ലത്തീൻ കത്തോലിക്ക സമുദായ ദിനം 2020

by riya alby | December 3, 2020 11:01 am

ലത്തീൻ കത്തോലിക്കാ രൂപതകളുടെ സമുദായ ദിനം 2020 ഡിസംബർ 6 ഞായറാഴ്ച നടത്തപ്പെടും. സഹോദരന്റെ കാവലാളാവുക എന്നതാണ് ഈ വർഷത്തെ  സമുദായ ദിനത്തിന്റെ  പ്രമേയം. കെ ആർ എൽ സി സി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമുദായ ദിനത്തോടനുബന്ധിച്ച്‌  ഇടവക തലത്തിലും രൂപത തലത്തിലും നടക്കുന്ന വിവിധ പരുപാടികളോടൊപ്പം സംസ്ഥാന തലത്തിൽ രണ്ടു സെമിനാറുകളും ഒരു പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

സമുദായദിന സമ്മേളനത്തിൽ  ഷെവലിയർ പ്രൊഫസർ എബ്രഹാം അറക്കൽ ഉദ്ഘടനം നിവഹിക്കും. ബിഷപ്പ് ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ശ്രീമതി. ലിഡാ ജേക്കബ് ഐ എ എസ് മുഖ്യ ഭാഷണം നടത്തും. റവ. ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപറമ്പിൽ ആശംസകൾ അറിയിക്കും.

ശ്രീ. ആന്റണി  നൊറോണ., ശ്രീ ബെന്നി പാപ്പച്ചൻ, ശ്രീമതി ജെയിൻ അൻസിസ്‌ ഫ്രാൻസിസ്, ശ്രീ. കെ ജെ തോമസ്,  ശ്രീ.അജിത്  തങ്കച്ചൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിക്കും.

Source URL: https://jeevanaadam.in/%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%80%e0%b5%bb-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b4%be%e0%b4%af/