ലോകത്തിന്റെ ഇടയന് 84 ാം പിറന്നാള്‍ നിറവ്

ലോകത്തിന്റെ ഇടയന് 84 ാം പിറന്നാള്‍ നിറവ്

 

ഫ്രാന്‍സിസ് പാപ്പ 84 ാം പിറന്നാള്‍ നിറവിലേക്ക് കടക്കുമ്പോള്‍ ആഘോഷങ്ങളൊന്നും കൂടാതെ അടുത്ത വര്‍ഷത്തെ സ്വീകരിക്കാനാണ് പാപ്പയുടെ തീരുമാനം. മാറ്റങ്ങളുടെ പാപ്പ എന്ന് ലോകം ഫ്രാന്‍സിസ് പാപ്പയെ വിശേഷിപ്പിക്കുന്നു. ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചതില്‍ തുടങ്ങുന്നു ആ വ്യത്യസ്തത.
അംഗീകാരങ്ങളും നേട്ടങ്ങളും ആഘോഷിക്കാന്‍ ഇഷ്ടപ്പെടാത്ത പാപ്പ വ്യത്യസ്ഥനായിരിക്കുന്നത് ആദര്‍ശങ്ങളെക്കാള്‍ ഉപരി സുകൃതങ്ങളിലാണ്.

ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളുടെ തലവനായി അര്‍ജന്റീനക്കാരനായ  മാരിയോ ബെര്‍ഗോഗ്ലിയോ അഭിഷിക്തനായത് 2013 മാര്‍ച്ച് 13ാം തിയതിയാണ്. 1282 വര്‍ഷങ്ങള്‍ക്കുശേഷമാണ് യൂറോപ്പിന് പുറത്തു നിന്നൊരാള്‍ പാപ്പയായി തിരഞ്ഞെടുക്കുന്നത്. ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ നിന്നുള്ള ആദ്യ പാപ്പ, ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പ, ക്രൈസ്തവ സന്യാസി സമൂഹമായ ജസ്യൂട്ട് കൂട്ടായ്മയില്‍ നിന്നുമുള്ള പാപ്പ തുടങ്ങിയ നിരവധി വിശേഷണങ്ങളുണ്ട് ഫ്രാന്‍സിസ് പാപ്പയ്ക്ക്.

1936 ഡിസംബര്‍ 17-നാണ്  മാരിയോ ബെര്‍ഗോഗ്ലിയോ എന്ന ഇന്നത്തെ ഫ്രാന്‍സിസ് പാപ്പയുടെ ജനനം. രസതന്ത്രത്തില്‍ ഉന്നത ബിരുദം നേടിയ ശേഷമാണ് ദൈവശാസ്ത്രപഠനത്തിനായി സെമിനാരിയില്‍ ചേര്‍ന്നത്. 1967-ല്‍ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1969-ല്‍ വൈദീക പട്ടം നേടി. 1973-79 കാലയളവില്‍ ഈശോ സഭയുടെ അര്‍ജന്റീന പ്രൊവിഷ്യല്‍ എന്ന ചുമതലയും വഹിച്ചു. 1992-ല്‍ ബ്യൂണസ് ഐറിസിലെ രൂപതയുടെ സഹായ മെത്രാനായി. 1998 ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പായി.2001 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളായി നിയമിച്ചു.

ലാളിത്യത്തിന്റെ പര്യായമാണ് ഫ്രാന്‍സിസ് പാപ്പ. വ്യത്യസ്ഥ മതങ്ങളുടെ ആശയവിനിമയത്തെ അനുകൂലിക്കുന്ന  സാധാരണക്കാരനായ യാഥാസ്തികന്റെ കുപ്പായമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുള്ളത്. വൈദീക ബ്രഹ്മചര്യം, സ്ത്രീകളുടെ പൗരോഹിത്യം, ക്രിത്രിമ ജനനനിയന്ത്രണം, ഭ്രൂണഹത്യ, സ്വവര്‍ഗവിവാഹം തുടങ്ങിയ വിഷയങ്ങളില്‍ പരിഷ്‌കരണ വാദികളുടെ എതിര്‍ ചേരിയിലാണ് ഫ്രാന്‍സിസ് പാപ്പ. ആഗോള സന്തുലിതാവസ്ഥ, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയില്ലായ്മ, സമാധാനമില്ലായ്മ, യുദ്ധങ്ങള്‍, കുടിയേറ്റ പ്രധിസന്ധികള്‍ , പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, എന്നീ വിഷയങ്ങളിലും ഫ്രാന്‍സിസ് പാപ്പയുടെ നിലപാടുകള്‍ വളരെ ശക്തമാണ്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

അന്തോണിയാർതുണൈ ബോട്ട് യൂസി കോളേജിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ

അന്തോണിയാർതുണൈ എന്ന ബോട്ട് ഇപ്പോഴും ആലുവ പറവൂർ റൂട്ടിൽ യൂസി കോളജിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ തുടരുകയാണ്. അതിനോട് ഉടമസ്ഥരിലേക്ക് ഈ വിവരം എത്തിക്കാൻ ശ്രമിക്കണം. ആലുവ

ക്രിസ്ത്യന്‍ യുവതിയെ വെടിവെച്ച് കൊന്നു.

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വെടിവെച്ചുകൊന്നു. മുസ്ലീം യുവാവിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചതിനു പിന്നാലെയാണ് യുവാവ് പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയത്.സോണിയ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഫൈസാന്‍

കോടതി സമക്ഷം സര്‍ക്കാര്‍

കൊച്ചി: കൊവിഡ്-19ന്റെ വിശകലനത്തിന് സ്പ്രിംക്ലര്‍ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തിയത് അതീവ അടിയന്തര സാഹചര്യത്തിലായിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. മാര്‍ച്ച് 28നും ഏപ്രില്‍ 11നുമിടക്കുള്ള ചെറിയ കാലയളവില്‍ സംസ്ഥാനത്ത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*