ലോകത്തിന് ശുഭവാര്‍ത്ത; ഫൈസര്‍ വാക്‌സിന്‍ ക്രിസ്തുമസിന് മുമ്ബെത്തും, 95 ശതമാനം ഫലപ്രദമെന്ന് അന്തിമഫലം

ലോകത്തിന് ശുഭവാര്‍ത്ത; ഫൈസര്‍ വാക്‌സിന്‍ ക്രിസ്തുമസിന് മുമ്ബെത്തും, 95 ശതമാനം ഫലപ്രദമെന്ന് അന്തിമഫലം

വാഷിംഗ്ടൺ: കൊവിഡ് ആഗോള തലത്തില്‍ വര്‍ദ്ധിക്കുന്ന സാഹചര്യം തുടരുന്നതിനിടെയാണ് ശുഭവാര്‍ത്തയുമായി ഫൈസര്‍ മരുന്നുകമ്പനി രംഗത്തെത്തിയത്. അവസാന ഘട്ട പരീക്ഷണത്തില്‍ തങ്ങളുടെ കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ശുഭസൂചന ലഭിച്ചതോടെ വാക്‌സിന്‍ ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നും അനുമതി വാങ്ങാനുള്ള നീക്കത്തിലാണ് കമ്പനി അധികൃതര്‍. അതേസമയം, ഡിസംബര്‍ മാസത്തോടെ അനുമതി ലഭിച്ചാല്‍ ക്രിസ്മസിന് മുമ്പ് തന്നെ വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്.

ഫൈസര്‍ വാക്‌സിന്‍ പ്രായമായവരില്‍ പോലും കൊവിഡ് വ്യാപനത്തില്‍ നിന്ന് പ്രതിരോധിക്കുമെന്നും മരുന്ന് പരീക്ഷിച്ചവരില്‍ ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളൊന്നും പ്രകടമായിട്ടില്ലെന്നുമാണ് കമ്പനി നേരത്തെ അറിയിച്ചിരുന്നത്.

രോഗം സ്ഥിരീകരിച്ച 170 പേര്‍ക്ക് മരുന്ന് നല്‍കുകയും ആദ്യത്തെ ഡോസ് കഴിഞ്ഞ് 28 ദിവസത്തിന് ശേഷവും ഇവര്‍ക്ക് 95 ശതമാനം ഫലപ്രാപ്തി പ്രകടമാകുകയായിരുന്നു.

 

അടുത്ത മാസത്തിന്റെ തുടക്കത്തില്‍ തന്നെ വാക്‌സിന്‍ അനുമതി നേടിയെടുക്കാനാണ് ഫൈസര്‍ കമ്പനി ശ്രമിക്കുന്നത്. യുഎസ്, യൂറോഷ്യന്‍ അംഗീകാരം ലഭിച്ചാല്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആരംഭിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നീക്കം കമ്പനി നടത്തുന്നത്.

 

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കുന്നതിനുള്ള അനുമതി ഡിസംബര്‍ പകുതിയോടെ ലഭിക്കുമെന്നാണ് വാക്‌സിന്‍ നിര്‍മ്മാതാക്കളിലൊരാളയ ബയോഎന്‍ടെക്കിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഉഗുര്‍ സാഹിന്‍ റോയിറ്റേഴ്‌സിനോട് പറഞ്ഞത്. യൂറോപ്യന്‍ യൂണിയനില്‍ സോപാധികമായ അംഗീകാരം ഡിസംബര്‍ രണ്ടാം പകുതിയില്‍ നേടാനാകുമെന്നും അദ്ദേഹം അറിയിച്ചു

 

എല്ലാം പ്രതീക്ഷിക്കുന്നത് പോലെ നടക്കുകയും ഡിസംബര്‍ രണ്ടാം പകുതിയോടെ വാക്‌സിന്‍ അനുമതി ലഭിക്കുകയുമാണെങ്കില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസിന് മുമ്പ് വാക്‌സിന്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ, എല്ലാം ക്രിയാത്മകമായി നടന്നാല്‍ മാത്രമേ ഇതിന് സധിക്കുകയുള്ളുവെന്നും ചീഫ് എക്‌സിക്യുട്ടീവ് പറഞ്ഞു.

കൊവിഡ് ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ ഒരു വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നത് നിര്‍ണായക നേട്ടം തന്നെയാണെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. യുഎസ് മരുന്ന് നിര്‍മ്മാണക്കമ്പനിയും ജര്‍മ്മന്‍ പങ്കാളിയുമായ ബയോഎന്‍ടെക് എന്നിവരാണ് ഈ വാക്‌സിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.

 

2020ല്‍ ആഗോള തലത്തില്‍ 50 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. 2021ന്റെ അവസാനത്തോടെ 1.3 ബില്യണ്‍ വാക്‌സിനും ഇതോടെ ഉല്‍പ്പാദിപ്പിക്കുമെന്നുമാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. അതേസമയം, ഫൈസര്‍ വാക്‌സിന്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ കൊണ്ടുപോകുകയും സൂക്ഷിക്കുകയും വേണമെന്നതിനാല്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിട്ടുണ്ട്. വാക്‌സിന്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതും സൂക്ഷിക്കുന്നതുമാണ് ഇന്ത്യയെ സംബന്ധിച്ചുള്ള വെല്ലുവിളി.

 

.

 

 

 


Tags assigned to this article:
Covid vaccine

Related Articles

കടലില്‍ വലിയ തിരകള്‍ക്ക് സാധ്യത; തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം:  ഇന്ന് വൈകുന്നേരം 5.30 മുതല്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്നുള്ള കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ

ഐസാറ്റ് കോളജില്‍ രക്തദാന ക്യാമ്പ്

എറണാകുളം: കളമശേരി ഐസാറ്റ് (ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി) യില്‍രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റാഫും കോളേജിലെ എന്‍എസ്എസ്

കെസിവൈഎം പ്രതിഷേധ ധര്‍ണ നടത്തി

കൊച്ചി: ക്രൈസ്തവര്‍ക്കെതിരെ ആസൂത്രിതമായി നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ക്കും മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കുമെതിരെ കൊച്ചി രൂപത കുമ്പളങ്ങി സാന്‍ജോസ് ഇടവകയിലെ കെസിവൈഎം യൂണിറ്റ് പ്രതിഷേധ ധര്‍ണ നടത്തി. കോഴിക്കോടും ഡല്‍ഹിയിലും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*