ലൂര്‍ദ് ആശുപത്രിയില്‍ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ക്ലബ് ആരംഭിച്ചു

റണാകുളം: എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പിസിഓഎസ് (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം) ക്ലബ് രൂപികരിച്ചു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളില്‍ കാണപ്പെടുന്ന ക്രമമല്ലാത്ത ആര്‍ത്തവത്തിനും സ്ത്രീകളിലെ വന്ധ്യതക്കും പ്രധാന കാരണമാകുന്ന പോളിസിസ്റ്റിക് ഓവറിയും അനുബന്ധപ്രശ്‌നങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് കൃത്യമായ അവബോധവും മികച്ച ചികിത്സയും നല്‍കി ആരോഗ്യമുള്ള ജീവിതത്തിലേക്ക്  നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കമിട്ടതെന്ന് ഡയറക്ടര്‍ ഫാ. ഷൈജു  അഗസ്റ്റിന്‍ തോപ്പില്‍ പറഞ്ഞു. ലൂര്‍ദ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. പ്രവീണ എലിസബത്ത്, ലാപ്രോസ്‌കോപിക് ആന്‍ഡ് ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ് ഡോ. ടി. എം ചൈത്ര, ചീഫ് ഡയറ്റീഷ്യന്‍ മഞ്ജു പി. ജോര്‍ജ്, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് അനുപമ ജി. നായര്‍ എന്നിവര്‍ ബോധവത്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.


Related Articles

ദൈവദാസന്‍ ജോസഫ് അട്ടിപ്പേറ്റിയുടെ ദൈവദാസ പദവിയുടെ ഒന്നാം വാര്‍ഷികം ആചരിച്ചു.

  എറണാകുളം: വരാപ്പുഴ അതിരൂപതയുടെയും ഭാരത ലത്തീന്‍ സഭയുടെയും പ്രഥമ തദ്ദേശീയ മെത്രാപോലിത്ത ജോസഫ് അട്ടിപ്പേറ്റി ദൈവദാസന്‍ ആയി ഉയര്‍ത്തപ്പെട്ടതിന്റെ പ്രഥമ വാര്‍ഷികം 2021 ജനുവരി 21ന്

എറണാകുളത്ത് കടല്‍ക്ഷോഭം 21 മത്സ്യബന്ധനവള്ളങ്ങള്‍ തകര്‍ന്നു

നായരമ്പലം, എടവനക്കാട്, ഞാറയ്ക്കല്‍, മാലിപ്പുറം. ചെല്ലാനം പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറുന്നു നാനൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു എറണാകുളം: കനത്ത മഴയില്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം.

സിനഡ് സഹയാനത്തിലെ സിപിഎം

  മുന്‍മൊഴി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷമുള്ള പതിനാറാമത് സാധാരണ സിനഡിനുള്ള ആഹ്വാനം റോമന്‍ കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പാ പുറപ്പെടുവിച്ചിരിക്കുന്നു. 2021 ഒക്ടോബര്‍ മുതല്‍ 2023

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*