ലീഗ് എംഎല്‍എ കെ.എം ഷാജിയെ അയോഗ്യനാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി

ലീഗ് എംഎല്‍എ കെ.എം ഷാജിയെ അയോഗ്യനാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി
കൊച്ചി: കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഢലത്തിലെ എംഎല്‍എയായ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. അഴീക്കോട്് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു. ആറുവര്‍ഷത്തേക്കാണ് ഷാജിക്ക് കോടതി അയോഗ്യത കല്പിച്ചിരിക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥി എം.വി നികേഷ്‌കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.
ഷാജി തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. ജസ്റ്റിസ് പി.ഡി രാജന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. നികേഷ് കുമാറിന് അമ്പതിനായിരം രൂപ കോടതി ചെലവ് നല്‍കണമെന്നും കോടതി വിധിച്ചു. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന ഷാജി വോട്ട് നേടാന്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന നികേഷ് കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.
ഷാജിയെ അയോഗ്യനാക്കണമെന്നും തന്നെ വിജയിയാക്കി പ്രഖ്യാപിക്കണമെന്നുമായിരുന്നു നികേഷ് കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളി. പകരം തിരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം രാഷ്ട്രീയ വോട്ടുകളില്‍ അഴീക്കോട് എല്‍ഡിഎഫിനായിരുന്നു മേധാവിത്വം. എന്നാല്‍ 2011ല്‍ വയനാട്ടില്‍ നിന്നെത്തിയ കെ.എം ഷാജി സിപിഎമ്മിന്റെ എം. പ്രകാശന്‍ മാസ്റ്റരെ 493 വോട്ടിന്റെ ഭൂരിപക്ഷത്തിന് അട്ടിമറിച്ചാണ് മണ്ഡലം പിടിച്ചത്. നികേഷ് കുമാറിനെ 2000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാജി തോല്‍പിച്ചത്.

Related Articles

അജ്ഞാത സംരക്ഷകന്‍

അമേരിക്കയിലെ റെഡ് ഇന്‍ഡ്യന്‍സിന്റെ ഇടയില്‍ കൗമാരപ്രായക്കാരെ നല്ല ശക്തരും ധൈര്യവാന്മാരും ആക്കിത്തീര്‍ക്കുവാന്‍ ഒരു പ്രത്യേക ആചാരമുണ്ട്. വേട്ടയാടാനും അമ്പെയ്യാനും മീന്‍പിടിക്കാനുമൊക്കെ അവരെ പ്രാപ്തരാക്കുന്നത് ഇത്തരത്തിലുള്ള ആചാരങ്ങളിലൂടെയാണ്. പതിമൂന്നു

ഫിയസ്റ്റ – യുവജന കൺവെൻഷൻ: മെയ്‌ 1 മുതൽ 5 വരെ

തിരുവനന്തപുരത്തുള്ള ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളുടെ സഹകരണത്തോടെ തിരുവനന്തപുരം ജീസസ് യൂത്തിന്റെയും മൗണ്ട് കാർമൽ മിനിസ്ട്രീസിന്റെയും ആഭിമുഖ്യത്തിൽ റവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന

സംവരണമില്ലാത്ത കാലത്തിനായും കാത്തിരിക്കാം

അതിവേഗം ബഹുദൂരമെന്നത് കേരളത്തിലെ കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ പ്രഖ്യാപിത നയമായിരുന്നു. പക്ഷേ അത് ഏറ്റവും ചേരുക ഇന്ന് ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനാണ്. ഒന്നാം മന്ത്രിസഭാ കാലത്ത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*