ലോകത്തിന് ഭീഷണിയായി ലണ്ടനില്‍ കോവിഡ് വൈറസിന് ജനിതക മാറ്റം

ലണ്ടന്‍: കോവിഡ് 19 നെതിരായുള്ള വാക്സിനുകളുടെ അവസാനഘട്ട പരീക്ഷണങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്ന ലോകത്തിനു മുമ്പിലേക്ക് ആശങ്ക വര്‍ധിപ്പിച്ച് ബ്രിട്ടനില്‍ കൊറോണ വൈറസിന് ജനിതക മാറ്റം.
പുതിയ സാഹചര്യത്തില്‍ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിര്‍ത്തിവച്ചു. ജനിതക മാറ്റം സംഭവിച്ച വയറസ് പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ രാജ്യാതിര്‍ത്തികള്‍ അടച്ചു.കര, വ്യോമ, സമുദ്ര അതിര്‍ത്തികളാണ് സൗദി അടച്ചത്.
ബ്രിട്ടനില്‍ കൊറോണ വൈറസിന് ജനിതകമാറ്റം വന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര കോവിഡ് നിരീക്ഷണ സമിതിയുടെ യോഗം ചോരും.
കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചതോടെ യുകെയില്‍ വ്യാപന നിരക്ക് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം വേഗത്തിലാണെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വെളിപ്പെടുത്തിയത്.ഞായറാഴ്ച മാത്രം 13000 പോര്‍ക്കാണ് പുതിയ തരം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിലെ കൊറോണ വൈറസിനെക്കാളും 70 ശതമാനം വ്യാപന ശേഷി കൂടുതലാണെന്നാണ് കണ്ടെത്തല്‍.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
വെള്ളിരേഖകളിലൂടെ സമാന്തര പ്രയാണം
റോഡുകളിലെ ഗതാഗതക്കുരുക്ക് കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. സാധാരണക്കാരന് അധികഭാരം വരുത്താത്ത, താരതമ്യേന സുരക്ഷിതമായ സംവിധാനം എന്ന നിലയില്‍ ട്രെയിന്‍ യാത്രയ്ക്ക് കേരളത്തിലെ ഗതാഗതത്തില്‍ നല്ലൊരു പങ്കു വഹിക്കാനുണ്ട്.
ബജറ്റ് പ്രഖ്യാനത്തിന് എന്തു പഞ്ഞം!
കൊവിഡാനന്തര കേരളത്തിന്റെ വികസന മുന്‍ഗണനകളുടെയും മുന്‍കൈകളുടെയും രൂപരേഖ എന്ന ആമുഖത്തോടെ ധനമന്ത്രി ടി.എം. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയുടെ
പുതിയ ഉണര്വിന് ക്രിസ്മസ് കാരണമാകട്ടെ – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി
കൊല്ലം: ഓഖി ദുരന്തവും പ്രളയവും തകര്‍ത്ത കേരള സമൂഹത്തെ ഒരു പുതിയ ഉണര്വിന് കാരണമായി തീരാന്‍ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ക്ക് കഴിയണമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി