ലത്തീന്‍ സമുദായദിനാഘോഷം ഡിസംബര്‍ 9ന് തിരുവനന്തപുരത്ത്

ലത്തീന്‍ സമുദായദിനാഘോഷം ഡിസംബര്‍ 9ന് തിരുവനന്തപുരത്ത്
ആലുവ:  2018ലെ ലത്തീന്‍ സമുദായദിനാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം അതിരൂപത ആതിഥേയത്വം വഹിക്കുമെന്ന് സമുദായവക്താവും കെആര്‍എല്‍സിസി വൈസ്പ്രസിഡന്റുമായ ഷാജി ജോര്‍ജ് അറിയിച്ചു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുന്നാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് കെആര്‍എല്‍സിസി സമുദായദിനമായി ആഘോഷിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ കെആര്‍എല്‍സിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപത മെത്രാപ്പോലിത്തയുമായ ആര്‍ച്ചുബിഷപ് എം. സൂസപാക്യം മുഖ്യരക്ഷാധികാരിയായി സ്വാഗതസംഘം രൂപീകരിച്ചു. ബിഷപ് ഡോ. ക്രിസ്തുദാസ് ചെയര്‍മാനും ഫാ. ടോണി ഹാംലെറ്റ് ജനറല്‍ കണ്‍വീനറും ആന്റണി ആല്‍ബര്‍ട്ട്, ഷേര്‍ളി ജോണി, ജോര്‍ജ് പള്ളിത്തറ, ജോണി എം.എ ഇമ്മാനുവല്‍ എന്നിവര്‍ കണ്‍വീനര്‍മാരുമായി 251 അംഗങ്ങളാണ് സ്വാഗതസംഘത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഒക്‌ടോബര്‍ 29 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആര്‍ച്ചുബിഷപ് ഡോ. എം. സൂസപാക്യം വെള്ളയമ്പലം ആര്‍ച്ച്ബിഷപ്‌സ് ഹൗസ് കോമ്പൗണ്ടില്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ഷാജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. സമുദായദിനാഘോഷങ്ങള്‍ക്ക് മുന്നൊരുക്കമായി കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാരൂപതകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 
പ്രളയകാലത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും തുടര്‍ന്നുള്ള നവകേരളസൃഷ്ടിയിലും നിര്‍ണായകപങ്കുവഹിച്ച ലത്തീന്‍ കത്തോലിക്കാസഭയും സമുദായവും സാഭിമാനം ഒരുമിച്ചുകൂടുന്നു. ഓഖി ദുരന്തത്തിന്റെ ഒന്നാം വാര്‍ഷിക അനുസ്മരണത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന സമുദായദിനാചരണത്തില്‍ തീരസംരക്ഷണവും തീരജനതയുടെ സമഗ്രവികസനവും ഗൗരവമായ ചര്‍ച്ചക്കും തുടര്‍നടപടികള്‍ക്കും തുടക്കം കുറിക്കും. 
ഡിസംബര്‍ 9ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ്് കോളജില്‍ പ്രതിനിധിസമ്മേളനം ആരംഭിക്കും. അല്മായകമ്മീഷന്‍, വനിതാ കമ്മീഷന്‍, യുവജന കമ്മീഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ 12 രൂപതകളില്‍നിന്നുള്ള 1200 പ്രതിനിധികള്‍ മൂന്ന് സെമിനാറുകളില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ദിവ്യബലി. വൈകുന്നേരം അഞ്ചുമണിക്ക് ശംഖുമുഖത്ത് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സമുദായസമ്മേളനം നടക്കും. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുന്നാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് കെആര്‍എല്‍സിസി സമുദായദിനമായി ആഘോഷിക്കുന്നത്.

Tags assigned to this article:
communitykeralalatin catholicsshaji george

Related Articles

ഈ സാഹചര്യത്തില്‍ നിയമഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല- മുഖ്യമന്ത്രി

  ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനുകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്നവരും അടക്കം ആശങ്കപ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ

ശബരിമല സംഘര്‍ഷഭൂമിയാക്കരുത്

ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമല ക്ഷേത്രത്തില്‍ 10-50 പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ ധാര്‍മികതയ്ക്കു വിരുദ്ധമാണെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായവും കാലത്തിനൊപ്പം

പ്രളയക്കെടുതിക്ക് പുറകെ മത്സ്യരോഗവും; കര്‍ഷകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

എറണാകുളം: പ്രളയക്കെടുതിക്ക് ശേഷം മലബാര്‍ പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ വൈപ്പിനിലും കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്തിലും ഉള്‍നാടന്‍ ജലാശയ മത്സ്യങ്ങളില്‍ വ്യാപകമായി രോഗബാധ കണ്ടെത്തിയിട്ടുള്ളതിനാല്‍ മത്സ്യകര്‍ഷകര്‍ ജാഗ്രത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*