്‍ജ് പറഞ്ഞു. കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് സംഘടിപ്പിച്ച രാഷ്ട്രീയ നേതൃസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാവര്ക്കും നീതി എന്ന ഭരണഘടനാശില്പികളുടെ സ്വപ്നം ലത്തീന്‍കാരുടെ കാര്യത്തില്‍ പൂവണിഞ്ഞിട്ടില്ല. ആദിവാസികളുടേതിന് തുല്യമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ സ്ഥിതിയെന്നാണ് സാമൂഹ്യപഠനങ്ങള്‍ പറയുന്നത്. ലത്തീന്‍ സമുദായത്തിന് അധികാരപങ്കാളിത്തം നിഷേധിക്കപ്പെടുകയാണ്. സമുദായത്തിന്റെ ഇപ്പോഴത്തെ പിന്നാക്കാവസ്ഥയ്ക്ക് പ്രധാന കാരണം അധികാരത്തില്‍ പങ്കാളിത്തമില്ലാത്തതാണ്.
സ്വാതന്ത്ര്യസമരത്തിലും ദേശീയപ്രസ്ഥാനങ്ങളിലും മുഖ്യപങ്കുവഹിച്ചിട്ടുള്ളവരാണ് ലത്തീന്കാര്. ആനി മസ്ക്രീന് തുടങ്ങി കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള നിരവധി രാഷ്ട്രീയ നേതാക്കള്‍ ലത്തീന്‍ സമുദായത്തിനുണ്ടായിരുന്നു. അധികാരപങ്കാളിത്തത്തിനുവേണ്ടി 1932ല്‍ നടത്തിയ നിവര്‍ത്തന പ്രക്ഷോഭത്തില്‍ ലത്തീന്‍ സമുദായത്തെ പ്രതിനിധീകരിച്ച് തിരുവിതാംകൂര്‍ ലത്തീന്‍ കത്തോലിക്കാ മഹാജനസഭ പങ്കെടുത്തിരുന്നു. 1931ല്‍ എറണാകുളത്ത് കൊച്ചിന് സ്റ്റേറ്റ് ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് രൂപംകൊണ്ടു.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാനായിലത്തീന് സമുദായ സംഘടനകള്‍ പ്രവര്‍ത്തനം നിര്‍ത്തി ദേശീയപ്രസ്ഥാനങ്ങളില്‍ അണിചേര്‍ന്നു. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ആരംഭത്തില്‍ തന്നെ ലത്തീന്‍ കത്തോലിക്കരും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
സംസ്ഥാനരൂപീകരണത്തിനു ശേഷം 1957ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു നിയമസഭാംഗങ്ങള്‍ സമുദായത്തിനുണ്ടായിരുന്നു. പിന്നീട് ഇത്രയും വര്‍ഷം പിന്നിടുമ്പോള്‍ അംഗസംഖ്യയില്‍ ചെറിയൊരു വര്‍ധന മാത്രമേ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ടാണ് രാഷ്ട്രീയനീതിയെക്കുറിച്ച് നമ്മള് മുറവിളികൂട്ടുന്നത്. ഈ നീതി നമുക്ക് ലഭിക്കുന്നില്ല. സമുദായം ജാഗ്രതപുലര്‍ത്തേണ്ട വിഷയമാണിത്.
2002ല്‍ കെആര്‍എല്‍സിസി രൂപീകരിച്ചതിനു ശേഷം നിരവധി ജനകീയപ്രക്ഷോഭങ്ങള്‍ക്ക് സമുദായം നേതൃത്വം നല്കുകയുണ്ടായി. സുല്‍ത്താന്‍പേട്ട് രൂപതയിലെ കുടിവെള്ള പ്രശ്നം മുന്‍നിര്‍ത്തി രാഷ്ട്രീയത്തില്‍ ലത്തീന്കാര് നേരിട്ട് ഇടപെട്ടു. ഒരു തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് വോട്ട് ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ ചിറ്റൂരില്‍ കുടിവെള്ളമെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത കെ.കൃഷ്ണന്‍കുട്ടിയെ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുകയും ചെയ്തു.
ഈ സംഗമത്തില്‍ പങ്കെടുക്കുന്ന തെരേസ കൊളുന്ത എന്ന വനിത കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികളെ തോല്പിച്ച് വടകരപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. ശ്രമിച്ചാല്‍ സമുദായത്തിന് രാഷ്ട്രീയശക്തിയായി മാറാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണിതെന്നും ഷാജി ജോര്‍ജ് പറഞ്ഞു.
Related
Related Articles
“ഇസ്ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.
റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍
വിശ്വാസ തിരുസംഘത്തിന്റെ മേധാവി കര്‍ദിനാള്‍ റാറ്റ്സിങ്ങര്‍
ഓരോ നെല്‍മണിയിലും എഴുതപ്പെട്ടിട്ടുണ്ട് അത് ആര് ഭക്ഷിക്കണമെന്ന്. മനോഹരമായ ഈ വരികള്‍ എഴുതിയതാരാണ്? ആരു തന്നെയായാലും ജോസഫ് റാറ്റ്സിങ്ങറുടെ ജീവിതപാതയില് സുവര്ണലിപികള്കൊണ്ടെഴുതിയ ഈ വാക്കുകള്‍ മാഞ്ഞുപോകാതെ
മിസ്റ്റിക് പോയട്രിക്കുള്ള ലോകപ്രശസ്ത പുരസ്കാരം കത്തോലിക്ക വൈദീകന്.
മാഡ്രിഡ്: എക്സ് എല്‍ ഫെര്‍ണാണ്ടോ റിയലോ വോള്‍ഡ് പ്രൈസ് ഫോര്‍ മിസ്റ്റിക് പോയട്രി അവാര്‍ഡ് സ്പാനിഷ് കത്തോലിക്കാ വൈദീകന്. 29 രാഷ്ട്രങ്ങള്ല് നിന്നുള്ള 278 കവിതാസമാഹാരങ്ങളില്‍ നിന്നാണ്