Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
മക്കള്‍ ലഹരിവഴികള്‍ തേടാതിരിക്കാന്‍

അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS
‘ഏത് കുട്ടിയാണ് മയക്കുമരുന്ന് പരീക്ഷിച്ചുനോക്കാത്തത്”; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ വെറുതെവിടണമെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സോമി അലി എന്ന ചലച്ചിത്ര നടി ഫെസ് ബുക്കില്‍ കുറിച്ച വരികളാണിവ. 15 വയസ്സുള്ളപ്പോള്‍ അവര്‍ കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും പിന്നീട് സിനിമയുടെ ചിത്രീകരണത്തിനിടെ ഉപയോഗിച്ചിട്ടുണ്ടെന്നും അതില്‍ ഒരു കുറ്റബോധവുമില്ലെന്നും അവര്‍ എഴുതിയിരിക്കുന്നു. എത്ര ലാഘവത്തോടെയാണ് മയക്കുമരുന്ന് ഉപയോഗത്തെ ചിലര്‍ കാണുന്നത്. എന്നാല്‍ ഒരു കൗതുകത്തിനായി ലഹരി ഉപയോഗിച്ചു തുടങ്ങുകയും പിന്നീട് അതിനടിമയാകുകയും ചെയ്യുന്ന കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഈ തെറ്റിന്റെയും കുറ്റത്തിന്റെയും ഗൗരവവും ശിക്ഷയുടെ കാഠിന്യവും അറിയില്ലെന്നതാണ് വാസ്തവം. ഒരുതവണത്തെ ഉപയോഗം കൊണ്ട്പോലും ലഹരിക്കടിമയാകാം. ലഹരിയുടെ വലയില്‍ വീണുപോയാല്‍ രക്ഷപ്പെടുക ഏറെ പ്രയാസകരമാണെന്നോര്ക്കുക.
മദ്യ-മയക്കുമരുന്ന് ഉപയോഗം വ്യക്തിയിലും ആ വ്യക്തിയെ ആശ്രയിച്ചു ജീവിക്കുന്നവരിലും ശാരീരിക-മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ലഹരിയുടെ ഉപയോഗത്തെ പലരും സാമൂഹിക-ധാര്‍മിക പ്രശ്നമായിട്ടാണ് കാണുക. എന്നാല്‍ അത് മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുന്ന,ചിന്തയിലും കാഴ്ചപ്പാടിലും സ്വഭാവത്തിലും മാറ്റം വരുത്തുന്ന രോഗമാണ്. ഒരു വ്യക്തിയുടെ ലഹരി ഉപയോഗം അവന്റെയോ അവന്റെ കുടുംബത്തെയോ അവന് ജീവിക്കുന്ന സമൂഹത്തെയോ ബാധിക്കുന്നുവെങ്കില്‍ ആ വ്യക്തി ആസക്തി (addiction) ഉള്ളയാളാണ്. മദ്യ-മയക്കുമരുന്ന് ഉപയോഗം ഒരു ആസക്തിരോഗമാണ്. അതിന് ചികിത്സ ആവശ്യമാണ്.
സുഹൃത്തുക്കളുടെ പ്രലോഭനം, കൗതുകം, അനുകരണ വാസന, അവഗണന, അംഗീകാരത്തിനുള്ള മോഹം, മാധ്യമങ്ങളുടെ സ്വാധീനം, അറിവില്ലായ്മ, ജനിതക ഘടന, ജീവിത സാഹചര്യങ്ങള്‍, വൈയക്തിക പ്രകൃതം തുടങ്ങി നിരവധി കാരണങ്ങള്‍ ഒരുവനെ ലഹരിയിലേക്ക് നയിക്കാം. ബുദ്ധിപരമായി പിന്നില്‍ നില്ക്കുന്നവര്, കുടുംബത്തില്‍ മാനസികരോഗമുള്ളവര്‍, പഠന വൈകല്യമുള്ളവര്‍, വ്യക്തിത്വ വൈകല്യമുള്ള വര്, കുട്ടിക്കാല-കൗമാര പ്രശ്നമുള്ളവര്‍, തകര്‍ന്ന കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍, താളപ്പിഴയുള്ള മാതാപിതാക്കളുള്ളവര്‍, അപകര്‍ഷബോധമുള്ളവര്‍ തുടങ്ങിയ വിഭാഗക്കാര്‍ ലഹരിക്ക് അടിമപ്പെടാന്‍ സാധ്യത യുള്ളവരാണ്.
എന്റെ മക്കള്‍ ലഹരിയുടെ വഴി തേടില്ല എന്ന് വിചാരിക്കുന്നവരാണധികവും. ആ വിശ്വാസത്തോടൊപ്പം ചില മുന്‍കരുതലുകള്‍ നല്ലതാണ്. മക്കളുടെ കൂട്ടുകാര്‍ ആരൊക്കെയെന്നറിയുക. അവധി ദിവസങ്ങളില്‍ സമയം ചെലവഴിക്കുന്നത് എവിടെയെന്നറിയുക. സ്വഭാവത്തിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുക. പഠനത്തില്‍ പിന്നാക്കം പോകുക, അകാരണമായ ദേഷ്യം, ആക്രമണോത്സുകത, വിഷാദം, എതിര്‍പ്പ്, വര്‍ദ്ധിച്ച പണം ഉപയോഗം, ദീര്‍ഘനേരം കതക് അടച്ചിരിക്കല്‍, നുണ പറച്ചില്, വൈകി വീട്ടില്‍ വരിക, വിശപ്പില്ലായ്മ, ഛര്‍ദി, അവ്യക്തമായി സംസാരിക്കുക, വസ്ത്രധാരണത്തിലും ശരീരശുദ്ധിയിലും ശ്രദ്ധിക്കാതെയിരിക്കല്, കുത്തിക്കുത്തിയുള്ള രൂക്ഷഗന്ധം, ഒറ്റപ്പെട്ട പ്രകൃതം, ഏകാഗ്രത, ചുമ, കണ്ണുകളുടെ നിറവ്യത്യാസം, ക്ഷീണം, അസ്വസ്ഥതകള്‍, പരസ്യപ്പെടുത്താത്ത കൂട്ടുകാര്‍, ഓര്‍മക്കുറവ്, കയ്യില്‍ കറ, സിറിഞ്ച് ഉപയോഗിച്ച പാട് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണം. ലഹരി ഉപയോഗിക്കുന്നുവെന്ന് മനസ്സിലായാല്‍ വളരെ ശാന്തതയോടെ പ്രശ്നത്തെ സമീപിക്കണം. കുട്ടിയെ ചികിത്സക്ക് വിധേയനാക്കണം. ചിലര്‍ക്ക് ദീര്‍ഘകാല ചികിത്സ വേണ്ടിവരും. തലച്ചോറിനെ ബാധിക്കുന്ന രോഗമായതിനാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സമയമെ ടുക്കും. പെട്ടെന്ന് റിസള്ട്ടുണ്ടാകില്ല.
സന്തോഷം തേടിയാണ് മക്കള്‍ ലഹരിവഴികള്‍ തേടുന്നത്. സന്തോഷം കുടുംബത്തില്‍ ലഭ്യമാകണം. ഓസ്കര് വൈല്‍ഡ് എന്ന ഐറിഷ് കവി പറയുന്നു; ‘കുട്ടികളെ നല്ലവരാക്കാന് ഏറ്റവും നല്ല മാര്‍ഗം അവരെ സന്തുഷ്ടരാക്കുകയാണ്.” ആത്മവിശ്വാസത്തിന്റെ, ആത്മധൈര്യത്തിന്റെ, സന്തോഷത്തിന്റെ, സ്വയം മതിപ്പിന്റെയും വഴികളിലൂടെയാണ് മക്കളെ രൂപപ്പെടുത്തേണ്ടത്. പരിഹസിച്ചും അവഗണിച്ചും ഒറ്റപ്പെടുത്തിയും കളിപ്പേരുകള്‍ വിളിച്ചും വേദനിപ്പിച്ചും മക്കളെ നല്ലവരാക്കാനാകില്ല. വേദനിപ്പിച്ചുകൊണ്ട് ഒരാളുടെപോലും സ്വഭാവത്തില്‍ മാറ്റം വരുത്താനാകില്ല. കുടുംബത്തെ ചെറിയൊരു സ്വര്‍ഗമാക്കുക. സ്വയം മാതൃകകളാകുക. ലക്ഷ്യബോധവും ജീവിതവീക്ഷണവും അവര്‍ക്ക് പകര്‍ന്നു നല്‍കുക. ജീവിതത്തെ അവര്‍ ലഹരിയായി കണട്ടെ. പ്രശസ്ത മന:ശാസ്ത്രജ്ഞനായ യൂങ് പറയുന്നു: ‘സൗഹൃദാന്തരീക്ഷവും ഊഷ്മളതയുമാണ് ഒരു കുഞ്ഞിന്റെയും ഒരു സസ്യത്തിന്റെയും വളര്‍ച്ചക്ക് അനുപേക്ഷണീയമായി വേണ്ടത്”. അത് മറക്കാതിരിക്കുക.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിച്ച് ഷെയറിംഗ് ലൈബ്രറി
കോട്ടപ്പുറം: ലോക്ഡൗണ്‍ കാലഘട്ടത്തില്‍ വീടുകളില്‍ കുടുങ്ങിയ കുട്ടികളെ വായനയുടെ ലോകത്തേക്ക് തിരികെ കൊണ്ടുവരുന്നതിന് നേതൃത്വം നല്കിയ പുത്തന്‍വേലിക്കര റസിഡന്‍സ് സമിതിക്ക് അഭിനന്ദനപ്രവാഹം. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചപ്പോള്‍
ആലപ്പുഴ തിരുഹൃദയ സെമിനാരിക്ക് 150 വയസ്സ്
കേരളത്തില്‍ ത്രിതല പഞ്ചായത്ത് സംവിധാനത്തിലൂടെ താഴെത്തട്ടില്‍ അധികാര പങ്കാളിത്തം സംജാതമാക്കിയ ചരിത്ര സംഭവം കാല്‍നുറ്റാണ്ട് പൂര്‍ത്തിയായ വേളയിലാണ് ഒരുപറ്റം വിശ്വാസികള്‍ തങ്ങളുടെ മക്കള്‍ക്കായി പ്രതിബദ്ധതയോടെ ആലപ്പുഴ പട്ടണത്തില്‍
കോള്‍ സെന്ററില്‍ സന്നദ്ധസേവകനായി ഇടയന്
*റംസാന് നോമ്പ് ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ നോമ്പുതുറയ്ക്ക് ആവശ്യമായ സാധനങ്ങള്‍ എത്രയും വേഗം എത്തിക്കുന്നതിനായിരുന്നു ഇന്നത്തെ ശ്രമം കണ്ണൂര്‍: ട്രിപ്പിള്‍ ലോക്ഡൗണില്‍ വലയുന്ന കണ്ണൂരിലെ ജനങ്ങള്‍ക്ക് ആശ്വാസമായി കണ്ണൂര്‍