Breaking News

ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയിൽ ഫ്രാൻസിസ് പാപ്പാ

ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയിൽ ഫ്രാൻസിസ് പാപ്പാ

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പാപ്പായുടെ പ്രഥമ പരിപാടി ലോകത്തില്‍ വച്ച് ഏറ്റവും വലിയ മുസ്ലിം പള്ളികളില്‍ ഒന്നായ ഷെയ്ഖ് സായിദിന്റെ നാമത്തിലുള്ള പള്ളിസന്ദര്‍ശനമായിരുന്നു. 40,000 പേര്‍ക്ക് സ്ഥലസൗകര്യമുള്ള ഈ പള്ളിയുടെ വളപ്പ് 12 ഹെക്ടര്‍ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നു. യുഎഇയുടെ സ്ഥാപകനായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ആഗ്രഹപ്രകാരമാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്. 82 കുംഭഗോപുരങ്ങളും 1100 സ്തംഭങ്ങളും 107 മീറ്റര്‍ ഉയരമുള്ള നാലു മിനാരങ്ങളും ഈ പള്ളിയുടെ സവിശേഷതകളാണ്. നിസ്‌ക്കാരത്തിനായുള്ള ഇടം 7,000 പേരെ ഉള്‍ക്കൊള്ളത്തക്ക വിസ്താരമുള്ളതാണ്. മദ്ധ്യത്തിലായി 24 കാരറ്റ് സ്വര്‍ണ്ണം പതിച്ചതും സ്വറോസ്‌കി പളുങ്കുകളാല്‍ തീര്‍ത്തതുമായ ഭീമാകാരമായ ഒരു തൂക്കുവിളക്കുമുണ്ട്.

പാപ്പായെ ഈജിപ്തിലെ അല്‍ അഷറിലെ മുഖ്യ ഇസ്ലാം പണ്ഡിതനായ ഇമാം അഹമ്മദ് അല്‍ തയിബും യുഎഇ വിദേശകാര്യമന്ത്രിയും സഹിഷ്ണുത, സാസ്‌ക്കാരികം എന്നിവയ്ക്കായുള്ള മന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു. പാപ്പാ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ശവകുടീരം സന്ദര്‍ശിച്ചു. അതിനുശേഷം പാപ്പാ പള്ളിയുടെ തുറസ്സായിടത്തേക്ക് ഇമാം അഹമ്മദ് അല്‍ തയിബിനോടൊപ്പം എത്തി. അവിടെ വച്ച് പാപ്പാ ഇസ്ലാം വന്ദ്യസമിതിയുമായി കൂടിക്കാഴ്ച നടത്തി. ഇസ്ലാം സമൂഹങ്ങളില്‍ സമാധാനം പരിപോഷിപ്പിക്കുന്നതിന് അബുദാബി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര അന്താരാഷ്ട്ര സംഘടനയാണിത്. നീതി, സ്വാതന്ത്ര്യം, ആധുനികവത്ക്കരണം എന്നീ രംഗങ്ങളില്‍ ശ്രദ്ധേയരായിട്ടുള്ള ഇസ്ലാം പണ്ഡിതരും വിദഗ്ധരും വിശിഷ്ട വ്യക്തികളുമാണ് സമിതിയില്‍ അംഗങ്ങളായിട്ടുള്ളത്.


Related Articles

ജനാധിപത്യത്തിന്റെ ജീവധാര അധികാര പങ്കാളിത്തം

ഷാജി ജോര്‍ജ് (കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ്) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ അധികാരവികേന്ദ്രീകരണത്തില്‍ അത്ര വലിയ വലുപ്പം പ്രകടിപ്പിച്ചിരുന്നില്ല. അധികാരം താഴേത്തട്ടിലേക്കു നല്കുന്നതിന് വേണ്ടത്ര ശ്രദ്ധയും താത്പര്യവും

നോക്കുന്നോ? കാതറീനയ്‌ക്കൊരു കൂട്ടു വേണം

തനിക്കൊരു ആണ്‍തുണവേണമെന്ന് ബോളിവുഡിലെ പ്രമുഖ താരം കാതറീന. ഒറ്റയ്ക്കു താമസിച്ചു മടുത്തെന്നാണ് അവരുടെ വിശദീകരണം. പക്ഷേ വെറും കൂട്ടേ വേണ്ടൂ. വിവാഹത്തിനൊന്നും തല്‍കാലം താല്‍പര്യമില്ല. 2019ല്‍ ഒരു

ഓ​ഖി ദു​ര​ന്ത​ത്തി​ന്റെ ന​ടു​ക്കു​ന്ന ഓർമകൾക്ക് ഇന്ന് മൂ​ന്നാ​ണ്ട്.

ജോൺസൻ പുത്തൻവീട്ടിൽ ജീവനും സ്വ​ത്തും ക​ട​ല്‍ ക​വ​ര്‍ന്നെ​ടു​ത്ത് മൂ​ന്ന് വ​ര്‍ഷം പി​ന്നി​ടു​മ്പോ​ഴും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്കും അ​വ​രു​ടെ കു​ടം​ബ​ങ്ങ​ള്‍ക്കും ഇ​ന്നും ഒ​ടു​ങ്ങാ​ത്ത ദു​രി​ത​ങ്ങ​ളാ​ണ്.   കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*