Breaking News

ലോക്ഡൗണ്‍ ഇളവിലും ജാഗ്രത തുടരണം -കെ.കെ.ശൈലജ

ലോക്ഡൗണ്‍ ഇളവിലും ജാഗ്രത തുടരണം -കെ.കെ.ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവ് വരുത്തിയ സാഹചര്യത്തിലും എല്ലാവരും കൊവിഡ്-19നെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. എല്ലാവരും ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്. പൊതു സ്ഥലത്തേക്കിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നത് ഉത്തമമാണ്. രണ്ടു വ്യക്തികള്‍ തമ്മില്‍ ഒരു മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. യാത്രയ്ക്കുമുമ്പും ശേഷവും കൈകള്‍ ഫലപ്രദമായി കഴുകേണ്ടതാണ്. കൈകള്‍ കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിക്കരുത്. ഇതേ ജാഗ്രത തുടര്‍ന്നാല്‍ കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തെയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാല്‍ത്തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നല്‍കേണ്ടതുണ്ട്. ഇതിനായാണ് മാസ്‌കുകള്‍ ഉപയോഗിക്കുന്നത്. തുണികൊണ്ടുള്ള മാസ്‌ക്, സര്‍ജിക്കല്‍ മാസ്‌ക്, ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്, എന്‍. 95 മാസ്‌ക് എന്നിങ്ങനെ പലതരം മാസ്‌കുകളാണുള്ളത്.
റിസ്‌ക് അനുസരിച്ചാണ് ഓരോ മാസ്‌കും തിരഞ്ഞെടുക്കേണ്ടത്. ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്, എന്‍. 95 മാസ്‌ക് എന്നിവ ആശുപത്രി അനുബന്ധ ജീവനക്കാര്‍ മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ. മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ വിവിധ വായുജന്യ രോഗങ്ങളില്‍നിന്നും രക്ഷ നേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
കീഴ്‌ക്കോടതികള്‍


Related Articles

സിവില്‍ സര്‍വീസില്‍ വിജയഗാഥയുമായി നിര്‍മല്‍ ഔസേപ്പ്

ആലപ്പുഴ: കഠിനാധ്വാനത്തിന്റെ മറുവാക്കാകുകയാണ് ആലപ്പുഴക്കാരന്‍ നിര്‍മല്‍ ഔസേപ്പ്. എംബിബിഎസ് പാസായതിനു ശേഷമാണ് പുതിയ മേഖലയിലേക്ക് കടന്നു വന്നത്. സിവില്‍ സര്‍വീസ് ഒരു സ്വപ്‌നമായി എന്നും കൂടെയുണ്ടായിരുന്നുവെന്ന് നിര്‍മല്‍

മാഹി സെന്റ് തെരേസാ തീര്‍ഥാടന കേന്ദ്രത്തില്‍ എം. മുകുന്ദനെ ആദരിച്ചു

കോഴിക്കോട്: എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദനെ മാഹി സെന്റ് തെരാസാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആദരിച്ചു. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ അധ്യക്ഷതയില്‍ മേരി മാതാ

ആര്‍ച്ച്ബിഷപ് ഫുള്‍ട്ടന്‍ ഷീനിന്റെ പൂജ്യദേഹം ഇലിനോയിലേക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ റേഡിയോ-ടെലിവിഷന്‍ മാധ്യമങ്ങളിലൂടെ വചനപ്രഘോഷണത്തിന്റെ വിപ്ലവം സൃഷ്ടിച്ച ധന്യനായ ആര്‍ച്ച്ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീനിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്കിലെ മാന്‍ഹാറ്റന്‍ സെന്റ് പാട്രിക് കത്തീഡ്രലില്‍ നിന്ന് അദ്ദേഹം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*