Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
ലവ്ജിഹാദ് വിഷയത്തില്‍സമൂഹ മനഃസാക്ഷി ഉണരണം – കെഎല്‍സിഡബ്ല്യുഎ

എറണാകുളം: പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിക്കുകയും ഭീഷണിപ്പെടുത്തിയും ബ്ലാക്ക്മെയില്‍ ചെയ്ത് മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്ന കാടത്ത സംസ്കാരത്തെ ചെറുക്കുവാന്‍ പ്രബുദ്ധരായ സാമൂഹ്യ-സാംസ്ക്കാരിക കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് വിമണ്‍സ് അസോസിയേഷന് (കെഎല്‍സിഡബ്ല്യുഎ ) ആവശ്യപ്പെട്ടു.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും കുടുംബവും നിയമത്തിന്റെ മുന്നില്‍ വ്യക്തമായ തെളിവുകള്‍ നിരത്തി പരാതി സമര്‍പ്പിച്ചിട്ടും ഇതുവരെ ശക്തമായ നടപടികളൊന്നും ഉണ്ടായില്ല. ഒരു സ്ത്രീയുടേയും മാനത്തിന് വിലപറയാന്‍ ആരെയും അനുവദിക്കില്ല എന്നു പറഞ്ഞ് അധികാരത്തിലേറിയ മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്ന് മനസിലാകുന്നില്ല.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുമാത്രം 20 പെണ്‍കുട്ടികളെ പ്രണയംനടിച്ച് ഭീകര പ്രവര്‍ത്തനത്തിനായി സിറിയയിലേക്ക് അയച്ചുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നതാണ്. ഇതുവരെയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. നിര്‍ബന്ധിത മതംമാറ്റം എന്നത് ഭരണഘടനാ വിരുദ്ധമാണെന്നിരിക്കെ ഇതു നടത്തുന്നവരെ ചൂണ്ടിക്കാണിച്ചിട്ടും ഇതിനെതിരെ ഒരു ചെറുവിരല്‍പോലും അനക്കിയിട്ടില്ല എന്നത് ഭയപ്പെടുത്തുന്നു.
കോഴിക്കോട് ജില്ലയില്‍ തന്നെ 60 ഓളം പെണ്‍കുട്ടികള്‍ ഇത്തരം പീഡനങ്ങളിലൂടെ മതപരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നാണറിയുന്നത്.
മനുഷ്യത്വത്തിനെതിരായി ഭീകരവാദികള്‍ നടത്തുന്ന കാടത്തമായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. മതം മാറ്റത്തിനായി ഒരു ഗൂഢസംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വസ്തുത ആശങ്കാകുലരാക്കുന്നു. ഇതു സംബന്ധിച്ച പല തെളിവുകളും പൊലീസിന് ഇതിനകം ലഭിച്ചിട്ടുണ്ട്. നഴ്സിംഗ് വിദ്യാര്‍ഥികളെ സംരക്ഷിക്കാനെന്ന വ്യാജേന നടത്തുന്ന പ്രവര്‍ത്തനങ്ങളെകുറിച്ചും അന്വേഷണമുണ്ടാകണം. ഇത് ഒരു സമുദായത്തിന്റെ മാത്രം കാര്യമായിട്ടെടുക്കരുത്.
ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്‍മാന്റെ പ്രസ്താവന ഈ പ്രശ്നത്തിന്റെ രൂക്ഷത എടുത്തുകാട്ടുന്നു. സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗൗരവത്തോടെ കാണേണ്ടതാണ്. സംസ്ഥാനത്തെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ ഇരകളാകുന്നു. ഇവരെ എളുപ്പത്തില്‍ ഇരകളാക്കാന്‍ സാധിക്കുന്നു എന്നതാണ് വര്‍ധിച്ചുവരുന്ന മതംമാറ്റത്തിലൂടെ തെളിയുന്നത്. ഇനിയും ഇത്തരത്തിലുള്ള വിഷവിത്തുകള്‍ മുളച്ചുപൊന്താന്‍ അനുവദിക്കുകയുമരുതെന്ന് കെഎല്‍സിഡബ്ല്യുഎ ആവശ്യപ്പെടുന്നു.
കെഎല്‍സിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് ജെയിന് ആന്‍സില്‍ ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി അല്‍ഫോണ്‍സാ ആന്റില്‍സ്, തെരേസ കര്‍മ്മലി സ്റ്റീഫന്‍, ഷീലാ ജേക്കബ്, ഷേര്‍ളി സ്റ്റാന്‍ലി എന്നിവര്‍ സംസാരിച്ചു.
Related
Related Articles
അപൂര്‍ണതയിലെ പൂര്‍ണത
ഉടഞ്ഞുപോയ പാത്രങ്ങളിലും, തൂകിപ്പോയ ചായക്കൂട്ടുകളിലും, പിന്നിപ്പോയ വസ്ത്രങ്ങളിലും, വിള്ളല്‍ വീണ ചുമരുകളിലും, ചുക്കിച്ചുളിഞ്ഞ കവിള്‍ത്തടങ്ങളിലും, ഇരുണ്ടുപോയ നിറങ്ങളിലും സൗന്ദര്യം ആസ്വദിക്കുവാന്‍ സാധിക്കുമോ? അപൂര്‍ണതയിലും പൂര്‍ണത ദര്‍ശിക്കാനാകുമെന്നാണ് ജപ്പാനിലെ
സിസ്റ്റര്‍ അഭയാകേസ് വിധി: വിശ്വാസവും യുക്തിയും
സിസ്റ്റര്‍ അഭയയും സിസ്റ്റര്‍ സെഫിയും ഫാ. തോമസും സഭാമക്കളാണ്. ഒരാളുടെ ജീവിതം പൊലിഞ്ഞതിനു പിന്നില്‍, രാജ്യത്തെ നിയമസംഹിതയ്ക്കു മുന്നില്‍ കുറ്റക്കാരായി വിധിക്കപ്പെട്ട സഭയിലെ മറ്റു രണ്ടുപേരുണ്ടെന്ന്
ലത്തീന്‍ സമൂഹത്തിന്റെ സ്വപ്നങ്ങള്‍ പൂവണിയുന്ന കാലം വിദൂരമല്ല
കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ സെക്രട്ടറിയായി ഒന്‍പതു വര്‍ഷം സേവനം ചെയ്തശേഷം വിരമിക്കുന്ന